പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഷാങ്ഹായി സഹകരണ സംഘടന (എസ്.സി.ഒ) ഉച്ചകോടിക്കിടെ തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദ്വാനുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച നടത്തി

പോസ്റ്റഡ് ഓണ്‍: 16 SEP 2022 11:05PM by PIB Thiruvananthpuram

എസ്.സി.ഒ ഉച്ചകോടിയ്ക്കിീടയില്‍ 2022 സെപ്റ്റംബര്‍ 16ന് ഉസ്‌ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ വച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  തുര്‍ക്കിപ്രസിഡന്റ്  റെജപ് തയ്യിപ് എര്‍ദ്വാനുമായി കൂടിക്കാഴ്ച നടത്തി.

ഇരു നേതാക്കളും ഇന്ത്യ-തുര്‍ക്കി ബന്ധം അവലോകനം ചെയ്തു. സാമ്പത്തിക ബന്ധങ്ങളില്‍, പ്രത്യേകിച്ച് ഉഭയകക്ഷി വ്യാപാരത്തില്‍ സമീപ വര്‍ഷങ്ങളിലെ വര്‍ദ്ധനവ് ചൂണ്ടിക്കാട്ടികൊണ്ട്, സാമ്പത്തികവും വാണിജ്യപരവുമായ ബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള സാദ്ധ്യതകള്‍ അവര്‍ അംഗീകരിച്ചു.

ഇരു നേതാക്കളും പ്രാദേശികവും ആഗോളവുമായ സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ കൈമാറി. ഉഭയകക്ഷി പ്രശ്‌നങ്ങളില്‍ മാത്രമല്ല, മേഖലയുടെ നേട്ടത്തിനും വേണ്ടി സ്ഥിരമായ ബന്ധം തുടരാന്‍ ഇരു നേതാക്കളും സമ്മതിച്ചു.

--ND--


( റിലീസ് ഐ.ഡി: 1859991) സന്ദര്‍ശക കൗണ്ടര്‍ : 131