പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

2022 ലെ ദേശീയ അധ്യാപക അവാര്‍ഡ് ജേതാക്കളോട് പ്രധാനമന്ത്രി നടത്തിയ പ്രഭാഷണം

Posted On: 05 SEP 2022 10:38PM by PIB Thiruvananthpuram

കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരെ, ധര്‍മ്മേന്ദ്ര ജി, അന്നപൂര്‍ണ ജി,  രാജ്യമെമ്പാടും നിന്നുള്ള അധ്യാപകരെ,

ഒരു തരത്തില്‍ പറഞ്ഞാല്‍ ഇന്നു നിങ്ങളിലൂടെ രാജ്യമെമ്പാടുമുള്ള അധ്യാപകരുമായും ഞാന്‍ ഇപ്പോള്‍ സംസാരിക്കുകയാണ്.   മുന്‍ രാഷ്ട്രപതിയും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന ഡോ. രാധാകൃഷ്ണന്‍ജിക്ക്  അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ഇന്ന് രാഷ്ട്രം പ്രണാമം അര്‍പ്പിക്കുകയാണ്.  നമ്മുടെ ഇപ്പോഴത്തെ രാഷ്ട്രപതിയും ഒരു അധ്യാപികയാണ് എന്നത് ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു. അവരുടെ ജീവിതത്തിന്റെ ആദ്യ കാലത്ത് അവര്‍ അധ്യാപികയായി ജോലി ചെയ്തു. അതും ഒഡീഷയുടെ വിദൂരമായ ഒരു ഗ്രാമത്തില്‍. പ്രസിഡന്റിനാല്‍  നിങ്ങള്‍ ബഹുമാനിക്കപ്പെടുന്നു  എന്നതും ഒരു ആകസ്മികതയാണ്. ഇതു നിങ്ങള്‍ക്ക് അഭിമാനമാകുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃത കാല സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് രാജ്യം പ്രതിജ്ഞാബദ്ധമായിരിക്കെ,  രാധാകൃഷ്ണന്‍ ജിയുടെ വിദ്യാഭ്യാസ മണ്ഡലത്തിലെ പരിശ്രമങ്ങള്‍ നമ്മെ പ്രചോദിപ്പിക്കുന്നു. ഈ അവസരത്തില്‍ ഞാന്‍ അവാര്‍ഡു ജേതാക്കളായ എല്ലാ അധ്യാപകരെയും അഭിനന്ദിക്കുന്നു. ഈ പുരസ്‌കാരങ്ങള്‍ സംസ്ഥാനങ്ങളിലും നല്‍കുന്നുണ്ട്.

സുഹൃത്തുക്കളെ,

നിരവധി അധ്യാപകരുമായി സംവദിക്കാന്‍ ഇപ്പോള്‍ എനിക്ക് അവസരം ലഭിച്ചു. ഓരോരുത്തരും വിവിധ ഭാഷകളാണ് സംസാരിക്കുന്നത്.  വിവിധ ഭാഷകള്‍ ഉണ്ടാവാം, മേഖലകള്‍ ഉണ്ടാവാം,, പ്രശ്‌നങ്ങളും.  എന്നാല്‍ ഒരു കാര്യം പൊതുവാണ്. അത് വിദ്യാര്‍ത്ഥികളോടുള്ള നിങ്ങളുടെ സമര്‍പ്പണമാണ്. നിങ്ങളിലുള്ള ഈ സാര്‍വജനീനത വ ളരെ പ്രധാനപ്പെട്ടതാണ്. വിജയശ്രീലാളിതനായ ഒരധ്യാപകന്‍ ാെരിക്കലും നിങ്ങള്‍ക്ക് സാധിക്കില്ല എന്ന് തന്റെ വിദ്യാര്‍ത്ഥികളോട് പറയുകയില്ല.  ഈ സാധ്യതയാണ് ഒരു അധ്യാപകന്റെ കരുത്ത്. ഒരു കുട്ടി പഠനത്തില്‍ എത്ര പിന്നിലായാലും പ്രശ്‌നമില്ല, അധ്യാപകന്‍ അവനെ പ്രോത്സാഹിപ്പിക്കും. അവനെ പ്രചോദിപ്പിക്കും .

ഇതാണ് അധ്യാപകന്റെ ഗുണം എന്നു പറയുന്നത്. അദ്ദേഹം അനുകൂലമായേ എപ്പോഴും സംസാരിക്കുകയുള്ളു. ആരെയും നിരുത്സാഹപ്പെടുത്തുക എന്നത് അദ്ദേഹത്തിന്റെ പ്രകൃതമല്ല. കുട്ടികളെ പ്രബുദ്ധരാക്കുക എന്നതാണ് അധ്യാപകന്റെ കടമ. ഓരോ കുട്ടിയുടെയും മനസില്‍ അധ്യാപകന്‍ സ്വപ്‌നങ്ങള്‍ വിതയ്ക്കുന്നു. ആ സ്വപ്‌നങ്ങളെ തീരുമാനങ്ങളാക്കുന്നതിനാണ് അത്. പ്രതിജ്ഞാബദ്ധതയുണ്ടെങ്കില്‍ ആ സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ സാധിക്കും എന്ന് അദ്ദേഹം അവനെ പ്രോത്സാഹിപ്പിക്കും. കുട്ടികള്‍ സ്വപ്‌നങ്ങള്‍ തീരുമാനങ്ങളാക്കി മാറ്റുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാവും. അധ്യാപകന്‍ കാണിുച്ചു കൊടുത്ത വഴിയിലൂടെ സഞ്ചരിച്ച് ആ തീരുമാനങ്ങള്‍ അവന്‍ നേടിയിട്ടുമുണ്ടാകും.  അധ്യാപകന്‍ വിതച്ച സ്വ്പ്‌നത്തിലേയ്ക്ക്  അധ്യാപകന്‍ അവന്റെ ജീവിതത്തില്‍ കൊളുത്തി വച്ച വിളക്കിന്റെ മാത്രം  പ്രകാശത്തിലൂടെയുള്ള യാത്രയാണ് സ്വപ്‌നത്തില്‍ നിന്ന് സാഫല്യത്തിലേയ്ക്കുള്ള അവന്റെ സഞ്ചാരം മുഴുവന്‍. എത്രയോ വെല്ലുവിളികള്‍ ഉയരട്ടെ, അന്ധകാരങ്ങള്‍ വന്നു നിറയട്ടെ, ആ പ്രാകാശം എല്ലാത്തിനും മധ്യേ അവന് വഴി തെളിക്കും.

ഇന്ന് രാജ്യം ഒരു നിര്‍ണായക ദശാ സന്ധിയിലാണ്. പുതിയ കാലത്തിലെകുട്ടികള്‍ പുതി സ്വപ്‌നങ്ങളും തീരുമാനങ്ങളുമായി 2047 ലെ ഇന്ത്യയുടെ വിധി നിര്‍ണയിക്കാന്‍ പോകുന്ന ഘട്ടമാണ് ഇത്. അവരുടെ ജീവിതം നിങ്ങളുടെ കരങ്ങളിലാണ്. അതായത്  അടുത്ത 10 - 20 വര്‍ഷങ്ങള്‍ സേവിക്കാന്‍ പോകുന്ന അധ്യാപകര്‍ അവരായിരിക്കും 2047 ലെ രാജ്യത്തിന്റെ ഭാവി തീരുമാനിക്കുക.

നിങ്ങള്‍ സ്‌കൂളില്‍ ജോലി ചെയ്യുക മാത്രമല്ല, കുട്ടികളെ പഠിപ്പിക്കുക മാത്രമല്ല, സിലബസ് കൈകാര്യം ചെയ്യുക മാത്രമല്ല, മറിച്ച് നിങ്ങള്‍ കുട്ടികളുടെ ജീവിതത്തിന്റെ ഭാഗമായി മാറുകയാണ്. അവനെ ഒരുക്കുകയാണ്. അവനിലൂടെ രാജ്യത്തിന്റെ സ്വപ്‌നങ്ങള്‍ പണിയുകയാണ്. പരിമിത സ്വപ്‌നങ്ങളുള്ള അധ്യാപകന്റെ ചിന്ത് 10 മുതല്‍ 5 വരെയുള്ള ജോലിയെ കുറിച്ചു മാത്രമായിരിക്കും. അതായത് നാലു പീരിയഡുകളെ കുറിച്ച്. എല്ലാ മാസവും ഒന്നാം തിയതി ശമ്പളം ലഭിക്കുമായിരിക്കും.  പക്ഷെ അദ്ദേഹത്തിന് ഒരു സംതൃപ്തിയും ഉണ്ടാവില്ല. അദ്ദേഹത്തിന് എല്ലാം ഭാരമായിരിക്കും. പക്ഷേ അദ്ദേഹം കുട്ടികളുടെ സ്വ്പ്‌നവുമായി ചേര്‍ന്നു നില്‍ക്കുമ്പോള്‍, ഒന്നും അദ്ദേഹത്തിനു പിന്നെ ഭാരമാവില്ല.  കുട്ടികളുടെ സ്വ്പ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതിലൂടെ  രാജ്യത്തിന് കനത്ത സംഭാവന നല്‍കാന്‍ സാധിക്കും എന്ന് അദ്ദേഹത്തിനു മനസിലാകും. ത്രിവര്‍ണ പതാകയുടെ ചുവട്ടില്‍ നിന്നുകൊണ്ട് തന്നിലെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ വെമ്പുന്ന ഒരു കുട്ടിയെ പരിശീലിപ്പിക്കുമ്പോള്‍  ഉണ്ടാകുന്ന സംതൃപ്തി നിങ്ങള്‍ക്ക് ഊഹിക്കാനാവുമോ. രാത്രിയുടെ യാമങ്ങളില്‍ ആ സ്വപ്‌നത്തിനു വേണ്ടി ഉണര്‍ന്നിരിക്കുമ്പോള്‍ നിങ്ങള്‍ക്കുണ്ടാകുന്ന സംതൃപ്തിയുടെ അളവ് നിങ്ങള്‍ക്ക് ഊഹിക്കാനാവില്ല.

ക്ലാസ് മുറികള്‍ അഞ്ചു പീരിയഡുകള്‍ വാരാതിരിക്കുന്ന ഒരദ്ധ്യാപകനു വേണി പകരക്കാരനാവുക.. എനിക്കറിയാം നിങ്ങളുടെ പ്രശ്‌നങ്ങള്‍ ... അതുകൊണ്ടാണ് ഞാന്‍ ഇതു പറയുന്നത്. ഈ ഭാരങ്ങളെല്ലാം നിങ്ങള്‍ വെടിയുക. കുട്ടികളുടെ ജീവിതങ്ങളോട് ചേര്‍ന്നു നില്‍ക്കുക.
രണ്ടാമതായി കുട്ടികളെ പഠിപ്പിക്കുക, അവര്‍ക്ക് അറിവു പകര്‍ന്നു നല്‍കുക എന്നതിനുപരി അവരുടെ ജീവിതങ്ങളെ മെച്ചപ്പെടുത്തുക എന്നതാണ് ആവശ്യം. ജീവിതം ഒറ്റപ്പെടല്‍ ആകരുത്. ക്ലാസ് മുറിയില്‍, സ്‌കൂളില്‍ , പരിസരങ്ങളില്‍, വീട്ടില്‍  പല വസ്തുക്കള്‍ കാണുമ്പോള്‍ കുട്ടിയുടെ മനസില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാവും. അവന്‍അമ്പരന്നു നിന്നു പോകും.കാരണം ചില കാര്യങ്ങള്‍ അമ്മ പറയും . അധ്യാപകന്‍ ക്ലാസില്‍ മറ്റു ചില കാര്യങ്ങള്‍ പറയും. ഇത്തരം വിഷമ വൃത്തങ്ങളില്‍ നിന്നു കുട്ടികളെ മോചിപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.ഇതു പരിഹരിക്കാന്‍ മരുന്നോ കുത്തിവയ്‌പോ ഇല്ല. അതിനാല്‍ അധ്യാപകര്‍ സമഗ്രമായ സമീപനം സ്വീകരിക്കണം. കുട്ടികളുടെ കുടംബത്തെ അറിയുന്ന, അവന്റെ മാതാപിതാക്കളെ കണ്ടിട്ടുള്ള, അവരോട് അവനെ കുറിച്ച് അന്വേഷിച്ചിട്ടുള്ള എത്ര അധ്യാപകരുണ്ട്. അവന്റെ കഴിവുകളെ കുറിച്ച് അവന്റെ കുടുംബാംഗങ്ങളോട് അന്വേഷിച്ചിട്ടുള്ള, അവനെ വീട്ടില്‍ പ്രോത്സാഹിപ്പിച്ചാല്‍ അവന്‍ മിടുക്കനാവും എന്നു പറഞ്ഞിട്ടുള്ള എത്ര പേരുണ്ട്. അതുകൊണ്ട് നിങ്ങള്‍ ആ കുടുംബത്തില്‍ ഒരു സ്വപ്‌നത്തിന്റെ വിത്തിടുക, അവരും നിങ്ങളുടെ അനുയായികളാകും. അപ്പോള്‍ വീടു തന്നെ സാംസ്‌കാരിക വിദ്യാലയമാകും. ക്ലാസില്‍ നിങ്ങള്‍ വിതയ്ക്കുന്ന സ്വപ്‌നം വീട്ടില്‍ പുഷ്പിക്കും.  നിങ്ങള്‍ക്കു ക്ലാസില്‍ അസ്വസ്ഥത ഉണ്ടാക്കുന്ന കുട്ടികള്‍ ഉണ്ടാവും നിങ്ങള്‍ക്ക് അവരെ കാണുമ്പോഴെ ബുദ്ധിമുട്ടാണ്. കാരണം അവര്‍  സമയം കളയുന്നു എന്നാവും നിങ്ങളുടെ മനസിലെ ചിന്ത. പക്ഷെ അവര്‍ക്കും നിങ്ങളെ കുറിച്ച് ഇതെ ചിന്തയാണ് മനസില്‍. അവര്‍ ക്ലാസിലെ മുന്‍ ബഞ്ചില്‍ ഇരിക്കുന്നു. ഈ അധ്യാപകന് എന്നെ ഇഷ്ടമില്ല എന്ന് അവന്‍ കരുതുന്നു.

ഒരാളുടെ ഇഷ്ടവും അനിഷ്ടവും മൂലം ആ കുട്ടികളോട് അനീതി കാണിക്കാമോ. കുട്ടികളോട് ഇഷ്ടമോ അനിഷ്ടമോ കാണിക്കാത്തവരും അവരെ ആദരിക്കുന്നവരുമാണ് മാതൃകാ അധ്യാപകന്‍. അദ്ദേഹത്തിന് എല്ലാവരും ഒരു പോലെ . സ്വന്തം മക്കളെ ക്ലാസില്‍ പഠിപ്പിക്കേണ്ടി വരും ചിലപ്പോള്‍.  മറ്റ് വിദ്യാര്‍ത്ഥികളെ പോലെയെ അവരെയും അവര്‍ ക്ലാസില്‍ പരിഗണിക്കൂ.  ചോദ്യം ചോദിക്കുമ്പോള്‍ സ്വന്തം മകന് ഒരു ഔദാര്യവും അദ്ദേഹം നല്‍കില്ല. കാരണംഅദ്ദേഹത്തിന്റെ മകനും ക്ലാസില്‍ ആവശ്യം നല്ല അധ്യാപകനെയാണ്. അഛനെയോ അമ്മയേയോ അല്ല.അതിനാല്‍ ക്ലാസ് മുറിയില്‍ ഗുരുശിഷ്യ ബന്ധം പരമാവധി പാലിക്കാനും, രക്ഷാകര്‍ത്താവിന്റെ കര്‍ത്തവ്യം മറക്കാനും അദ്ദേഹം ശ്രദ്ധിക്കുന്നു. സ്‌കൂളില്‍ നല്ല അധ്യാപകന്‍, വീട്ടില്‍ നല്ല അച്ഛന്‍. അല്ലാതെ വ്യക്തി ബന്ധത്തിന് ക്ലാസില്‍ സ്ഥാനമില്ല.

അധ്യാപകന്റെ വലിയ ത്യാഗത്തിലൂടെയേ ഇതു സാധിക്കൂ. അതിനാല്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവും പാരമ്പര്യവും പുസ്തകങ്ങളില്‍ മാത്രം ഒതുങ്ങിക്കൂടാ. അവ നമുക്ക് വെറും ധാര്‍മിക പിന്തുണമാത്രം. സാങ്കേതിക വിദ്യയിലൂടെ എത്രയോ കാര്യങ്ങള്‍ ഇന്നു സാധ്യമാണ്.  സാങ്കേതിക വിദ്യകളിലൂടെ ധാരാളം കാര്യങ്ങള്‍ ചെയ്യുന്ന അനേകം അധ്യാപകരെ ഞാന്‍ ഗ്രാമങ്ങളില്‍ കാണാറുണ്ട്. കുട്ടികള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ മാത്രം സിലബസില്‍ നിന്ന് എടുത്ത് തയാറാക്കാം എന്ന് അവര്‍ക്ക് ബോധ്യമുണ്ട്. ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്ക് എത്ര അധ്യാപകരെ നിയമിക്കണം, എത്ര കുട്ടികള്‍ കൊഴിഞ്ഞു പോകുന്നു  തുടങ്ങിയ എണ്ണം  മാത്രം മതി. എന്നാല്‍ അധ്യാപകന്റെ ഉല്‍ക്കണ്ഠ മുഴുവന്‍ കുട്ടികളുടെ ജീവിതത്തെ കുറിച്ചാണ്.  ഇവതമ്മില്‍ വലിയ. അന്തരമുണ്ട്. അതിനാല്‍ ഉത്തരവാദിത്വങ്ങള്‍ കൃത്യമായി ഏറ്റെടുത്താല്‍ അധ്യാപകര്‍ക്ക്  വലിയ മാറ്റങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കാനാവും.

നമ്മുടെ ദേശീയ വിദ്യാഭ്യാസ നയത്തെ അനേകം പേര്‍ അഭിനന്ദിക്കുന്നുണ്ട്. എന്തുകൊണ്ട്.  ന്യൂനതകള്‍ ഇല്ല എന്നു ഞാന്‍ അവകാശപ്പെടുന്നില്ല.  ആര്‍ക്കും അതിനു കഴിയില്ല.  പക്ഷെ കുറെ ആളുകള്‍ അതില്‍ ഗുണങ്ങള്‍ കാണുന്നു. അവര്‍ അത് സ്വീകരിക്കുന്നു. എന്നാല്‍ നമുക്ക് പഴയ കാര്യങ്ങളോടാണ് ഇഷ്ടം. അതിനാല്‍ പുതിയ നയം പെട്ടെന്ന് ഏറ്റെടുക്കാന്‍ മടി. മഹാത്മ ഗാന്ധിയോട് ആരോ ചോദിച്ചു. പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ എന്തു ചെയ്യും എന്ന്. ഭഗവദ് ഗീതയില്‍ നിന്ന് ധാരാളം ലഭിക്കാറുണ്ട് എന്നായിരുന്നു മറുപടി. അതായത് അദ്ദേഹം വീണ്ടും വീണ്ടും ഗീത വായിക്കുന്നു, ഓരോ പ്രാവശ്യവും പുതിയ അര്‍ത്ഥങ്ങള്‍ കണ്ടെത്തുന്നു എന്ന് ചുരുക്കം.

അതിനാല്‍ ലോകത്തിലുള്ള ആളുകള്‍ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ കടന്നു പോകണം.  10 -12-15 തവണയെങ്കിലും. പ്രശ്‌നങ്ങള്‍ക്കു പരിഹാരം തേടണം. അതിനെ ഗവണ്‍മെന്റ് വിജ്ഞാപനം മാത്രമായി കാണരുത്. അതിനെ ഹൃദയപൂര്‍വം സ്വീകരിക്കണം. നമ്മുടെ രാജ്യത്തെ ലക്ഷക്കണക്കിന് അധ്യാപകര്‍ക്ക് ദേശീയ വിദ്യാഭ്യസ നയം ക്രോഡികരിക്കുന്നതില്‍ വലിയ പങ്കുണ്ട്. അതിനാല്‍ അത് വിജയിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ആദ്യമായിട്ടാണ് ഇത്രവലിയ ഒരു ബോധവല്‍ക്കരണം രാജ്യമെമ്പാടും നടക്കുന്നത്.  കുട്ടികള്‍ക്ക് അത് ഉപകാരപ്രദമാണെന്നു കാണുക, അത്  ക്രോഡീകരിച്ച അധ്യാപകരുടെ ജോലിയാണ്.കുട്ടികള്‍ തന്നെ ഈ നയം ചര്‍ച്ച ചെയ്യും  എന്നു ഞാന്‍ വിശ്വസിക്കുന്നു. കാരണം അധ്യാപകരാണ് അതു തയാറാക്കിയത്. അവര്‍ അത് ചര്‍ച്ച ചെയ്താല്‍ തീര്‍ച്ചയായും പുതിയ രണ്ടുമൂന്നു കാര്യങ്ങള്‍ ഉയര്‍ന്നു വരും. ഇത് ഒരു പ്രയത്‌നമാണ്.

