പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഹോമി ഭാഭ കാൻസർ ആശുപത്രിയും ഗവേഷണ കേന്ദ്രവും പ്രധാനമന്ത്രി സാഹിബ്സാദ അജിത് സിംഗ് നഗറിൽ (മൊഹാലി) രാഷ്ട്രത്തിന് സമർപ്പിച്ചു


"ഇന്ത്യയെ വികസിതമാക്കുന്നതിന്, അതിന്റെ ആരോഗ്യ സേവനങ്ങൾ വികസിപ്പിക്കുന്നതും ഒരുപോലെ പ്രധാനപ്പെട്ടതാണ്"

"കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ സമഗ്രമായ ആരോഗ്യ സംരക്ഷണം രാജ്യത്തിന്റെ മുൻ‌ഗണനകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്"

"കഴിഞ്ഞ 8 വർഷത്തിനിടെ രാജ്യത്ത് 200-ലധികം പുതിയ മെഡിക്കൽ കോളേജുകൾ നിർമ്മിക്കപ്പെട്ടു"

“"ഒരു പുരോഗമന സമൂഹമെന്ന നിലയിൽ, മാനസികാരോഗ്യത്തെക്കുറിച്ചുള്ള നമ്മുടെ ചിന്തകളിൽ മാറ്റവും തുറന്ന മനസ്സും കൊണ്ടുവരേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്"

"ഇന്ത്യയിൽ നിർമ്മിച്ച 5G സേവനങ്ങൾ വിദൂര ആരോഗ്യമേഖലയിൽ വിപ്ലവം സൃഷ്ടിക്കും"

Posted On: 24 AUG 2022 5:04PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മൊഹാലിയിലെ സാഹിബ്സാദ അജിത് സിംഗ് നഗറിൽ ഹോമി ഭാഭ കാൻസർ ഹോസ്പിറ്റലും ഗവേഷണ കേന്ദ്രവും രാഷ്ട്രത്തിന് സമർപ്പിച്ചു. പഞ്ചാബ് ഗവർണർ ശ്രീ ബൻവാരിലാൽ പുരോഹിത്, മുഖ്യമന്ത്രി ശ്രീ ഭഗവന്ത് മാൻ, കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഇന്നത്തെ പരിപാടി രാജ്യത്തിന്റെ മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണ സൗകര്യങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു. പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ആശുപത്രി സേവനം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഹർ ഘർ തിരംഗ പ്രചാരണത്തിൽ  ആവേശത്തോടെ പങ്കെടുത്തതിന് പഞ്ചാബിലെ ജനങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.
ഇന്ത്യയെ വികസിത രാഷ്ട്രമാക്കാൻ ചുവപ്പു കോട്ടയുടെ  കൊത്തളത്തിൽ നിന്ന് താൻ നടത്തിയ പ്രഖ്യാപനത്തെ പരാമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു, “ഇന്ത്യയെ വികസിതമാക്കുന്നതിന്, അതിന്റെ ആരോഗ്യ സേവനങ്ങൾ വികസിപ്പിക്കേണ്ടത് ഒരുപോലെ പ്രധാനമാണ്.” ചികിത്സയ്‌ക്കായി ആധുനിക സൗകര്യങ്ങളുള്ള ആധുനിക ആശുപത്രികൾ ഇന്ത്യയിലെ ജനങ്ങൾക്ക് ലഭിക്കുമ്പോൾ, അവർ വേഗത്തിൽ സുഖം പ്രാപിക്കുമെന്നും അവരുടെ ഊർജ്ജം ശരിയായ ദിശയിലേക്ക് നയിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കാൻസർ ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കാനുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു. ടാറ്റ മെമ്മോറിയൽ സെന്റർ ഇപ്പോൾ ഓരോ വർഷവും 1.5 ലക്ഷം പുതിയ രോഗികളെ ചികിത്സിക്കാൻ സജ്ജമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ ആശുപത്രിയും ബിലാസ്പൂരിലെ എയിംസും പിജിഐ ചണ്ഡീഗഢിലെ ഭാരം കുറയ്ക്കുമെന്നും രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ഏറെ ആശ്വാസം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

നല്ല ആരോഗ്യ സംരക്ഷണ സംവിധാനം എന്നത് നാല് ചുവരുകൾ പണിയുക എന്നല്ല അർത്ഥമാക്കുന്നതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. എല്ലാ വിധത്തിലും പരിഹാരങ്ങൾ നൽകുകയും പടിപടിയായി പിന്തുണയ്ക്കുകയും ചെയ്യുമ്പോൾ മാത്രമേ ഏതൊരു രാജ്യത്തിന്റെയും ആരോഗ്യസംരക്ഷണ സംവിധാനം ശക്തമാകൂ എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ സമഗ്രമായ ആരോഗ്യ സംരക്ഷണം രാജ്യത്തെ മുൻ‌ഗണനകളിൽ ഇടംപിടിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

നല്ല ആരോഗ്യ സംരക്ഷണ സംവിധാനം എന്നത് നാല് ചുവരുകൾ പണിയുക എന്നല്ല അർത്ഥമാക്കുന്നതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. എല്ലാ വിധത്തിലും പരിഹാരങ്ങൾ നൽകുകയും പടിപടിയായി പിന്തുണയ്ക്കുകയും ചെയ്യുമ്പോൾ മാത്രമേ ഏതൊരു രാജ്യത്തിന്റെയും ആരോഗ്യസംരക്ഷണ സംവിധാനം ശക്തമാകൂ എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ സമഗ്രമായ ആരോഗ്യ സംരക്ഷണം രാജ്യത്തെ മുൻ‌ഗണനകളിൽ ഇടംപിടിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ന് ആറ് മേഖലകളിൽ ഒരുമിച്ച് പ്രവർത്തിച്ച് രാജ്യത്തെ ആരോഗ്യ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആറ് മേഖലകളെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു, പ്രതിരോധ ആരോഗ്യ സംരക്ഷണത്തിന്റെ പ്രോത്സാഹനമാണ് ആദ്യ മുന്നണി, ഗ്രാമങ്ങളിൽ ചെറുതും ആധുനികവുമായ ആശുപത്രികൾ തുറക്കുക, മൂന്നാം മുന്നണി നഗരങ്ങളിൽ മെഡിക്കൽ കോളേജുകളും വലിയ മെഡിക്കൽ ഗവേഷണ സ്ഥാപനങ്ങളും തുറക്കുക, നാലാമത് രാജ്യത്തുടനീളം ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫുകളുടെയും എണ്ണം വർധിപ്പിക്കുക, അഞ്ചാം മുന്നണി, രോഗികൾക്ക് കുറഞ്ഞ നിരക്കിൽ മരുന്നുകൾ, ഉപകരണങ്ങൾ ലഭ്യമാക്കുക, ആറാമത്തെ മുന്നണി സാങ്കേതികവിദ്യ ഉപയോഗിച്ച് രോഗികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുക.

പ്രതിരോധ സമീപനത്തെ കുറിച്ച് സംസാരിക്കവെ, ജൽ ജീവൻ മിഷൻ മൂലം ജലജന്യ രോഗങ്ങൾ പിടിപെടുന്ന രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതുപോലെ, ശുചിത്വം, യോഗ, ഫിറ്റ്നസ് ട്രെൻഡുകൾ, പോഷൻ അഭിയാൻ, പാചക വാതകം തുടങ്ങിയവ രോഗികളുടെ എണ്ണം കുറയ്ക്കുന്നു. രണ്ടാം മുന്നണിയിൽ, ഗുണനിലവാര പരിശോധനാ സൗകര്യങ്ങൾ സൃഷ്ടിക്കുകയും 1.5 ലക്ഷത്തിലധികം ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങൾ സ്ഥാപിച്ചു വരുന്നു . ഇതിൽ 1.25 എണ്ണം ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. പഞ്ചാബിൽ മൂവായിരത്തോളം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തുടനീളം 22 കോടിയിലധികം ആളുകൾക്ക് ക്യാൻസർ പരിശോധന നടത്തി, അതിൽ 60 ലക്ഷം സ്‌ക്രീനിംഗ് നടന്നത് പഞ്ചാബിലാണ്.

