പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഉത്തർപ്രദേശിലെ ബന്ദയിൽ യമുന നദിയിലുണ്ടായ അപകടത്തിൽ മരിച്ചവരിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 11 AUG 2022 10:22PM by PIB Thiruvananthpuram

ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ യമുന നദിയിലുണ്ടായ അപകടത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദുരന്തബാധിതരായ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും സംസ്ഥാന ഗവണ്മെന്റിന്റെ  മേൽനോട്ടത്തിൽ പ്രാദേശിക ഭരണകൂടം സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും ശ്രീ മോദി അറിയിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു

"ഉത്തർപ്രദേശിലെ ബന്ദയിൽ യമുന നദിയിലുണ്ടായ അപകടം ഹൃദയഭേദകമാണ്. ഈ അപകടത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോട് ഞാൻ അനുശോചനം രേഖപ്പെടുത്തുന്നു. സംസ്ഥാന ഗവണ്മെന്റിന്റെ  മേൽനോട്ടത്തിലുള്ള പ്രാദേശിക ഭരണകൂടം ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ പൂർണ്ണമായും ഏർപ്പെട്ടിരിക്കുകയാണ്; പ്രധാനമന്ത്രി നരേന്ദ്ര മോദി ."

****

-ND-

(Release ID: 1851138)