വാണിജ്യ വ്യവസായ മന്ത്രാലയം
ഇന്ത്യ എന്നാൽ അവസരങ്ങളുടെ രാജ്യം; ഇത് ഇന്ത്യയുടെ ദശകം മാത്രമല്ല, ഇന്ത്യയുടെ നൂറ്റാണ്ട് കൂടി ആണെന്ന് സ്റ്റാൻഫോർഡ് വിദ്യാർത്ഥികളോട് ശ്രീ പിയൂഷ് ഗോയൽ
Posted On:
07 SEP 2022 9:15AM by PIB Thiruvananthpuram
ന്യൂ ഡൽഹി: സെപ്‌റ്റംബര്‍ 07, 2022
'ഇന്ത്യ' എന്നാൽ 'അവസരങ്ങൾ' ആണെന്നും ഇത് ഇന്ത്യയുടെ ദശാബ്ദം മാത്രമല്ല, ഇന്ത്യയുടെ നൂറ്റാണ്ട് കൂടിയാണെന്നും കേന്ദ്ര വാണിജ്യ-വ്യവസായ, ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ, ടെക്സ്റ്റൈൽസ് മന്ത്രി ശ്രീ പിയൂഷ് ഗോയൽ പറഞ്ഞു. സാൻ ഫ്രാൻസിസ്കോയിലെ സ്റ്റാൻഫോർഡ് ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ബിസിനസ്സിലെ അധ്യാപകരുമായും വിദ്യാർത്ഥികളുമായും സംവദിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ കയറ്റുമതി ഇതിനകം 675 ബില്യൺ US ഡോളർ കടന്നതായി പരാമർശിച്ചുകൊണ്ട്, 2030-ഓടെ അന്താരാഷ്ട്ര വ്യാപാരം 2 ട്രില്യൺ US ഡോളറായി ഉയർത്താനാണ് രാജ്യം ഇപ്പോൾ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ഇന്ത്യ ആഘോഷിക്കുന്ന വേളയിൽ രാജ്യം 30 ട്രില്യൺ US ഡോളർ സമ്പദ്‌വ്യവസ്ഥയായിരിക്കുമെന്ന് ശ്രീ ഗോയൽ പറഞ്ഞു.
സംരംഭകരും സ്റ്റാർട്ടപ്പ് വിദഗ്ധരുമായി അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ യുവാക്കളിൽ തന്റെ വിശ്വാസം പ്രകടിപ്പിച്ച ശ്രീ ഗോയൽ, ഇന്ത്യയുടെ പുതിയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസ മേഖലയ്ക്ക് ഊർജം പകരുന്നതായും ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കൂടുതൽ ആഴത്തിലുള്ള സഹകരണം ഉറപ്പാക്കുന്നതായും പറഞ്ഞു.
ഇന്ത്യയുടെ ഫിൻടെക് വിജയത്തെക്കുറിച്ച് സംസാരിച്ച ശ്രീ ഗോയൽ, എല്ലാ ഡിജിറ്റൽ ഇടപാടുകളുടെയും 40 ശതമാനവും ഇന്ന് ഇന്ത്യയിലാണ് നടക്കുന്നതെന്നും ചെറുകിട കച്ചവടക്കാർ പോലും ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിക്കുന്നുണ്ടെന്നും പറഞ്ഞു.
ഇന്ത്യ ലോകത്തിന് വാഗ്ദാനം ചെയ്യുന്ന മികച്ച അവസരങ്ങളെക്കുറിച്ച് സംസാരിച്ച ശ്രീ ഗോയൽ, ഇന്ത്യയുമായി ഇടപഴകാനും വലിയ അഭിലാഷങ്ങളുള്ള നൂറുകോടിയിലധികം ആളുകളുമായി പ്രവർത്തിക്കാനും സ്റ്റാൻഫോർഡിലെ വിദ്യാർത്ഥികളെ ക്ഷണിച്ചു.
RRTN/SKY
(Release ID: 1857341)
Visitor Counter : 143