പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രമുഖ ഓഹരി നിക്ഷേപകനായ രാകേഷ് ജുൻജുൻവാലയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 14 AUG 2022 10:19AM by PIB Thiruvananthpuram

പ്രമുഖ ഓഹരി നിക്ഷേപകനായ രാകേഷ് ജുൻജുൻവാലയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"രാകേഷ് ജുൻ‌ജുൻ‌വാല അജയ്യനായിരുന്നു.  നർമ്മബോധവും , ചുറുചുറുക്കും , ഉൾക്കാഴ്ചയുമുള്ള അദ്ദേഹം സാമ്പത്തിക ലോകത്തിന് മായാത്ത സംഭാവനകൾ അവശേഷിപ്പിച്ചിട്ടാണ്  വിട വാങ്ങിയത് . ഇന്ത്യയുടെ പുരോഗതിയിലും അദ്ദേഹം വളരെ ആവേശഭരിതനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ദുഃഖകരമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും  എന്റെ അനുശോചനം . ഓം ശാന്തി ."

 

 

 

-ND-

 

-ND-

(Release ID: 1851688) Visitor Counter : 126