പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി പി എം -ശ്രീ യോജന പ്രഖ്യാപിച്ചു
പ്രധാൻ മന്ത്രി സ്‌കൂൾ ഫോർ റൈസിംഗ് ഇന്ത്യ (പി എം -ശ്രീ) യോജനയ്ക്ക് കീഴിൽ 14,500 സ്‌കൂളുകളുടെ വികസനവും നവീകരണവും
Posted On:
05 SEP 2022 7:01PM by PIB Thiruvananthpuram
പ്രധാനമന്ത്രി പി എം -ശ്രീ യോജന പ്രഖ്യാപിച്ചു
പ്രധാൻ മന്ത്രി സ്‌കൂൾ ഫോർ റൈസിംഗ് ഇന്ത്യ (പി എം -ശ്രീ) യോജനയ്ക്ക് കീഴിൽ 14,500 സ്‌കൂളുകളുടെ വികസനവും നവീകരണവും
ഇന്ന് അദ്ധ്യാപക ദിനത്തിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, പ്രധാൻ മന്ത്രി സ്‌കൂൾ ഫോർ റൈസിംഗ് ഇന്ത്യ (പിഎം-എസ്‌ആർഐ) യോജനയ്ക്ക് കീഴിൽ ഇന്ത്യയിലുടനീളം 14,500 സ്‌കൂളുകളുടെ വികസനവും നവീകരണവും പ്രഖ്യാപിച്ചു
ഇന്ന് അദ്ധ്യാപക ദിനത്തിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, പ്രധാൻ മന്ത്രോ സ്‌കൂൾ ഫോർ റൈസിംഗ് ഇന്ത്യ (പിഎം-എസ്‌ആർഐ) യോജനയ്ക്ക് കീഴിൽ ഇന്ത്യയിലുടനീളം 14,500 സ്‌കൂളുകളുടെ വികസനവും നവീകരണവും പ്രഖ്യാപിച്ചു.
പിഎം-ശ്രീ സ്കൂളുകൾക്ക് ആധുനികവും പരിവർത്തനപരവും സമഗ്രവുമായ വിദ്യാഭ്യാസ രീതി ഉണ്ടായിരിക്കും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചൈതന്യം ഉൾക്കൊള്ളുന്ന പിഎം-ശ്രീ സ്കൂളുകൾ ഇന്ത്യയിലുടനീളമുള്ള ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രയോജനം ചെയ്യുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"ഇന്ന്,അദ്ധ്യാപക ദിനത്തിൽ ഒരു പുതിയ സംരംഭം പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട് - പ്രധാൻ മന്ത്രി സ്‌കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ (പിഎം-ശ്രീ) യോജനയ്ക്ക് കീഴിൽ ഇന്ത്യയിലുടനീളമുള്ള 14,500 സ്‌കൂളുകളുടെ വികസനവും നവീകരണവും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചൈതന്യം ഉൾക്കൊള്ളുന്ന ഇവയെല്ലാം മാതൃകാ സ്‌കൂളുകളായി മാറും. "
സ്കൂളുകൾക്ക് ആധുനികവും പരിവർത്തനപരവും സമഗ്രവുമായ വിദ്യാഭ്യാസ രീതി ഉണ്ടായിരിക്കും. കണ്ടെത്തൽ കേന്ദ്രീകൃതവും പഠന കേന്ദ്രീകൃതവുമായ അധ്യാപനത്തിന് ഊന്നൽ നൽകും. അത്യാധുനിക സാങ്കേതികവിദ്യ, സ്മാർട്ട് ക്ലാസ് മുറികൾ, കായികം എന്നിവയും അതിലേറെയും ഉൾപ്പെടെയുള്ള ആധുനിക അടിസ്ഥാനസൗകര്യങ്ങളിലും മറ്റും ശ്രദ്ധ കേന്ദ്രീകരിക്കും. "
ദേശീയ വിദ്യാഭ്യാസ നയം സമീപ വർഷങ്ങളിൽ വിദ്യാഭ്യാസ മേഖലയെ മാറ്റിമറിച്ചു. ഇതിന്റെ ആവേശത്തിൽ പിഎം-ശ്രീ സ്കൂളുകൾ ഇന്ത്യയിലുടനീളമുള്ള ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രയോജനം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്.
--ND--
(Release ID: 1856945)
Visitor Counter : 246
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada