ആഭ്യന്തരകാര്യ മന്ത്രാലയം
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ഇന്ന് തിരുവനന്തപുരത്ത് 30-ാമത് ദക്ഷിണ മേഖലാ കൗണ്‍സില്‍ യോഗം ചേര്‍ന്നു.
ഓണമാഘോഷിക്കാനൊരുങ്ങുന്ന കേരളത്തിലെ ജനങ്ങള്‍ക്കു കേന്ദ്ര ആഭ്യന്തരമന്ത്രി ആശംസകള്‍ നേര്‍ന്നു. പ്രകൃതിസൗന്ദര്യം നിറഞ്ഞ നാടാണു കേരളം. ഓണം കേരളത്തിന്റെ മാത്രമല്ല, ഇന്ത്യന്‍ സംസ്‌കാരത്തില്‍തന്നെ പ്രാധാന്യമര്‍ഹിക്കുന്ന ആഘോഷമാണ്.
കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, മേഖലാ കൗണ്‍സിലുകളുടെ പ്രകൃതത്തില്‍ മാറ്റംവന്നിട്ടുണ്ട്. കൗണ്‍സിലുകള്‍ നടത്തുന്ന യോഗങ്ങളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കംകുറിച്ച 'ഹര്‍ ഘര്‍ തിരംഗ' ക്യാമ്പയിനില്‍, ജനങ്ങള്‍ അവരുടെ സംസ്ഥാനബന്ധങ്ങള്‍ക്കും ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കുകയും വീടുകളില്‍ ത്രിവര്‍ണപതാക ഉയര്‍ത്തി ഐക്യത്തിന്റെയും ദേശസ്‌നേഹത്തിന്റെയും മികച്ച മാതൃക കാട്ടുകയുംചെയ്തു.
രാജ്യത്തിന്റെ ശോഭനമായ ഭാവിക്കായി, 'ആസാദി കാ അമൃത് മഹോത്സവി'ന്റെ വരുന്ന പതിനൊന്നുമാസം ദേശസ്‌നേഹമനോഭാവം താഴെത്തട്ടില്‍വരെയെത്തിക്കാന്‍ ഏവരും കൂട്ടായി പ്രവര്‍ത്തിക്കണം.
ഇന്നു തിരുവനന്തപുരത്തു ചേര്‍ന്ന ദക്ഷിണമേഖലാ കൗണ്‍സിലിന്റെ 30-ാം യോഗത്തില്‍ ആകെ 26 വിഷയങ്ങള്‍ ചര്‍ച്ചചെയ്തു. 9 പ്രശ്‌നങ്ങള്‍ പരിഹരിച്ചു. 17 വിഷയങ്ങള്‍ കൂടുതല്‍ പരിഗണനയ്ക്കായി മാറ്റിവച്ചു. ആന്ധ്രാപ്രദേശ് പുനഃസംഘടനയുമായി ബന്ധപ്പെട്ടതാണ് അതില്‍ 9 എണ്ണം.
തങ്ങളുടെ തീര്‍പ്പാക്കാത്ത പ്രശ്‌നങ്ങള്‍ ആന്ധ്രാപ്രദേശും തെലങ്കാനയും പരസ്പരധാരണയോടെ പരിഹരിക്കണമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിക്കു ദക്ഷിണേന്ത്യയോട് പ്രത്യേക അടുപ്പമുണ്ട്. അതുകൊണ്ടാണ് 2014ല്‍ പ്രധാനമന്ത്രിയായതിനുശേഷം ശ്രീ നരേന്ദ്ര മോദി സാഗര്‍മാല പദ്ധതിയോടൊപ്പം തീരദേശ സംസ്ഥാനങ്ങളുടെ വികസനത്തിനായും വന്‍കിട തുറമുഖങ്ങളുടെ നവീകരണത്തിനായും വിവിധ പദ്ധതികള്‍ക്കു തുടക്കംകുറിച്ചത്.
2014നുമുമ്പു മേഖലാകൗണ്‍സില്‍ യോഗങ്ങളില്‍ പരിഹാരം കണ്ടത് 43 ശതമാനം പ്രശ്‌നങ്ങള്‍ക്കായിരുന്നു. ഇപ്പോള്‍ അത് 64 ശതമാനമായി ഉയര്‍ന്നു.
2006നും 2013നും ഇടയില്‍ നടന്ന മേഖലാ കൗണ്‍സില്‍ യോഗങ്ങളില്‍ 104 വിഷയങ്ങള്‍ ചര്‍ച്ചചെയ്തപ്പോള്‍ 2014 മുതല്‍ 2022 വരെ നടന്ന യോഗങ്ങളില്‍ 555 വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഇതില്‍ 64 ശതമാനം പരസ്പരധാരണയോടെ പരിഹരിക്കുകയും ചെയ്തു.
76,000 കോടി രൂപയുടെ 108 പദ്ധതികള്‍ പൂര്‍ത്തീകരിച്ചപ്പോള്‍ 1,32,000 കോടി രൂപയുടെ 98 പദ്ധതികള്‍ പുരോഗമിക്കുകയാണ്. തീരദേശ സംസ്ഥാനങ്ങള്‍ക്കായി 'സാഗര്‍മാല'യില്‍ 2 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുന്നു.
പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജനപ്രകാരം നീലവിപ്ലവത്തിനായി തീരദേശജില്ലകളുടെ സമഗ്രവികസനത്തിന് 7,737 കോടി രൂപ ചെലവില്‍ 61 പദ്ധതികള്‍ പുരോഗമിക്കുകയാണ്.
2015 മുതല്‍ ആന്ധ്രാപ്രദേശ്, കര്‍ണാടകം, കേരളം, പുതുച്ചേരി, തമിഴ്നാട്, തെലങ്കാന എന്നീ തെക്കന്‍ സംസ്ഥാനങ്ങളിലെ മല്‍സ്യബന്ധന അടിസ്ഥാനസൗകര്യ വികസനനിധി പദ്ധതിക്കായി 4,206 കോടി രൂപയും, തമിഴ്നാട്ടിലെയും ആന്ധ്രയിലെയും തുറമുഖങ്ങള്‍ക്കും മല്‍സ്യബന്ധനത്തിനുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള 56 പദ്ധതികള്‍ക്കായി 2,711 കോടി രൂപയും അനുവദിച്ചു.
നമ്മുടെ 7,500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തീരപ്രദേശത്ത്, ഏകദേശം 4,800 കിലോമീറ്ററും ദക്ഷിണ മേഖലാ കൗണ്‍സിലിന്റെ സംസ്ഥാനങ്ങളിലാണു സ്ഥിതിചെയ്യുന്നത്. രാജ്യത്തെ 12 പ്രധാന തുറമുഖങ്ങളില്‍ 7 എണ്ണവും ഈ മേഖലയിലാണ്.
ഇന്ത്യയിലെ 3,461 മല്‍സ്യബന്ധനഗ്രാമങ്ങളില്‍ 1,763 എണ്ണവും ദക്ഷിണ മേഖലാ കൗണ്‍സില്‍ പ്രദേശത്താണ്. കൂടാതെ സമുദ്രോല്‍പ്പന്നങ്ങളുടെ വ്യാപാരവും കയറ്റുമതിയും വര്‍ധിപ്പിക്കുന്നതിനു വളരെയധികം സാധ്യതകളുമുണ്ട്.
Posted On:
03 SEP 2022 5:07PM by PIB Thiruvananthpuram
ഇന്ന് തിരുവനന്തപുരത്ത് നടന്ന 30-ാമത് ദക്ഷിണ മേഖലാ കൗണ്‍സില്‍ യോഗത്തില്‍ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ അധ്യക്ഷത വഹിച്ചു. കേരള, കര്‍ണാടക, തമിഴ്നാട് മുഖ്യമന്ത്രിമാര്‍, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍, ദക്ഷിണ മേഖലാ കൗണ്‍സില്‍ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, അന്തര്‍ സംസ്ഥാന കൗണ്‍സില്‍ സെക്രട്ടേറിയേറ്റ് സെക്രട്ടറി എന്നിവരും സംസ്ഥാന, കേന്ദ്ര മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
ഓണമാഘോഷിക്കാനൊരുങ്ങുന്ന കേരളത്തിലെ ജനങ്ങള്‍ക്കു കേന്ദ്ര ആഭ്യന്തരമന്ത്രി ആശംസകള്‍ നേര്‍ന്നു. പ്രകൃതിസൗന്ദര്യം നിറഞ്ഞ നാടാണു കേരളം. ഓണം കേരളത്തിന്റെ മാത്രമല്ല, ഇന്ത്യന്‍ സംസ്‌കാരത്തില്‍തന്നെ പ്രാധാന്യമര്‍ഹിക്കുന്ന ആഘോഷമാണ്.
