പ്രധാനമന്ത്രിയുടെ ഓഫീസ്‌

കോമൺവെൽത്ത് ഗെയിംസ്:  ഭാരോദ്വഹനത്തിൽ  വെങ്കല മെഡല്‍ നേടിയ ലവ്പ്രീത് സിംഗിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

Posted On: 03 AUG 2022 5:44PM by PIB Thiruvananthpuram

ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 109 കിലോ ഭാരോദ്വഹനത്തില്‍ വെങ്കല മെഡല്‍ നേടിയ ലവ്പ്രീത് സിംഗിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

പുരുഷന്മാരുടെ 109 കിലോഗ്രാം ഭാരോദ്വഹനത്തില്‍ വെങ്കല മെഡല്‍ നേടിയ പ്രതിഭാധനനായ ലവ്പ്രീത് സിംഗിന് അഭിനന്ദനങ്ങള്‍. ചെറുപ്പക്കാരനും, ഊര്‍ജ്ജസ്വലനുമായ ലവ്പ്രീത് സ്പോര്‍ട്സിനോടുള്ള തന്റെ ക്ഷമാശീലവും, അര്‍പ്പണബോധവും കൊണ്ട് എല്ലാവരുടേയും മനസ്സിനെ കീഴടക്കി. ഭാവിയിലെ എല്ലാ ശ്രമങ്ങള്‍ക്കും അദ്ദേഹത്തിന് ഏറ്റവും മികച്ചത് ആശംസിക്കുന്നു.

--ND--

 

\

Congratulations to the talented Lovepreet Singh for winning the Bronze medal in Men's 109kg weightlifting. The young and dynamic Lovepreet has impressed everyone with his calm temperament and dedication to sports. Wishing him the very best for all future endeavours. pic.twitter.com/IWZtRezGJv

— Narendra Modi (@narendramodi) August 3, 2022


(Release ID: 1848063) Visitor Counter : 98