മന്ത്രിസഭ

സാർവ്വദേശീയ തപാൽ യൂണിയന്റെ ഭരണഘടനയുടെ പതിനൊന്നാം അധിക പെരുമാറ്റച്ചട്ടം സാധുവാക്കുന്നതിനു മന്ത്രിസഭയുടെ അംഗീകാരം

Posted On: 10 AUG 2022 6:05PM by PIB Thiruvananthpuram

യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ (യു‌പിയു) ഭരണഘടനയുടെ പതിനൊന്നാം അധിക പെരുമാറ്റച്ചട്ടത്തിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതികൾ സാധുവാക്കുന്നതിനു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. 2021 ഓഗസ്റ്റ് 9 മുതൽ 27 വരെ അബജാനിൽ (ഐവറി കോസ്റ്റ്) നടന്ന യൂണിവേഴ്സൽ പോസ്റ്റൽ യൂണിയന്റെ 27-ാം സമ്മേളനത്തിലാണ് അധിക പെരുമാറ്റച്ചട്ടം ഉൾപ്പെടുത്തിയത്.  

ഈ അനുമതിയോടെ ഇന്ത്യാഗവൺമെന്റിന്റെ തപാൽ വകുപ്പിനു രാഷ്ട്രപതി ഒപ്പുവച്ച “ഇൻസ്ട്രുമെന്റ് ഓഫ് റാറ്റിഫിക്കേഷൻ” പ്രാപ്തമാകും. ഇതു യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ ഇന്റർനാഷണൽ ബ്യൂറോയുടെ ഡയറക്ടർ ജനറലിനെ സൂക്ഷിക്കാൻ ഏൽപ്പിക്കുകയും ചെയ്യും. 

യുപിയു ഭരണഘടനയുടെ അനുച്ഛേദം 25, 30 എന്നിവയിൽ നിന്നുണ്ടാകുന്ന ബാധ്യതകൾ നിറവേറ്റാൻ ഇതിനു കഴിയും. സമ്മേളനം അംഗീകരിച്ച ഭരണഘടനാഭേദഗതികൾ എത്രയും വേഗം അംഗരാജ്യങ്ങൾ അംഗീകരിക്കുന്നതിനും ഇതു വ്യവസ്ഥ ചെയ്യുന്നു. 

അതായത്, 27-ാം യുപിയു കോൺഗ്രസ് അംഗീകരിച്ച യുപിയു ഭരണഘടനയിലെ ഭേദഗതികൾ യൂണിയന്റെ ചട്ടങ്ങൾക്കു നിയമപരമായി കൂടുതൽ വ്യക്തതയും സ്ഥിരതയും ഉറപ്പാക്കും. സാങ്കേതികസ്ഥിരത കൈവരുത്തും. ടെക്സ്റ്റുകളിൽ ദീർഘകാലമായി ഉണ്ടായിരുന്ന പൊരുത്തക്കേടുകൾ പരിഹരിക്കും. 1969ലെ നിയമ ഉടമ്പടിയെക്കുറിച്ചുള്ള വിയന്ന കൺവെൻഷനുകൾക്ക് അനുസൃതമായി നിയമങ്ങളുടെ ‘സ്വീകരണത്തിനോ അംഗീകാരത്തിനോ’ ഉള്ള വ്യവസ്ഥകൾ ഉൾക്കൊള്ളുകയും ചെയ്യും.

--ND--



(Release ID: 1850640) Visitor Counter : 204