ഈ വര്‍ഷം ആസാദി കാ അമൃത് മഹോത്സവ് വര്‍ഷമായി ആചരിക്കുന്നതിനാല്‍ രാജ്യത്തിന്റെ ചരിത്രത്തില്‍ ഈ വര്‍ഷം വളരെ പ്രാധാന്യമുള്ളതാണെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കംകുറിച്ച 'ഹര്‍ ഘര്‍ തിരംഗ' ക്യാമ്പയിനില്‍, ജനങ്ങള്‍ അവരുടെ സംസ്ഥാനബന്ധങ്ങള്‍ക്കും ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കുകയും വീടുകളില്‍ ത്രിവര്‍ണപതാക ഉയര്‍ത്തി ഐക്യത്തിന്റെയും ദേശസ്‌നേഹത്തിന്റെയും മികച്ച മാതൃക കാട്ടുകയുംചെയ്തതായി ശ്രീ അമിത് ഷാ പറഞ്ഞു.
ആസാദി കാ അമൃത് മഹോത്സവം ആഘോഷിച്ചതിന് എല്ലാ സംസ്ഥാനങ്ങള്‍ക്കും ശ്രീ ഷാ നന്ദി പറഞ്ഞു. രാജ്യത്തിന്റെ ശോഭനമായ ഭാവിക്കായി, ആസാദി കാ അമൃത് മഹോത്സവിന്റെ വരുന്ന പതിനൊന്ന് മാസങ്ങളില്‍ ദേശസ്നേഹത്തിന്റെ ഈ ചൈതന്യം താഴേക്കിടയില്‍ എത്തിക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ മേഖല കൗണ്‍സിലുകളുടെ സ്വഭാവം മാറിയെന്നും യോഗങ്ങളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.
2014നുമുമ്പ്, മേഖലാ കൗണ്‍സിലുകള്‍ വര്‍ഷത്തില്‍ ശരാശരി രണ്ടുയോഗങ്ങളാണു നടത്തിയിരുന്നത്. ഈ ഗവണ്മെന്റ് അത് 2.7 ആയി ഉയര്‍ത്തി. സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു ശരാശരി 1.4 യോഗങ്ങളാണ് ഉണ്ടായിരുന്നത്. ഈ ഗവണ്മെന്റ് ഇതും ഏകദേശം രണ്ടുമടങ്ങായി ഉയര്‍ത്തി 2.75 ആക്കി. 2014നുമുമ്പു മേഖലാകൗണ്‍സില്‍ യോഗങ്ങളില്‍ പരിഹാരംകണ്ടത് 43 ശതമാനം പ്രശ്‌നങ്ങള്‍ക്കായിരുന്നു. ഇപ്പോള്‍ അത് 64 ശതമാനമായി ഉയര്‍ന്നു. 2006നും 2013നും ഇടയില്‍ നടന്ന മേഖലാകൗണ്‍സില്‍ യോഗങ്ങളില്‍ 104 വിഷയങ്ങള്‍ ചര്‍ച്ചചെയ്തപ്പോള്‍ 2014 മുതല്‍ 2022 വരെ നടന്ന യോഗങ്ങളില്‍ 555 വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഇതില്‍ 64 ശതമാനം പരസ്പരധാരണയോടെ പരിഹരിക്കുകയും ചെയ്തു.
