പ്രധാനമന്ത്രിയുടെ ഓഫീസ്
തുംകൂരു വാഹനാപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു
ദുരന്ത ബാധിതർക്ക് ആശ്വാസ സഹായം പ്രഖ്യാപിച്ചു
പോസ്റ്റഡ് ഓണ്‍:
25 AUG 2022 11:08AM by PIB Thiruvananthpuram
കർണാടകയിലെ തുംകുരു ജില്ലയിലുണ്ടായ വാഹനാപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദുരിതബാധിതർക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായധനവും ശ്രീ മോദി പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു : "കർണ്ണാടകയിലെ തുംകൂരു ജില്ലയിലുണ്ടായ അപകടം ഹൃദയഭേദകമാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം. പരിക്കേറ്റവർക്കൊപ്പമുള്ള പ്രാർത്ഥനകൾ. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് (പി.എം.എൻ.ആർ.എഫ് ) 2 ലക്ഷം രൂപ നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും.
-ND-
( റിലീസ് ഐ.ഡി: 1854296)
സന്ദര്‍ശക കൗണ്ടര്‍ : 168
ഈ റിലീസ് വായിക്കുക:
Kannada
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu