ധനകാര്യ മന്ത്രാലയം

2022 ഓഗസ്റ്റിലെ മൊത്ത GST വരുമാനം ₹ 1,43,612 കോടി; മുൻവർഷം ഇതേ മാസവുമായി താരതമ്യം ചെയ്യുമ്പോൾ 28% വർദ്ധന; കേരളത്തിന്റെ GST വരുമാനത്തിൽ 26% വർദ്ധന

Posted On: 01 SEP 2022 11:46AM by PIB Thiruvananthpuram

2022 ഓഗസ്റ്റിലെ മൊത്തം ചരക്ക് സേവന നികുതി (GST) വരുമാനം 1,43,612 കോടി രൂപയാണ്അതിൽ ₹ 24,710 കോടി കേന്ദ്ര GST യും, ₹ 30,951 കോടി സംസ്ഥാന GST യും, ₹ 77,782 കോടി സംയോജിത GST യും (ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് പിരിച്ചെടുത്ത ₹ 42,067 കോടി ഉൾപ്പെടെ) ₹ 10,168 കോടി സെസും (ചരക്കുകളുടെ ഇറക്കുമതിയിൽ സമാഹരിച്ച ₹ 1,018 കോടി ഉൾപ്പെടെആണ്

സംയോജിത GST യിൽ നിന്ന് 29,524 കോടി രൂപ കേന്ദ്ര GST-യിലേക്കും 25,119 കോടി രൂപ സംസ്ഥാന GST-യിലേക്കും ഗവണ്മെന്റ് കൈമാറിയിട്ടുണ്ട്റെഗുലർ സെറ്റിൽമെന്റിന് ശേഷം 2022 ഓഗസ്റ്റ് മാസത്തിൽ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ആകെ വരുമാനംകേന്ദ്ര GST ₹ 54,234 കോടിയും സംസ്ഥാന GST ₹ 56,070 കോടിയുമാണ്.

2022 ഓഗസ്റ്റിലെ GST വരുമാനം കഴിഞ്ഞ വർഷം ഇതേ മാസത്തെ GST വരുമാനമായ ₹ 1,12,020 കോടിയേക്കാൾ 28% കൂടുതലാണ് മാസത്തിൽചരക്കുകളുടെ ഇറക്കുമതിയിൽ നിന്നുള്ള വരുമാനം 57% കൂടുതലാണ്ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം (സേവനങ്ങളുടെ ഇറക്കുമതി ഉൾപ്പെടെകഴിഞ്ഞ വർഷം ഇതേ മാസത്തെ വരുമാനത്തേക്കാൾ 19% കൂടുതലാണ്.

കേരളത്തിന്റെ GST വരുമാനം 26% വർദ്ധന രേഖപ്പെടുത്തി 2021 ഓഗസ്റ്റിലെ 1,612 കോടി രൂപയിൽ നിന്ന് 2022 ഓഗസ്റ്റിൽ 2,036 കോടി രൂപയായി ഉയർന്നു.

ഇപ്പോൾ തുടർച്ചയായി ആറ് മാസമായിപ്രതിമാസ ജിഎസ്ടി വരുമാനം 1.4 ലക്ഷം കോടി രൂപയിലധികമാണ്. 2022 ജൂലൈ മാസത്തിൽ 7.6 കോടി -വേ ബില്ലുകളാണ് ജനറേറ്റ് ചെയ്തത്. 2022 ജൂൺ മാസത്തിൽ ഇത് 7.4  കോടി ആയിരുന്നു. 2021 ജൂലൈ മാസത്തിലെ 6.4 കോടിയുടെ താരതമ്യം ചെയ്യുമ്പോൾ, 2022 ജൂലൈ മാസത്തിൽ 19% വർധന രേഖപെടുത്തിയിട്ടുണ്ട്.

2022 ഓഗസ്റ്റിലെ ജിഎസ്ടി വരുമാനത്തിന്റെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വളർച്ച*:

 

State

Aug-21

Aug-22

Growth

Jammu and Kashmir

392

434

11%

Himachal Pradesh

704

709

1%

Punjab

1,414

1,651

17%

Chandigarh

144

179

24%

Uttarakhand

1,089

1,094

0%

Haryana

5,618

6,772

21%

Delhi

3,605

4,349

21%

Rajasthan

3,049

3,341

10%

Uttar Pradesh

5,946

6,781

14%

Bihar

1,037

1,271

23%

Sikkim

219

247

13%

Arunachal Pradesh

53

59

11%

Nagaland

32

38

18%

Manipur

45

35

-22%

Mizoram

16

28

78%

Tripura

56

56

0%

Meghalaya

119

147

23%

Assam

959

1,055

10%

West Bengal

3,678

4,600

25%

Jharkhand

2,166

2,595

20%

Odisha

3,317

3,884

17%

Chhattisgarh

2,391

2,442

2%

Madhya Pradesh

2,438

2,814

15%

Gujarat

7,556

8,684

15%

Daman and Diu

1

1

4%

Dadra and Nagar Haveli

254

310

22%

Maharashtra

15,175

18,863

24%

Karnataka

7,429

9,583

29%

Goa

285

376

32%

Lakshadweep

1

0

-73%

Kerala

1,612

2,036

26%

Tamil Nadu

7,060

8,386

19%

Puducherry

156

200

28%

Andaman and Nicobar Islands

20

16

-21%

Telangana

3,526

3,871

10%

Andhra Pradesh

2,591

3,173

22%

Ladakh

14

19

34%

Other Territory

109

224

106%

Center Jurisdiction

214

205

-4%

Grand Total

84,490

1,00,526

19%

 

* ചരക്കുകളുടെ ഇറക്കുമതിയിലുള്ള GST ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല



(Release ID: 1856031) Visitor Counter : 154