9 തീരദേശ സംസ്ഥാനങ്ങളില്‍ 4 സംസ്ഥാനങ്ങളും 3 കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ 4 എണ്ണവും ദക്ഷിണ മേഖലാ കൗണ്‍സിലില്‍ അംഗങ്ങളാണ്. മൊത്തം 7,500 കിലോമീറ്റര്‍ നീളമുള്ള തീരപ്രദേശങ്ങളില്‍ 4,800 കിലോമീറ്റര്‍ തീരപ്രദേശവും ഈ സംസ്ഥാനങ്ങള്‍ക്ക് കീഴിലാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ 12 പ്രധാന തുറമുഖങ്ങളില്‍ 7 പ്രധാന തുറമുഖങ്ങളും ഈ മേഖലയിലാണ്. ഇതോടെ, ഇപ്പോള്‍ ഇന്ത്യയിലെ ആകെയുള്ള 3,461 മത്സ്യബന്ധന ഗ്രാമങ്ങളില്‍ 1,763 മത്സ്യബന്ധന ഗ്രാമങ്ങളും ഈ മേഖലയിലാണ്, കൂടാതെ സമുദ്രോല്‍പ്പന്നങ്ങളുടെ വ്യാപാരവും കയറ്റുമതിയും വര്‍ധിപ്പിക്കുന്നതിനു വളരെയധികം സാധ്യതകളുമുണ്ട്.
പ്രധാനമന്ത്രിക്ക് ദക്ഷിണേന്ത്യയോട് പ്രത്യേക സ്‌നേഹമുണ്ടെന്നും അതുകൊണ്ടാണ് 2014ല്‍ പ്രധാനമന്ത്രിയായതിന് ശേഷം സാഗര്‍മാല പദ്ധതിയോടൊപ്പം തീരദേശ സംസ്ഥാനങ്ങളുടെ വികസനത്തിനായും വന്‍കിട തുറമുഖങ്ങളുടെ നവീകരണത്തിനും വിവിധ പദ്ധതികള്‍ നരേന്ദ്ര മോദി ആരംഭിച്ചതെന്നും അമിത് ഷാ പറഞ്ഞു.
ഇതില്‍ 76,000 കോടി രൂപയുടെ 108 പദ്ധതികള്‍ പൂര്‍ത്തീകരിച്ചപ്പോള്‍ 1,32,000 കോടി രൂപയുടെ 98 പദ്ധതികള്‍ പുരോഗമിക്കുകയാണ്. അങ്ങനെ തീരദേശ സംസ്ഥാനങ്ങള്‍ക്കായി 2,00,000 കോടിയാണ് സാഗര്‍മാലയുടെ കീഴില്‍ നടപ്പാക്കുന്നത്. 61 കോടി രൂപ ചെലവില്‍ തീരദേശ ജില്ലകളുടെ സമഗ്ര വികസനത്തിന് 7,737 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കി വരികയാണെന്ന് അദ്ദേഹം പറഞ്ഞു.
നീല വിപ്ലവത്തിനായി പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന പ്രവര്‍ത്തിക്കുന്നു. 2015 മുതല്‍ മത്സ്യബന്ധന അടിസ്ഥാന സൗകര്യ വികസന ഫണ്ട് പദ്ധതി പ്രകാരം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, കര്‍ണാടക, കേരളം, പുതുച്ചേരി, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളില്‍ 4,206 കോടി രൂപ അനുവദിച്ചു. തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലുമായി തുറമുഖങ്ങളുടെയും മത്സ്യബന്ധനത്തിന്റെയും അടിസ്ഥാന സൗകര്യ വികസനത്തിനായി 56 പദ്ധതികള്‍ക്ക് 2,711 കോടി രൂപ അനുവദിച്ചു
ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന ദക്ഷിണമേഖലാ കൗണ്‍സിലിന്റെ 30-ാമത് യോഗത്തില്‍ 26 വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു, 9 പ്രശ്‌നങ്ങള്‍ പരിഹരിച്ചു, 17 വിഷയങ്ങള്‍ കൂടുതല്‍ പരിഗണനയ്ക്കായി മാറ്റിവെച്ചു, ഇതില്‍ 9 വിഷയങ്ങള്‍ ആന്ധ്രാ പുനഃസംഘടനയുമായി ബന്ധപ്പെട്ടതാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ആന്ധ്രാപ്രദേശും തെലങ്കാനയും അവരുടെ തീര്‍പ്പാക്കാത്ത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രീ ഷാ അഭ്യര്‍ത്ഥിച്ചു, ഇത് അവരുടെ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുക മാത്രമല്ല, മുഴുവന്‍ ദക്ഷിണ മേഖലയുടെയും സമഗ്രമായ വികസനത്തിന് വഴിയൊരുക്കുകയും ചെയ്യും. കൗണ്‍സിലിലെ എല്ലാ അംഗസംസ്ഥാനങ്ങളും ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് സംയുക്ത പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 12-ാമത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ മൊത്തം 89 വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായും ഇതില്‍ 63 വിഷയങ്ങള്‍ പരസ്പര ധാരണയിലൂടെ പരിഹരിച്ചത് സുപ്രധാന നേട്ടമാണെന്നും ശ്രീ ഷാ പറഞ്ഞു.
