ശാസ്ത്ര സാങ്കേതിക മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യൻ ട്രാൻസ്പോർട്ട് മേഖലയിലെ ഐടിഎഫ് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള കരാർ ഒപ്പിടുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted On: 17 AUG 2022 3:19PM by PIB Thiruvananthpuram

ഇന്റർനാഷണൽ ട്രാൻസ്‌പോർട്ട് ഫോറത്തിന്   (ഐടിഎഫ്)  വേണ്ടി  ഇന്ത്യയുടെ ടെക്‌നോളജി ഇൻഫർമേഷൻ, ഫോർകാസ്റ്റിംഗ് ആൻഡ് അസസ്‌മെന്റ് കൗൺസിലും  (ടിഫാക്)  ഫ്രാൻസിലെ ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡവലപ്‌മെന്റും തമ്മിൽ  കരാർ ഒപ്പുവെച്ച കാര്യം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭയെ ധരിപ്പിച്ചു. ഇന്ത്യൻ ഗതാഗത മേഖലയിലെ ഇന്റർനാഷണൽ ട്രാൻസ്‌പോർട്ട് ഫോറത്തിന്റെ  പ്രവർത്തനങ്ങൾക്ക് ഇന്ത്യ പിന്തുണ നൽകും.


2022 ജൂലൈ 6 നാണ് കരാർ ഒപ്പിട്ടത്.

ഈ കരാർ പ്രകാരം നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ ഇനിപ്പറയുന്നതിലേക്ക് നയിക്കും:

പുതിയ ശാസ്ത്രീയ ഫലങ്ങൾ;
പുതിയ നയ ഉൾക്കാഴ്ചകൾ;
ശാസ്‌ത്രീയ ഇടപെടൽ വർധിപ്പിച്ച്‌ ശേഷി വർധിപ്പിക്കുക
ഇന്ത്യയിലെ ഗതാഗത മേഖലയിലെ ഡീകാർബണൈസേഷനുള്ള സാങ്കേതിക ഓപ്ഷനുകൾ തിരിച്ചറിയൽ.

-ND-
 
 


(Release ID: 1852556) Visitor Counter : 120