രോഗം കണ്ടെത്തിക്കഴിഞ്ഞാൽ, ഗുരുതരമായ രോഗങ്ങൾക്ക് ശരിയായ ചികിത്സ നൽകാൻ കഴിയുന്ന നൂതന ആശുപത്രികളുടെ ആവശ്യം ഉയർന്നുവരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്തെ എല്ലാ ജില്ലയിലും ഒരു മെഡിക്കൽ കോളേജെങ്കിലും എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ഗവണ്മെന്റ് പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ആരോഗ്യ അടിസ്ഥാനസൗകര്യ  മിഷന്റെ കീഴിലുള്ള ആയുഷ്മാൻ ഭാരത് പദ്ധതി 64,000 കോടി രൂപ ചെലവിൽ ജില്ലാതലത്തിൽ ആധുനിക ആരോഗ്യ സൗകര്യങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് ഒരു സമയത്ത് 7 എയിംസ് മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും എന്നാൽ ഇപ്പോൾ അത് 21 ആയി ഉയർന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി ആവർത്തിച്ചു. രാജ്യത്തുടനീളമുള്ള 40 ഓളം പ്രത്യേക കാൻസർ ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് ഗവണ്മെന്റ് അംഗീകാരം നൽകിയിട്ടുണ്ട്, അവയിൽ പല ആശുപത്രികളും ഇതിനകം സേവനങ്ങൾ നൽകിത്തുടങ്ങിയിട്ടുണ്ട്.

ഒരു ആശുപത്രി പണിയുക എന്നത് പ്രധാനമാണെന്നും ആവശ്യത്തിന് നല്ല ഡോക്ടർമാരും മറ്റ് പാരാമെഡിക്കൽ ജീവനക്കാരും ഉണ്ടായിരിക്കേണ്ടത് ഒരുപോലെ പ്രധാനമാണെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഈ പ്രവർത്തനം ഇന്ന് രാജ്യത്ത് ദൗത്യ രൂപത്തിൽ  നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. 2014-ന് മുമ്പ് രാജ്യത്ത് 400-ൽ താഴെ മെഡിക്കൽ കോളേജുകളേ ഉണ്ടായിരുന്നുള്ളൂ. അതായത് 70 വർഷത്തിനിടെ 400-ൽ താഴെ മെഡിക്കൽ കോളേജുകൾ. അതേസമയം, കഴിഞ്ഞ 8 വർഷത്തിനിടെ രാജ്യത്ത് 200-ലധികം പുതിയ മെഡിക്കൽ കോളേജുകൾ നിർമ്മിച്ചിട്ടുണ്ട്. പ്രധാനമന്ത്രി പറഞ്ഞു. 5 ലക്ഷത്തിലധികം ആയുഷ് ഡോക്ടർമാരെ അലോപ്പതി ഡോക്ടർമാരായി ഗവണ്മെന്റ് അംഗീകരിച്ചിട്ടുണ്ടെന്നും ഇത് ഇന്ത്യയിലെ ഡോക്ടർ-രോഗി അനുപാതം മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആയുഷ്മാൻ ഭാരത് പാവപ്പെട്ടവർക്ക് 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നൽകുകയും അതിന്റെ ഫലമായി ഇതുവരെ 3.5 കോടി രോഗികൾക്ക് അവരുടെ ചികിത്സ ലഭിക്കുകയും ചെയ്തു. ഈ 3.5 കോടി രോഗികളിൽ പലരും കാൻസർ രോഗികളാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ആയുഷ്മാൻ ഭാരത് പദ്ധതി രോഗികളുടെ 40,000 കോടി രൂപ ലാഭിച്ചു. കാൻസർ ചികിത്സയ്ക്കുള്ള 500-ലധികം മരുന്നുകൾക്ക് 90 ശതമാനം വരെ വിലക്കുറവ് ഉണ്ടായെന്നും ആയിരം കോടി രൂപ വരെ ലാഭിക്കാനായെന്നും അദ്ദേഹം അറിയിച്ചു.

ആദ്യമായാണ് ഇത്രയും വലിയ തോതിൽ ആധുനിക സാങ്കേതികവിദ്യ ആരോഗ്യമേഖലയിൽ ഉൾപ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആയുഷ്മാൻ ഭാരത് ഡിജിറ്റൽ ഹെൽത്ത് മിഷൻ ഓരോ രോഗിക്കും സമയബന്ധിതമായി കുറഞ്ഞ ബുദ്ധിമുട്ടുകളില്ലാതെ ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ ഉറപ്പാക്കുന്നുവെന്ന് തന്റെ പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. മെയ്ഡ് ഇൻ ഇന്ത്യ 5ജി  സേവനങ്ങൾ വിദൂര ആരോഗ്യമേഖലയിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഗ്രാമത്തിലെ പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള രോഗികൾ വലിയ ആശുപത്രികൾ വീണ്ടും വീണ്ടും സന്ദർശിക്കാനുള്ള നിർബന്ധം ഇത് കുറയ്ക്കും," അദ്ദേഹം പറഞ്ഞു. ക്യാൻസർ മൂലമുണ്ടാകുന്ന വിഷാദരോഗത്തിനെതിരെ പോരാടുന്നതിന് രോഗികളെയും കുടുംബങ്ങളെയും സഹായിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. അദ്ദേഹം പറഞ്ഞു, “ഒരു പുരോഗമന സമൂഹമെന്ന നിലയിൽ, മാനസികാരോഗ്യത്തെക്കുറിച്ചുള്ള നമ്മുടെ ചിന്തയിൽ മാറ്റവും തുറന്ന മനസ്സും കൊണ്ടുവരേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. എങ്കിൽ മാത്രമേ ഈ പ്രശ്‌നത്തിന് ശരിയായ പരിഹാരം കാണൂ.

പശ്ചാത്തലം

പഞ്ചാബിലെയും അയൽ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിവാസികൾക്ക് ലോകോത്തര ക്യാൻസർ പരിചരണം നൽകാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് , ന്യൂ ചണ്ഡീഗഢിലെ മൊഹാലിയിൽ സാഹിബ്സാദ അജിത് സിംഗ് നഗർ ജില്ലയിലുള്ള   മുള്ളൻപൂരിൽ പ്രധാനമന്ത്രി 'ഹോമി ഭാഭ കാൻസർ ഹോസ്പിറ്റൽ & റിസർച്ച് സെന്റർ' രാജ്യത്തിന് സമർപ്പിച്ചത് . 660  കോടിയിലധികം രൂപ ചെലവഴിച്ചാണ് കേന്ദ്ര  ഗവൺമെന്റിന്റെ ആണവോർജ്ജ വകുപ്പിന് കീഴിലുള്ള എയ്ഡഡ് സ്ഥാപനമായ ടാറ്റ മെമ്മോറിയൽ സെന്റർ ആശുപത്രി നിർമിച്ചത്. 
300 കിടക്കകളുള്ള ഒരു തൃതീയ പരിചരണ ആശുപത്രിയാണ് കാൻസർ ആശുപത്രി. സർജറി, റേഡിയോ തെറാപ്പി, മെഡിക്കൽ ഓങ്കോളജി - കീമോതെറാപ്പി, ഇമ്മ്യൂണോതെറാപ്പി, അസ്ഥിയിലെ  മജ്ജ മാറ്റിവയ്ക്കൽ എന്നിങ്ങനെ ലഭ്യമായ എല്ലാ ചികിത്സാ രീതികളും ഉപയോഗിച്ച് എല്ലാത്തരം ക്യാൻസറുകൾക്കും ചികിത്സിക്കുന്നതിനുള്ള ആധുനിക സൗകര്യങ്ങളോടെ ഇത് സജ്ജീകരിച്ചിരിക്കുന്നു.

സംഗ്രൂരിലെ 100 കിടക്കകളുള്ള ആശുപത്രി അതിന്റെ ശാഖയായി പ്രവർത്തിക്കുന്നതോടെ ഈ മേഖലയിലെ കാൻസർ പരിചരണത്തിന്റെയും ചികിത്സയുടെയും ഒരു കേന്ദ്രം  പോലെ ആശുപത്രി പ്രവർത്തിക്കും.