പരസ്പരധാരണയിലൂടെ കേന്ദ്രവും സംസ്ഥാനങ്ങളും അന്തര്‍ സംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കുക, സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രാദേശിക സഹകരണം പ്രോത്സാഹിപ്പിക്കുക, ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ ബോധവല്‍ക്കരണം നടത്താന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും വേദിയൊരുക്കുക തുടങ്ങിയവയാണു മേഖലാ കൗണ്‍സില്‍ യോഗങ്ങളുടെ ലക്ഷ്യങ്ങളില്‍ പ്രധാനം. എല്ലാ പങ്കാളികള്‍ക്കിടയിലും സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സഹകരണ സംവിധാനത്തിനു രൂപംകൊടുക്കുക എന്നിവയാണ് മേഖല കൗണ്‍സില്‍ യോഗത്തിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സര്‍വതോമുഖമായ വികസനത്തിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ടീം ഇന്ത്യ എന്ന ആശയം രാജ്യത്തിന് മുന്നില്‍ വെച്ചിട്ടുണ്ടെന്നും എല്ലാ സംസ്ഥാനങ്ങളും ചേര്‍ന്ന് ടീം ഇന്ത്യ രൂപീകരിക്കുമെന്നും ഷാ പറഞ്ഞു.
ആഭ്യന്തര മന്ത്രാലയം അതീവ കര്‍ശനമായാണ് മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ നേരിടുന്നതെന്ന് അമിത് ഷാ പറഞ്ഞു. സംസ്ഥാനങ്ങള്‍ നാര്‍ക്കോ കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ (എന്‍സിആര്‍ഡി) യോഗങ്ങള്‍ പതിവായി നടത്തുകയും അവയെ ജില്ലാതലത്തില്‍വരെ എത്തിക്കുകയുംവേണം.
12 ലക്ഷത്തിലധികം മത്സ്യത്തൊഴിലാളികള്‍ക്ക് ക്യുആര്‍ സൗകര്യമുള്ള പിവിസി ആധാര്‍ കാര്‍ഡുകള്‍ നല്‍കിയതായി ഷാ അറിയിച്ചു. ഇത് തീരദേശ സംസ്ഥാനങ്ങളിലെ മത്സ്യത്തൊഴിലാളികളെ തിരിച്ചറിയാന്‍ സഹായിക്കുക മാത്രമല്ല, സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്യും. ഫോറന്‍സിക് സയന്‍സ് ലാബുകള്‍ സ്ഥാപിക്കുന്നതിനുള്ള നയം തയ്യാറാക്കി സംസ്ഥാനങ്ങള്‍ക്ക് അയച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ഇത് കുറ്റനിര്‍ണ്ണയ നിരക്ക് വര്‍ദ്ധിപ്പിക്കും. ഓരോ അഞ്ച് കിലോമീറ്ററിലും ഒരു ബാങ്ക് ശാഖ എന്നതാണ് മോദി ഗവണ്‍മെന്റിന്റെ ലക്ഷ്യം. ഇതിനായി ദക്ഷിണ മേഖല കൗണ്‍സിലിലെ അംഗങ്ങളായ സംസ്ഥാനങ്ങള്‍ അതതു പ്രദേശങ്ങളിലെ ഓരോ ഗ്രാമത്തിന്റെയും അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ബാങ്കിങ് സൗകര്യം ഒരുക്കാനും ശാഖകള്‍ തുറക്കാന്‍ സഹകരണ ബാങ്കുകളെ പ്രേരിപ്പിക്കാനും ശ്രമിക്കണം. ഗവണ്‍മെന്റ് പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ഡിബിടി വഴി ഗുണഭോക്താക്കള്‍ക്ക് നേരിട്ട് എത്തിക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
-ND-
(Release ID: 1856568)
Visitor Counter : 365