പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പാക്കിസ്ഥാനിലെ വെള്ളപ്പൊക്കത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 29 AUG 2022 8:03PM by PIB Thiruvananthpuram

പാക്കിസ്ഥാനിലെ വെള്ളപ്പൊക്കത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"പാകിസ്ഥാനിലെ വെള്ളപ്പൊക്കം മൂലമുണ്ടായ നാശനഷ്ടങ്ങൾ കാണുമ്പോൾ ദുഃഖമുണ്ട്. ഈ പ്രകൃതിദുരന്തത്തിൽ ഇരയായവരുടെയും പരിക്കേറ്റവരുടെയും എല്ലാവരുടെയും കുടുംബങ്ങൾക്ക് ഞങ്ങൾ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു, സാധാരണ നില എത്രയും വേഗം പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു."

***

-ND-

(Release ID: 1855331) Visitor Counter : 131