പ്രധാനമന്ത്രിയുടെ ഓഫീസ്‌

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനത്തിന്റെ ഫലങ്ങളുടെ പട്ടിക

Posted On: 06 SEP 2022 2:46PM by PIB Thiruvananthpuram

A. കൈമാറ്റം ചെയ്ത കരാറുകളുടെ/ ധാരണാപത്രങ്ങളുടെ പട്ടിക

 ക്രമ നമ്പർ  ധാരണാ പത്രം / കരാറിന്റെ പേര്  ഇന്ത്യയ്ക്ക്  വേണ്ടി കൈമാറ്റം ചെയ്തവ ബംഗ്ലാദേശിന്  വേണ്ടി കൈമാറ്റം ചെയ്തവ 
1 പൊതു അതിർത്തി നദിയായ കുഷിയറയിൽ നിന്ന് ഇന്ത്യയും ബംഗ്ലാദേശും ജലം എടുക്കുന്നത്  സംബന്ധിച്ച് കേന്ദ്ര ഗവൺമെന്റിന്റെ   ജലശക്തി മന്ത്രാലയവും ,   ജലവിഭവ മന്ത്രാലയവും ബംഗ്ലാദേശ് ഗവണ്മെന്റും തമ്മിലുള്ള ധാരണാപത്രം ശ്രീ പങ്കജ് കുമാർ, സെക്രട്ടറി, ജലശക്തി മന്ത്രാലയം ശ്രീ. കബീർ ബിൻ അൻവർ, ജലവിഭവ മന്ത്രാലയം സീനിയർ സെക്രട്ടറി
2 ഇന്ത്യയിൽ ബംഗ്ലാദേശ് റെയിൽവേ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നത് സംബന്ധിച്ച് റെയിൽവേ മന്ത്രാലയം (റെയിൽവേ ബോർഡ്), കേന്ദ്ര  ഗവൺമെന്റ്, റെയിൽവേ മന്ത്രാലയം, ബംഗ്ലാദേശ് ഗവണ്മെന്റ് എന്നിവ തമ്മിലുള്ള ധാരണാപത്രം. വിനയ് കുമാർ ത്രിപാഠി, റെയിൽവേ ബോർഡ് ചെയർമാൻ മുഹമ്മദ് ഇമ്രാൻ, ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷണർ
3 എഫ് ഓ ഐ എസ്  പോലുള്ള ഐടി സംവിധാനങ്ങളിലും ബംഗ്ലാദേശ് റെയിൽവേയ്‌ക്കായുള്ള മറ്റ് ഐടി ആപ്ലിക്കേഷനുകളിലും സഹകരിച്ച് പ്രവർത്തിക്കുന്നതിന് റെയിൽവേ മന്ത്രാലയം (റെയിൽവേ ബോർഡ്), ഇന്ത്യാ ഗവൺമെന്റ്, റെയിൽവേ മന്ത്രാലയം, ബംഗ്ലാദേശ് ഗവൺമെന്റ് എന്നിവ തമ്മിലുള്ള ധാരണാപത്രം. വിനയ് കുമാർ ത്രിപാഠി, റെയിൽവേ ബോർഡ് ചെയർമാൻ മുഹമ്മദ് ഇമ്രാൻ, ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷണർ
4 ഇന്ത്യയിലെ ബംഗ്ലദേശ് ജുഡീഷ്യൽ ഓഫീസർമാർക്കുള്ള പരിശീലനവും ശേഷി വർധിപ്പിക്കൽ പരിപാടിയും സംബന്ധിച്ച് ഇന്ത്യയിലെ നാഷണൽ ജുഡീഷ്യൽ അക്കാദമിയും ബംഗ്ലാദേശിലെ സുപ്രീം കോടതിയും തമ്മിലുള്ള ധാരണാപത്രം. ശ്രീ വിക്രം കെ ദൊരൈസ്വാമി, ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ മുഹമ്മദ് ഗോലം റബ്ബാനി, ബംഗ്ലാദേശ് സുപ്രീം കോടതി രജിസ്ട്രാർ ജനറൽ
5 കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്ഐആർ), ഇന്ത്യയും ബംഗ്ലാദേശ് കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചും (ബിസിഎസ്ഐആർ), ബംഗ്ലാദേശ് തമ്മിലുള്ള ശാസ്ത്ര സാങ്കേതിക സഹകരണം സംബന്ധിച്ച ധാരണാപത്രം ഡോ എൻ കലൈശെൽവി, സിഎസ്ഐആർ ഡിജി ബിസിഎസ്ഐആർ ചെയർമാൻ ഡോ. എംഡി അഫ്താബ് അലി ഷെയ്ഖ്
6 ബഹിരാകാശ സാങ്കേതികവിദ്യയുടെ മേഖലകളിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം എൻ എസ ഐ എൽ  ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. ഡി. രാധാകൃഷ്ണൻ ബിഎസ്‌സിഎൽ ചെയർമാനും സിഇഒയുമായ ഡോ. ഷാജഹാൻ മഹമൂദ്, 
7 പ്രസാർ ഭാരതിയും ബംഗ്ലാദേശ് ടെലിവിഷനും (ബിടിവി) ബ്രോഡ്കാസ്റ്റിംഗിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം. ശ്രീ മായങ്ക് കുമാർ അഗർവാൾ, പ്രസാർ ഭാരതി സിഇഒ ഷൊഹ്‌റാബ് ഹൊസൈൻ, ഡയറക്ടർ ജനറൽ, ബിടിവി

B. ഉദ്ഘാടനം ചെയ്ത/പ്രഖ്യാപിച്ച/അനാച്ഛാദനം ചെയ്ത പദ്ധതികളുടെ പട്ടിക

1. മൈത്രീ പവർ പ്ലാന്റിന്റെ അനാച്ഛാദനം - ഖുൽനയിലെ രാംപാലിൽ കൽക്കരി ഉപയോഗിച്ചുള്ള 1320 (660x2) മെഗാവാട്ട് സൂപ്പർ ക്രിട്ടിക്കൽ താപവൈദ്യുത നിലയം ഏകദേശം 2 ബില്യൺ യുഎസ് ഡോളർ ചെലവിൽ,  1.6 ബില്യൺ ഡോളറിന്റെ ഇന്ത്യൻ വികസന സഹായത്തോടെ  ഇളവ് ധനസഹായപദ്ധതിക്ക്  കീഴിൽ സ്ഥാപിക്കുന്നു. 

2.  രൂപ്ഷാ പാലത്തിന്റെ ഉദ്ഘാടനം - 5.13 കി.മീ ദൈർഘ്യമുള്ള രൂപ്ഷ റെയിൽപ്പാലം 64.7 കി.മീ ദൈർഘ്യമുള്ള ഖുൽന-മോംഗ്ല തുറമുഖ സിംഗിൾ ട്രാക്ക് ബ്രോഡ് ഗേജ് റെയിൽ പദ്ധതിയുടെ ഒരു പ്രധാന ഭാഗമാണ്. ഇത് ആദ്യമായി മോംഗ്ലാ തുറമുഖത്തെ ഖുൽനയുമായി റെയിൽ മാർഗവും തുടർന്ന് മധ്യഭാഗത്തേക്കും വടക്കോട്ടും ബന്ധിപ്പിക്കുന്നു. തുടർന്ന് , ബംഗ്ലാദേശ്, പശ്ചിമ ബംഗാളിലെ പെട്രാപോൾ, ഗെഡെ എന്നിവിടങ്ങളിലെ  ഇന്ത്യയുടെ അതിർത്തിയിലേക്ക്.

3. റോഡ് നിർമ്മാണ ഉപകരണങ്ങളുടെയും യന്ത്രസാമഗ്രികളുടെയും വിതരണം - ബംഗ്ലാദേശ് റോഡ് ആൻഡ് ഹൈവേ ഡിപ്പാർട്ട്‌മെന്റിന് 25 പാക്കേജുകളിലായി റോഡ് അറ്റകുറ്റപ്പണികളും നിർമ്മാണ ഉപകരണങ്ങളും യന്ത്രങ്ങളും വിതരണം ചെയ്യുന്നതാണ് പദ്ധതി.

4. ഖുൽന ദർശന റെയിൽവേ ലൈൻ ലിങ്ക് പദ്ധതി - ഗെഡെ-ദർശനയിലെ നിലവിലെ ക്രോസ് ബോർഡർ റെയിൽ ലിങ്ക് ഖുൽനയുമായി ബന്ധിപ്പിക്കുന്ന നിലവിലുള്ള (ബ്രോഡ് ഗേജ് ഇരട്ടിപ്പിക്കൽ) അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണമാണ് പദ്ധതി.  അതുവഴി ഇരുരാജ്യങ്ങളും തമ്മിലുള്ള, പ്രത്യേകിച്ച് ധാക്കയിലേക്കുള്ള റെയിൽ കണക്ഷനുകൾ വർധിപ്പിക്കുന്നു. ഭാവിയിൽ മോംഗ്ല തുറമുഖത്തേയ്ക്കും . 312.48 മില്യൺ യുഎസ് ഡോളറാണ് പദ്ധതിയുടെ ചെലവ്.

5. പർബതിപൂർ -കൗനിയ റെയിൽവേ ലൈൻ - നിലവിലുള്ള മീറ്റർ ഗേജ് പാതയെ ഡ്യുവൽ ഗേജ് പദ്ധതിയാക്കി മാറ്റുന്നതിന് 120.41 ദശലക്ഷം യുഎസ് ഡോളറാണ് കണക്കാക്കിയിരിക്കുന്നത്.  അതിർത്തിയിലെ ബിറോൾ (ബംഗ്ലാദേശ്)-രാധികാപൂർ (പശ്ചിമ ബംഗാൾ) എന്നിവയെ ബന്ധിപ്പിക്കുകയും ഉഭയകക്ഷി റെയിൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും ചെയ്യുന്നതാണ് പദ്ധതി.

--ND--



(Release ID: 1857251) Visitor Counter : 183