റെയില്‍വേ മന്ത്രാലയം
497 റെയിൽവേ സ്റ്റേഷനുകൾ ലിഫ്റ്റുകളോ എസ്കലേറ്ററുകളോ ഒരുക്കി ദിവ്യാംഗ-സൗഹൃദമാക്കി
Posted On:
27 SEP 2022 4:25PM by PIB Thiruvananthpuram
ന്യൂ ഡൽഹി: സെപ്തംബർ 27, 2022
'സുഗമ്യ ഭാരത് അഭിയാന്റെ' ഭാഗമായി, റെയിൽവേ പ്ലാറ്റ്‌ഫോമുകളിൽ ദിവ്യാംഗർക്കും പ്രായമായവർക്കും കുട്ടികൾക്കും സുഗമമായി സഞ്ചരിക്കാൻ, ഇന്ത്യൻ റെയിൽവേ രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ ലിഫ്റ്റുകളും എസ്കലേറ്ററുകളും സ്ഥാപിക്കുന്നു. ഇതുവരെ 497 സ്റ്റേഷനുകളിൽ ലിഫ്റ്റുകളോ എസ്കലേറ്ററോ സ്ഥാപിച്ചിട്ടുണ്ട്.
നയമനുസരിച്ച്, സാധാരണയായി റെയിൽവേ സംസ്ഥാന തലസ്ഥാനങ്ങളിലും 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിലും അല്ലെങ്കിൽ പ്രതിദിനം 25,000-ത്തിലധികം ആളുകൾ സഞ്ചരിക്കുന്ന സ്റ്റേഷനുകളിലും എസ്കലേറ്ററുകൾ സ്ഥാപിക്കുന്നു
ഇതുവരെ 339 സ്റ്റേഷനുകളിലായി 1,090 എസ്കലേറ്ററുകൾ 2022 ഓഗസ്റ്റ് വരെ സ്ഥാപിച്ചിട്ടുണ്ട് . എസ്കലേറ്ററുകൾ നൽകിയതിന്റെ വർഷാടിസ്ഥാന കണക്കുകൾ ചുവടെ:
വര്ഷം
|
2019 മാർച്ച് വരെ
|
2019-20
|
2020-21
|
2021-22
|
2022-23 -
ഓഗസ്റ്റ് വരെ
|
എസ്കലേറ്ററുകളുടെ എണ്ണം
|
656
|
86
|
120
|
182+ 10 (Rep.)
|
46+ 8 (Rep.)
|
നയമനുസരിച്ച്, റെയിൽവേ സ്റ്റേഷനുകളിൽ എത്തുന്ന ആൾക്കാരുടെ എണ്ണം, സ്ഥലപരിമിതി മുതലായവ പരിഗണിച്ച് ലിഫ്റ്റ് നൽകുന്നതിന് സ്റ്റേഷനുകൾ/പ്ലാറ്റ്‌ഫോമുകൾ തിരഞ്ഞെടുക്കാൻ GM/സോണൽ റെയിൽവേകൾക്ക് അധികാരമുണ്ട്.
2022 ഓഗസ്റ്റ് വരെ 400 സ്റ്റേഷനുകളിലായി 981 ലിഫ്റ്റുകൾ നൽകിയിട്ടുണ്ട്. ലിഫ്റ്റുകൾ നൽകിയതിന്റെ വർഷാടിസ്ഥാന കണക്കുകൾ ചുവടെ:
വര്ഷം
|
2019 മാർച്ച് വരെ
|
2019-20
|
2020-21
|
2021-22
|
2022-23 -
ഓഗസ്റ്റ് വരെ
|
ലിഫ്റ്റുകളുടെ എണ്ണം
|
484
|
92
|
156
|
208
|
41
|
വിവിധ സ്റ്റേഷനുകളിൽ യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഇന്ത്യൻ റെയിൽവേ തുടർച്ചയായി ശ്രമിക്കുന്നു. റെയിൽവേ പ്ലാറ്റ്‌ഫോമുകളിൽ എസ്‌കലേറ്ററുകളും ലിഫ്റ്റുകളും ഒരുക്കുന്നതും ഇതിന്റെ ഭാഗമായാണ്. വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് ഇത് ആവശ്യവും ആണ്. അത്തരം സൗകര്യം യാത്രക്കാരുടെ എക്സിറ്റ് / എൻട്രി എന്നിവ മെച്ചപ്പെടുത്തുന്നതിന് സഹായകമാകും. യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു തുടർ നടപടി കൂടിയാണിത്.
(Release ID: 1862578)
Visitor Counter : 161