പ്രധാനമന്ത്രിയുടെ ഓഫീസ്‌

കേന്ദ്ര-സംസ്ഥാന ശാസ്ത്ര കോണ്‍ക്ലേവ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും



രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശാസ്ത്ര-സാങ്കേതിക മന്ത്രിമാരും സെക്രട്ടറിമാരും പരിപാടിയില്‍ പങ്കെടുക്കും



ശാസ്ത്ര-സാങ്കേതികവിദ്യ രംഗത്ത് നവീകരണം സൃഷ്ടിക്കുന്നതിന് ലക്ഷ്യമിട്ടാണ് ഇത്തരത്തിലുള്ള ആദ്യ കോണ്‍ക്ലേവ് നടത്തുന്നത്.



Posted On: 09 SEP 2022 12:25PM by PIB Thiruvananthpuram

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാവിലെ 10ന് വീഡിയോ കോണ്‍ഫറന്‍സ് വഴി കേന്ദ്ര-സംസ്ഥാന ശാസ്ത്ര കോണ്‍ക്ലേവ് ഉദ്ഘാടനംചെയ്യും. അദ്ദേഹം സദസിനെ അഭിസംബോധനയും ചെയ്യും.

രാജ്യത്ത് നൂതനാശയങ്ങളും സംരംഭകത്വവും സുഗമമാക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ നിരന്തര പരിശ്രമങ്ങള്‍ക്കനുസൃതമായി, രാജ്യത്തുടനീളം വലിയ തോതില്‍ ശാസ്ത്ര, സാങ്കേതിക രംഗത്ത് ആധുനികത (എസ്ടിഐ) സൃഷ്ടിക്കുന്നതിന് കേന്ദ്രത്തെയുംസംസ്ഥാനങ്ങളെയും ഏകോപിപ്പിച്ച്  സഹകരണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും.

ഇതുമായി ബന്ധപ്പെട്ട് അഹമ്മദാബാദിലെ സയന്‍സ് സിറ്റിയില്‍ 2022 സെപ്റ്റംബര്‍ 10, 11 തീയതികളില്‍ ദ്വിദിന കോണ്‍ക്ലേവ് നടക്കും. എസ്ടിഐ വിഷന്‍ 2047 ഉള്‍പ്പെടെ വിവിധ വിഷയാധിഷ്ഠിത മേഖലകളിലെ സെഷനുകള്‍ ഇതില്‍ ഉള്‍പ്പെടും. ഭാവിയിലെ വളര്‍ച്ചാപാതകളും സംസ്ഥാനങ്ങളിലെ എസ്.ടി.ഐ.ക്കായുള്ള കാഴ്ചപ്പാടും; ആരോഗ്യം - എല്ലാവര്‍ക്കും ഡിജിറ്റല്‍ ആരോഗ്യപരിചരണം; 2030 ഓടെ ഗവേഷണ വികസന മേഖലയിലെ സ്വകാര്യമേഖലയിലെ നിക്ഷേപം ഇരട്ടിയാക്കല്‍ എന്നിവ ഇതിന്റെ ഭാഗമായി ചര്‍ച്ച ചെയ്യും. കൃഷി- കര്‍ഷകരുടെ വരുമാനം മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതിക ഇടപെടലുകള്‍; വെള്ളം - കുടിവെള്ളം ഉത്പാദിപ്പിക്കുന്നതിനുള്ളനൂതനാശയം; ഊര്‍ജ്ജം- ഹൈഡ്രജന്‍ ദൗത്യത്തില്‍ എസ് ആന്‍ഡ് ടി പങ്ക്, എല്ലാവര്‍ക്കും ശുദ്ധമായ ഊര്‍ജ്ജം തുടങ്ങിയ വിഷയങ്ങളുംചര്‍ച്ച ചെയ്യപ്പെടും. 

ഗുജറാത്ത് മുഖ്യമന്ത്രി, കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയ ചുമതലയുള്ള (എസ് ആന്‍ഡ് ടി) മന്ത്രിമാര്‍, സംസ്ഥാനങ്ങളുടെയുംകേന്ദ്രഭരണ പ്രദേശങ്ങളുടെയും സെക്രട്ടറിമാര്‍, വ്യവസായ പ്രമുഖര്‍, സംരംഭകര്‍, എന്‍ജിഒകള്‍, യുവ ശാസ്ത്രജ്ഞര്‍, വിദ്യാര്‍ത്ഥികള്‍എന്നിവര്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും.

--ND--

 



(Release ID: 1858041) Visitor Counter : 188