75-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ഞാന്‍ നടത്തിയ പ്രസംഗം ഒര്‍മ്മിക്കാമോ. 2047 നെ മനസില്‍ കണ്ടുകൊണ്ടായിരുന്നു എന്റെ ആ പ്രസംഗം. പഞ്ച പ്രാണനുകളെ കുറിച്ച് അന്ന് ഞാന്‍ സൂചിപ്പിച്ചു. ക്ലാസ് മുറികളില്‍ ആ അഞ്ച് പ്രതിജ്ഞകള്‍ ചര്‍ച്ച ചെയ്തു കൂടെ. പ്രഭാത അസംബ്ലികളില്‍ ആഴ്ച്ചയിലെ അഞ്ചു ദിവസങ്ങളിലും ആരൊക്കെ അതെ കുറിച്ചു സംസാരിക്കും എന്ന് തീരുമാനിക്കണം. ഇതു വര്‍ഷം മുഴുവന്‍ തുടരണം. ഓരോ പൗരന്റെയും പ്രതിജ്ഞകളാവണം ഇവ. ഇങ്ങനെ ചെയ്താല്‍ അത് നമ്മുടെ ഭാവി മാര്‍ഗ്ഗം തുറക്കും.  നമ്മുടെ കുട്ടികളുടെ ജീവിതത്തിന്റെ ഭാഗമായി ഈ അഞ്ചു പ്രതിജ്ഞകള്‍ മാറുന്നതിനുള്ള നമ്മുടെ പ്രയത്‌നമാണ് അത്.

രണ്ടാമതായി 2047 നെ കുറിച്ച് സ്വ്പനമില്ലാത്ത ഒരൊറ്റ കുട്ടി പോലും ഈ രാജ്യത്തില്ല.2047 ല്‍ അവന് എത്ര  പ്രായം ഉണ്ടാകും എന്നു ചോദിക്കണം. അന്ന അവന്റെ പദ്ധതികള്‍ എന്തായിരിക്കും എന്നും ചോദിക്കണം. 2047 വരെയുള്ള   ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും മണിക്കൂറുകളും അവന്‍ എണ്ണണം.  ഒരു ക്യാന്‍വാസ് അവനു മുന്നില്‍ തയാറാണ്. അവന്‍ മണിക്കൂറുകള്‍ എണ്ണും.  കടന്നു പോകുന്ന ഓരോ മണിക്കൂറിലും 2047 സമീപിച്ചു കൊണ്ടിരിക്കുകയാണ്. 2047 നെ എങ്ങിനെ സമീപിക്കണം എന്ന് അവര്‍ പദ്ധതികള്‍ തയാറാക്കും.
കുട്ടികളില്‍ ഈ ചിന്തകള്‍ നിറയ്ക്കാന്‍ സാധിച്ചാല്‍,  പുതിയ ഉത്സാഹവും ഊര്‍ജ്ജവുമായി അവര്‍ അതിനു പിന്നാലെ പൊയ്‌ക്കൊള്ളും. വലിയ സ്വപ്‌നങ്ങള്‍ കണ്ടവരാണ് ലോകത്തെ മാറ്റി മറിച്ചത്. വലിയ പ്രതിജ്ഞകള്‍ എടുക്കുക.  സമഗ്ര കാഴ്ച്ചപ്പാടോടെ മുഴുവന്‍ ജീവിതത്തെയും ചെലവഴിക്കാന്‍ തയാറാവുക.

