പരിസ്ഥിതി, വനം മന്ത്രാലയം
ജൈവവൈവിധ്യ സംരക്ഷണമേഖലയിൽ ഇന്ത്യയും നേപ്പാളും തമ്മിൽ ധാരണാപത്രം ഒപ്പിടുന്നതിനു മന്ത്രിസഭയുടെ അംഗീകാരം
Posted On:
31 AUG 2022 12:17PM by PIB Thiruvananthpuram
ജൈവവൈവിധ്യ സംരക്ഷണമേഖലയിൽ ഇന്ത്യയും നേപ്പാളും തമ്മിൽ ധാരണാപത്രം ഒപ്പിടുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി. ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് ഏകോപനവും സഹകരണവും വർധിപ്പിക്കുന്നതിനായി നേപ്പാൾ ഗവണ്മെന്റുമായി കൈകോർക്കുന്നതിനു കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണു നിർദേശം സമർപ്പിച്ചത്. വനം, വന്യജീവി, പരിസ്ഥിതി, ജൈവവൈവിധ്യ സംരക്ഷണം, കാലാവസ്ഥാവ്യതിയാനം എന്നീ മേഖലകളിലെ സഹകരണത്തിനുപുറമെ ഇടനാഴികളുടെയും പരസ്പരം ബന്ധിപ്പിക്കുന്ന പ്രദേശങ്ങളുടെയും പുനഃസ്ഥാപനം, അറിവുകളും മികച്ച രീതികളും പങ്കിടൽ എന്നിവ കണക്കിലെടുത്താണു ധാരണാപത്രം.
ഇടനാഴികളും പരസ്പരം ബന്ധിപ്പിക്കുന്ന മേഖലകളും പുനഃസ്ഥാപിക്കൽ, അറിവും മികച്ച സമ്പ്രദായങ്ങളും പങ്കുവയ്ക്കൽ എന്നിവയുൾപ്പെടെ വനം, വന്യജീവി, പരിസ്ഥിതി, ജൈവവൈവിധ്യസംരക്ഷണം, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനു ധാരണാപത്രം സഹായകമാകും.
-ND-
(Release ID: 1855692)
Visitor Counter : 137
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu