പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കോമൺവെൽത്ത് ഗെയിംസ്: ഭാരോദ്വഹനത്തിൽ വെങ്കലം നേടിയ ഗുർദീപ് സിംഗിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

Posted On: 04 AUG 2022 8:30AM by PIB Thiruvananthpuram

ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിൽ  വെങ്കലം നേടിയ ഗുർദീപ് സിംഗിനെ   പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

കഠിനാധ്വാനവും അർപ്പണബോധവും മികച്ച ഫലങ്ങളിലേക്ക് നയിക്കുന്നു..കോമൺവെൽത്ത് ഗെയിംസിന്റെ  ഭാരോദ്വഹനത്തിൽ വെങ്കല മെഡൽ നേടിയ ഗുർദീപ് സിംഗ് കാണിച്ചത് ഇതാണ്. അദ്ദേഹം നമ്മുടെ ജനങ്ങൾക്കിടയിൽ സന്തോഷത്തിന്റെ ആത്മാവിനെ വർദ്ധിപ്പിച്ചു. അദ്ദേഹത്തിന് അഭിനന്ദനങ്ങളും ആശംസകളും നേരുന്നു

****

NS

(Release ID: 1848216) Visitor Counter : 37