പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പശ്ചിമ ബംഗാളിൽ ഉണ്ടായ ദാരുണമായ അപകടത്തിൽ പ്രധാനമന്ത്രി നടുക്കവും ദുഖവും രേഖപ്പെടുത്തി; ദുരന്തത്തിനിരയായവർക്ക് അടിയന്തിര സഹായം പ്രഖ്യാപിച്ചു

പോസ്റ്റഡ് ഓണ്‍: 09 AUG 2022 10:24PM by PIB Thiruvananthpuram

പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ    ദാരുണ അപകടത്തെ  തുടർന്നുണ്ടായ ജീവഹാനിയിൽ  പ്രധാനമന്ത്രി ശ്രി. നരേന്ദ്ര മോദി  നടുക്കവും ദുഖവും രേഖപ്പെടുത്തി. ദുരന്തത്തിനിരയായവർക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന്   അടിയന്തിര സഹായവും  പ്രഖ്യാപിച്ചു. 

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :

"പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലുണ്ടായ ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ വേദനയുണ്ട്. പരിക്കേറ്റവർക്കായി  പ്രാർത്ഥിക്കുന്നു. അപകടത്തിൽ മരണമടഞ്ഞവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2  ലക്ഷം രൂപ  വീതവും , പരിക്കേറ്റവർക്ക്  അൻപതിനായിരം  രൂപ  വീതവും അനുവദിച്ചു : പ്രധാനമന്ത്രി "
--ND--


( റിലീസ് ഐ.ഡി: 1850346) സന്ദര്‍ശക കൗണ്ടര്‍ : 143