--ND--

Speaking at inauguration of Homi Bhabha Cancer Hospital & Research Centre in Mohali, Punjab. https://t.co/llZovhQM5S

— Narendra Modi (@narendramodi) August 24, 2022

भारत को विकसित बनाने के लिए उसकी स्वास्थ्य सेवाओं का भी विकसित होना उतना ही जरूरी है।

जब भारत के लोगों को इलाज के लिए आधुनिक अस्पताल मिलेंगे, आधुनिक सुविधाएं मिलेंगीं, तो वो और जल्दी स्वस्थ होंगे, उनकी ऊर्जा सही दिशा में लगेगी: PM @narendramodi

— PMO India (@PMOIndia) August 24, 2022

अच्छे हेल्थकेयर सिस्टम का मतलब सिर्फ चार दीवारें बनाना नहीं होता।

किसी भी देश का हेल्थकेयर सिस्टम तभी मजबूत होता है, जब वो हर तरह से समाधान दे, कदम-कदम पर उसका साथ दे।

इसलिए बीते आठ वर्षों में देश में होलिस्टिक हेल्थकेयर को सर्वोच्च प्राथमिकताओं में रखा गया है: PM @narendramodi

— PMO India (@PMOIndia) August 24, 2022

आज एक नहीं, दो नहीं, छह मोर्चों पर एक साथ काम करके देश की स्वास्थ्य सुविधाओं को सुधारा जा रहा है।

पहला मोर्चा है, प्रिवेंटिव हेल्थकेयर को बढ़ावा देने का।

दूसरा मोर्चा है, गांव-गांव में छोटे और आधुनिक अस्पताल खोलने का: PM

— PMO India (@PMOIndia) August 24, 2022

तीसरा मोर्चा है- शहरों में मेडिकल कॉलेज और मेडिकल रीसर्च वाले बड़े संस्थान खोलने का

चौथा मोर्चा है- देशभर में डॉक्टरों और पैरामेडिकल स्टाफ की संख्या बढ़ाने का: PM @narendramodi

— PMO India (@PMOIndia) August 24, 2022

पांचवा मोर्चा है- मरीजों को सस्ती दवाइयां, सस्ते उपकरण उपलब्ध कराने का।

और छठा मोर्चा है- टेक्नोलॉजी का इस्तेमाल करके मरीजों को होने वाली मुश्किलें कम करने का: PM @narendramodi

— PMO India (@PMOIndia) August 24, 2022

अस्पताल बनाना जितना ज़रूरी है, उतना ही ज़रूरी पर्याप्त संख्या में अच्छे डॉक्टरों का होना, दूसरे पैरामेडिक्स का उपलब्ध होना भी है।

इसके लिए भी आज देश में मिशन मोड पर काम किया जा रहा है: PM

— PMO India (@PMOIndia) August 24, 2022

2014 से पहले देश में 400 से भी कम मेडिकल कॉलेज थे।

यानि 70 साल में 400 से भी कम मेडिकल कॉलेज।

वहीं बीते 8 साल में 200 से ज्यादा नए मेडिकल कॉलेज देश में बनाए गए हैं: PM

— PMO India (@PMOIndia) August 24, 2022

हेल्थ सेक्टर में आधुनिक टेक्नॉलॉजी का भी पहली बार इतनी बड़ी स्केल पर समावेश किया जा रहा है।

आयुष्मान भारत डिजिटल हेल्थ मिशन ये सुनिश्चित कर रहा है कि हर मरीज़ को क्वालिटी स्वास्थ्य सुविधाएं मिले, समय पर मिलें, उसे कम से कम परेशानी हो: PM @narendramodi

— PMO India (@PMOIndia) August 24, 2022

कैंसर के कारण जो depression की स्थितियां बनती हैं, उनसे लड़ने में भी हमें मरीज़ों की, परिवारों की मदद करनी है।

एक प्रोग्रेसिव समाज के तौर पर ये हमारी भी जिम्मेदारी है कि हम मेंटल हेल्थ को लेकर अपनी सोच में बदलाव और खुलापन लाएं। तभी इस समस्या का सही समाधान निकलेगा: PM

— PMO India (@PMOIndia) August 24, 2022


(Release ID: 1854158) Visitor Counter : 139