ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളിലെ  നേതൃയോഗം  ശ്രീ മൻസുഖ് മാണ്ഡവ്യ ഉദ്ഘാടനം ചെയ്തു

Posted On: 22 SEP 2022 12:49PM by PIB Thiruvananthpuram




ന്യൂ ഡൽഹി: സെപ്തംബർ 22, 2022

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രിയും ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ചെയർമാനുമായ ഡോ മൻസുഖ് മാണ്ഡവ്യ  സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളിലെ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ (ഐആർസിഎസ്) നേതൃ യോഗം ഇന്ന് ഉദ്ഘാടനം ചെയ്തു.  ഐആർസിഎസിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള  മാർഗങ്ങൾ ചർച്ച ചെയ്യുകയാണ് രണ്ട് ദിവസത്തെ യോഗത്തിന്റെ ലക്ഷ്യം.  സംസ്ഥാന റെഡ് ക്രോസ് ചെയർമാൻമാർ,വൈസ് ചെയർമാൻമാർ,സെക്രട്ടറിമാർ,ഐആർസിഎസിലെ മറ്റ് പ്രമുഖർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഐ‌ആർ‌സി‌എസിന്റെ പ്രശംസനീയമായ പ്രവർത്തനത്തിന് അഭിനന്ദനങ്ങൾ അറിയിച്ച അദ്ദേഹം,ഐആർ‌സി‌എസ്‌ അതിന്റെ ശക്തിയും ബലഹീനതയും സംബന്ധിച്ച് ആത്മപരിശോധന നടത്തേണ്ടതുണ്ടെന്ന് പറഞ്ഞു.കാലത്തിനനുസരിച്ച് മാറുന്നതിന് സ്വയം എങ്ങനെ പുനർനിർവചിക്കാം എന്നതിനെക്കുറിച്ചുള്ള ഒരു കർമ്മ പദ്ധതി തയ്യാറാക്കണമെന്നും ഡോ.മൻസുഖ് മാണ്ഡവ്യ  ആവശ്യപ്പെട്ടു.

 ഘടനാപരവും സംഘടനാപരവുമായ മാറ്റം, ഐആർസിഎസ് പ്രാദേശിക കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളുടെ ശ്രദ്ധ, നിയമനങ്ങളിലെ സുതാര്യത, മെച്ചപ്പെട്ട പരാതി പരിഹാര സംവിധാനങ്ങൾ, ജനകേന്ദ്രീകൃത പ്രവർത്തനങ്ങൾക്ക് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ മികച്ച ഉപയോഗം എന്നിവ ആവശ്യമായി വന്നേക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 മികച്ച സംരംഭങ്ങൾ ഏറ്റെടുക്കുന്നതിനും ഐആർസിഎസിന്റെ പ്രവർത്തന പരിധി വിപുലീകരിക്കുന്നതിനും പങ്കെടുക്കുന്നവരിൽ നിന്നും ഡോ.മാണ്ഡവ്യ നിർദ്ദേശങ്ങൾ ക്ഷണിച്ചു.

 

(Release ID: 1861477) Visitor Counter : 142