1947 നു മുമ്പ് രാജ്യമൊട്ടാകെ ഒരു മുദ്രാവാക്യം മാത്രം. സ്വാതന്ത്ര്യം . 1930 ലെ ദണ്ഡിയാത്രയ്ക്കും 1942 ലെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിനും ഇടയിലെ 12 വര്‍ഷം മുഴുവന്‍ ഈ മുദ്രാവാക്യം മാത്രം.ഇന്ത്യന്‍ ജനതയുടെ സര്‍വ വ്യാപാരങ്ങളിലും ഒറ്റ മന്ത്രം മാത്രം.സ്വാതന്ത്ര്യം. സദ് ഭരണത്തിനായി നമുക്ക് ഇനിയും ആ വികാരം ഉണ്ടാവണം.

രാജ്യത്തെ അധ്യാപകരില്‍ , വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ എനിക്കു പൂര്‍ണ്ണ വിശ്വാസമാണ്. ഇതിനോട് നിങ്ങള്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധരാണെങ്കില്‍ എനിക്ക് ഉറപ്പാണ് നമുക്ക് സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കാം. വൈകാരെ ഈ വികാരങ്ങള്‍ ഗ്രാമങ്ങളില്‍ നിന്നു ഉയരും.  ഇതു തടയാന്‍ രാജ്യം ആഗ്രഹിക്കുന്നില്ല. നമ്മെ 250 വര്‍ഷം ഭരിച്ചവരെക്കാള്‍ നമ്മുടെ രാജ്യം സമ്പദ് വ്യവസ്ഥയില്‍ മുന്നിലായത് രണ്ടു ദിവസം മുമ്പാണ്. നമ്മെ ഭരിച്ചവരെ നാം അമ്പരപ്പിച്ചു. ഇതാണ് ത്രിവര്‍ണ പതാകയുടെ പ്രത്യേകത.

സ്വാതന്ത്ര്യ സമരത്തിന്റെയും ത്രിവര്‍ണ പതാകയുടെയും വെളിച്ചത്തിലേയ്ക്കാണ് ഈ അഞ്ചാം റാങ്ക് വരുന്നത്. നമ്മുടെ ത്രിവര്‍ണ പതാക ഉയരങ്ങളില്‍ പാറി കളിക്കുകയാണ്. ഈ വികാരം വളരെ പ്രധാനമാണ്. അതിനാല്‍ 1930 നും 1942 നുമം മധ്യേ രാജ്യത്ത് ഉണ്ടായിരുന്ന ആ വികാരം നമുക്ക് ഇനിയും ആവശ്യമാണ്. ആവശ്യമെങ്കില്‍ രാജ്യത്തിനു വേണ്ടി മരിക്കാനും.

ഞാന്‍ എന്റ് രാജ്യത്തെ ഉപേക്ഷിക്കില്ല. ആയിരക്കണക്കിനു വര്‍ഷങ്ങളുടെ അടിമത്വത്തില്‍ നിന്നാണ് നാം പുറത്തു വന്നത്. ഇപ്പോള്‍ അവസരങ്ങളുണ്ട്. നാം അവസാനിപ്പിക്കുന്നില്ല. നാം മുന്നോട്ടു പോകും. അധ്യാപകരും ഇതിനൊപ്പം ചേര്‍ന്നാല്‍,  നമ്മുടെ ശക്തി പതിന്മടങ്ങാകും.

നിങ്ങളുടെ കഠിനാധ്വാനം കൊണ്ടാണ് ഈ അവാര്‍ഡുകള്‍ നേടിയത്.അതിനാല്‍ ഞാന്‍ നിങ്ങളെ കൂടുതല്‍ ജോലികള്‍ ഏല്‍പ്പിക്കുന്നു.  കഠിനാധ്വാനം ചെയ്യാത്തവരെ ആരാണ് ജോലികള്‍ ഏല്‍പ്പിക്കുക. അതിനാലാണ് നിങ്ങളെ ഏല്‍്പപിക്കുന്നത്.  അധ്യാപകരില്‍ എനിക്കു പൂര്‍ണ വിശ്വാസമാണ്.ഏറ്റെടുക്കുന്ന ഏത് ുത്തരവാദിത്വവും അവര്‍ പൂര്‍ണമായി പൂര്‍ത്തിയാക്കും.  നിങ്ങള്‍ക്ക് എല്ലാ ആശംസകളും

വളരെ നന്ദി
--ND--

 


(Release ID: 1857264) Visitor Counter : 338