തെരഞ്ഞെടുപ്പ് കമ്മീഷന്‍

“നമ്മുടെ തിരഞ്ഞെടുപ്പുകൾ എല്ലാവരെയും ഉൾക്കൊള്ളുന്നതും, ലഭ്യമാകുന്നതും, പങ്കാളിത്തമുള്ളതുമാക്കുക” എന്ന വിഷയത്തിൽ ഏഷ്യൻ റീജിയണൽ ഫോറം വെർച്വൽ മീറ്റ് നാളെ ഇസിഐ സംഘടിപ്പിക്കും

Posted On: 10 AUG 2022 11:56AM by PIB Thiruvananthpuram

2022 ഓഗസ്റ്റ് 11-ന് നിർവാചൻ സദനിൽ "നമ്മുടെ തിരഞ്ഞെടുപ്പുകൾ എല്ലാവരെയും ഉൾക്കൊള്ളുന്നതും, ലഭ്യമാകുന്നതും, പങ്കാളിത്തമുള്ളതുമാക്കുക" എന്ന വിഷയത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ 'ഏഷ്യൻ റീജിയണൽ ഫോറത്തിന്റെ' വെർച്വൽ യോഗം സംഘടിപ്പിക്കും. നാഷണൽ  ഇലക്‌ട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെക്‌സിക്കോ ആതിഥേയത്വം വഹിക്കുന്ന 'ആഗോള ജനാധിപത്യ ഉച്ചകോടിയ്ക്ക് ' മുന്നോടിയായാണ് ഈ യോഗം. അന്താരാഷ്ട്ര സംഘടനകൾ, ലോകമെമ്പാടുമുള്ള തെരെഞ്ഞെടുപ്പ് സ്ഥാപനങ്ങൾ എന്നിവയ്ക്കിടയിൽ സമന്വയം സൃഷ്ടിക്കുന്നതിന് ഈ അന്താരാഷ്ട്ര, പ്രാദേശിക യോഗങ്ങൾ ലക്ഷ്യമിടുന്നു. കൂടാതെ തിരഞ്ഞെടുപ്പ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് ബൗദ്ധികവും സ്ഥാപനപരവുമായ നീക്കങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ രാജീവ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ അനുപ് ചന്ദ്ര പാണ്ഡെ എന്നിവർ ഏഷ്യൻ റീജിയണൽ ഫോറം യോഗത്തിന് അധ്യക്ഷത വഹിക്കും. യോഗത്തിൽ മെക്സിക്കോ, മൗറീഷ്യസ്, ഫിലിപ്പീൻസ്, നേപ്പാൾ, ഉസ്ബെക്കിസ്ഥാൻ, മാലിദ്വീപ് എന്നീ രാജ്യങ്ങളിലെ തെരെഞ്ഞെടുപ്പ് നിർവഹണ സ്ഥാപനങ്ങൾ (ഇഎംബി), ഇന്റർനാഷണൽ IDEA, അസോസിയേഷൻ ഓഫ് വേൾഡ് ഇലക്ഷൻ ബോഡീസ് (A-WEB), ഇന്റർനാഷണൽ ഫൗണ്ടേഷൻ ഫോർ ഇലക്ടറൽ സിസ്റ്റംസ് (ഐഎഫ്ഇഎസ്) എന്നിവയുടെ പ്രതിനിധികൾ പങ്കെടുക്കും.

ഈ ഏഷ്യൻ റീജിയണൽ ഫോറം (ARF) യോഗത്തിൽ, എല്ലാവരെയും ഉൾക്കൊള്ളുന്നതും എല്ലാവര്ക്കും ലഭ്യമാകുന്നതുമായ തിരഞ്ഞെടുപ്പുകൾ എന്നീ രണ്ട് സെഷനുകളുണ്ട്

 

 'ആഗോള ജനാധിപത്യ ഉച്ചകോടി'യുടെ ഭാഗമായി ആഫ്രിക്ക, അമേരിക്ക, ഏഷ്യ, യൂറോപ്പ്, അറബ്  രാജ്യങ്ങൾ എന്നിങ്ങനെ അഞ്ച് പ്രാദേശിക ഫോറങ്ങൾ രൂപീകരിച്ചിട്ടുണ്ട്. തെരെഞ്ഞെടുപ്പ് നിർവഹണ സ്ഥാപനങ്ങളുടെ ഏഷ്യൻ റീജിയണൽ ഫോറം മീറ്റിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നു. ഇതുവരെ, യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിൽ മൂന്ന് റീജിയണൽ ഫോറം യോഗങ്ങൾ 2022 ജൂൺ, ജൂലൈ മാസങ്ങളിൽ നടന്നിട്ടുണ്ട്.

 

*** 



(Release ID: 1850479) Visitor Counter : 142