മന്ത്രിസഭ
കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടം ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നിന്ന് കാക്കനാട് വഴി ഇൻഫോപാർക്കിലേക്ക് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു
11.17 കിലോമീറ്റർ നീളവും 11 സ്റ്റേഷനുകളുമുള്ള ഘട്ടത്തിന് 1,957.05 കോടി രൂപയാണ് ചെലവ്
प्रविष्टि तिथि:
07 SEP 2022 4:00PM by PIB Thiruvananthpuram
1,957.05 കോടി രൂപ ചെലവിൽ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് വഴി ഇൻഫോപാർക്ക് വരെയുള്ള കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. 11.17 കിലോമീറ്റർ നീളവും 11 സ്റ്റേഷനുകളും. സീപോർട്ട് എയർപോർട്ട് റോഡിന്റെ റോഡ് വീതി കൂട്ടൽ ഉൾപ്പെടെ രണ്ടാം ഘട്ടത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
കൊച്ചിയിൽ ആലുവ മുതൽ പേട്ട വരെ 25.6 കിലോമീറ്റർ ദൈർഘ്യത്തിൽ 22 സ്റ്റേഷനുകളുള്ള ഒന്നാം ഘട്ടം 5181.79 കോടി രൂപയുടെ പൂർത്തീകരണച്ചെലവിൽ പൂർണമായും പ്രവർത്തനക്ഷമമാണ്.
കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം 710.93 കോടി രൂപ ചെലവിൽ പേട്ട മുതൽ എസ്എൻ ജംക്‌ഷൻ വരെ 1.80 കിലോമീറ്റർ ദൈർഘ്യമുള്ള വയഡക്‌ട് പദ്ധതി. സംസ്ഥാന പദ്ധതിയായാണ് ഇത് നടപ്പാക്കുന്നത്. നിലവിൽ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാക്കി പദ്ധതി ഉദ്ഘാടനത്തിന് തയ്യാറായിക്കഴിഞ്ഞു.
എസ്എൻ ജംക്‌ഷൻ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ വരെയുള്ള 1.20 കിലോമീറ്റർ ദൈർഘ്യമുള്ള കൊച്ചി മെട്രോയുടെ ഒന്നാം ഘട്ട ബി പദ്ധതി സംസ്ഥാന സെക്‌ടർ പദ്ധതിയായി നിർമാണം പുരോഗമിക്കുകയാണ്.
ഫണ്ടിംഗ് മാതൃക :
ക്രമ നമ്പർ
|
ഉറവിടം
|
തുക (കോടിയിൽ)
|
% സംഭാവന
|
|
1.
|
കേന്ദ്ര ഗവണ്മെന്റിന്റെ ഓഹരി
|
274.90
|
16.23%
|
|
2.
|
കേരള ഗവണ്മെന്റിന്റെ ഓഹരി
|
274.90
|
16.23%
|
|
3.
|
50% കേന്ദ്ര നികുതികൾക്കുള്ള കേന്ദ്രത്തിന് കീഴിലെ കടം
|
63.85
|
3.77%
|
|
4.
|
50% കേരള നികുതികൾക്കുള്ള കേന്ദ്രത്തിന് കീഴിലെ കടം
|
63.85
|
3.77%
|
|
5.
|
ഉഭയകക്ഷി/ബഹുകക്ഷി ഏജൻസികളിൽ നിന്നുള്ള വായ്പ
|
1016.24
|
60.00%
|
|
6.
|
ഭൂമി, ആർ&ആർ, പിപിപി ഘടകങ്ങൾ എന്നിവ ഒഴികെയുള്ള ആകെ ചെലവ്
|
1693.74
|
100.00%
|
|
7.
|
ആർ&ആർ ചെലവ് ഉൾപ്പെടെ ഭൂമിയ്ക്ക് മേൽ കേരള ഗവണ്മെന്റിന്റെ കടം
|
82.68
|
|
|
8.
|
കേരളം ഗവണ്മെന്റ് വഹിക്കേണ്ട സംസ്ഥാന നികുതികൾ
|
94.19
|
|
|
9.
|
വായ്പ്പയ്ക്കും ഫ്രണ്ട് എൻഡ് ഫീസിനും വേണ്ടിയുള്ള നിർമ്മാണ സമയത്തെ പലിശ കേരളം ഗവണ്മെന്റ് വഹിക്കണം
|
39.56
|
|
|
10.
|
പൊതു സ്വകാര്യ പങ്കാളിത്ത ഘടകങ്ങൾ (എ എഫ് സി )
|
46.88
|
|
|
11.
|
മൊത്തം പൂർത്തീകരണ ചെലവ്
|
1957.05
|
|
പശ്ചാത്തലം:
കേരളത്തിലെ ഏറ്റവും വലിയ നഗരമായ കൊച്ചി,സംസ്ഥാനത്തെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരവുമാണ്. കൊച്ചി മെട്രോപൊളിറ്റൻ പ്രദേശത്ത് 2013-ൽ ഏകദേശം 20.8 ലക്ഷവും 2021-ൽ 25.8 ലക്ഷവും 2031-ൽ 33.12 ലക്ഷവും ജനസംഖ്യയുള്ളതായി കണക്കാക്കപ്പെടുന്നു.
***
(रिलीज़ आईडी: 1857503)
आगंतुक पटल : 335
इस विज्ञप्ति को इन भाषाओं में पढ़ें:
Bengali
,
Tamil
,
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada