പ്രധാനമന്ത്രിയുടെ ഓഫീസ്
മാലദ്വീപ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പത്രപ്രസ്താവന
Posted On:
02 AUG 2022 5:05PM by PIB Thiruvananthpuram
യുവർ എക്‌സലൻസി , എന്റെ സുഹൃത്ത് പ്രസിഡന്റ് സോലിഹ്,
രണ്ട് പ്രതിനിധി സംഘങ്ങളിലെയും അംഗങ്ങളേ ,
മാധ്യമ പ്രതിനിധികളേ ,
നമസ്കാരം!
ഒന്നാമതായി, എന്റെ സുഹൃത്ത് പ്രസിഡന്റ് സോലിഹിനെയും അദ്ദേഹത്തിന്റെ സംഘത്തെയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള സൗഹൃദ ബന്ധത്തിൽ ഒരു നവോന്മേഷം ഉണ്ടായിട്ടുണ്ട്, ഞങ്ങളുടെ അടുപ്പം വർദ്ധിച്ചു. മഹാമാരി ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും, നമ്മുടെ സഹകരണം ഒരു സമഗ്ര പങ്കാളിത്തത്തിന്റെ രൂപത്തിലാണ്.
സുഹൃത്തുക്കളേ ,
ഇന്ന്, നിരവധി വിഷയങ്ങളിൽ ഞാൻ പ്രസിഡന്റ് സോലിഹുമായി വിപുലമായ ചർച്ചകൾ നടത്തി. ഞങ്ങളുടെ ഉഭയകക്ഷി സഹകരണത്തിന്റെ എല്ലാ മാനങ്ങളും ഞങ്ങൾ അവലോകനം ചെയ്തു, കൂടാതെ പ്രധാനപ്പെട്ട പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറുകയും ചെയ്തു.
അൽപ്പം മുമ്പ് നടന്ന ഗ്രേറ്റർ മെയിൽ കണക്റ്റിവിറ്റി പദ്ധതിയുടെ സമാരംഭത്തെ ഞങ്ങൾ സ്വാഗതം ചെയ്തു. മാലദ്വീപിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ പദ്ധതിയായിരിക്കും ഇത്.
ഗ്രേറ്റർ മാലിയിൽ 4000 സാമൂഹ്യ ഭവന യൂണിറ്റുകൾ നിർമ്മിക്കുന്നതിനുള്ള പദ്ധതികളും ഞങ്ങൾ ഇന്ന് അവലോകനം ചെയ്തു. 2000 സാമൂഹ്യ ഭവന യൂണിറ്റുകൾക്ക് ഞങ്ങൾ സാമ്പത്തിക സഹായം നൽകുമെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്.
എല്ലാ പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കാൻ 100 മില്യൺ ഡോളർ അധിക വായ്പ്പ നൽകാനും ഞങ്ങൾ തീരുമാനിച്ചു.
സുഹൃത്തുക്കളേ ,
ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ അന്തർദേശീയ കുറ്റകൃത്യങ്ങൾ, ഭീകരവാദം, മയക്കുമരുന്ന് കടത്ത് എന്നിവയുടെ ഭീഷണി ഗുരുതരമാണ്. അതിനാൽ, പ്രതിരോധ-സുരക്ഷാ മേഖലയിൽ ഇന്ത്യയും മാലദ്വീപും തമ്മിലുള്ള അടുത്ത ബന്ധവും ഏകോപനവും മുഴുവൻ മേഖലയുടെയും സമാധാനത്തിനും സ്ഥിരതയ്ക്കും അത്യന്താപേക്ഷിതമാണ്. ഈ പൊതുവെല്ലുവിളികൾക്ക് എതിരെ ഞങ്ങൾ സഹകരണം വർധിപ്പിച്ചിട്ടുണ്ട്. മാലദ്വീപ് സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള ശേഷി വർദ്ധിപ്പിക്കലും പരിശീലന പിന്തുണയും ഇതിൽ ഉൾപ്പെടുന്നു. മാലദ്വീപ് സുരക്ഷാ സേനയ്ക്ക് ഇന്ത്യ 24 വാഹനങ്ങളും ഒരു നാവിക ബോട്ടും നൽകുമെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്. മാലദ്വീപിലെ 61 ദ്വീപുകളിൽ പോലീസ് സൗകര്യങ്ങൾ നിർമ്മിക്കുന്നതിലും ഞങ്ങൾ സഹകരിക്കും.
സുഹൃത്തുക്കളേ,
2030-ഓടെ കാർബൺ പുറന്തള്ളൽ ഒഴിവാക്കുക എന്ന ലക്ഷ്യമാണ് മാലദ്വീപ് ഗവൺമെന്റ് നിശ്ചയിച്ചിരിക്കുന്നത്. ഈ പ്രതിബദ്ധതയ്ക്ക് ഞാൻ പ്രസിഡന്റ് സോലിഹിനെ അഭിനന്ദിക്കുന്നു, കൂടാതെ ഈ ലക്ഷ്യം കൈവരിക്കുന്നതിന് ഇന്ത്യ മാലദ്വീപിന് സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് ഉറപ്പ് നൽകുന്നു. അന്താരാഷ്ട്ര തലത്തിൽ ഒരു ലോകം, ഒരു സൂര്യൻ, ഒരു ഗ്രിഡ് എന്ന പദ്ധതി ഇന്ത്യ ഏറ്റെടുത്തു, ഇതിന് കീഴിൽ നമുക്ക് മാലദ്വീപുമായി ഫലപ്രദമായ നടപടികൾ കൈക്കൊള്ളാം.
സുഹൃത്തുക്കളേ,
ഇന്ന്, ഇന്ത്യ-മാലദ്വീപ് പങ്കാളിത്തം ഇരു രാജ്യങ്ങളിലെയും പൗരന്മാരുടെ താൽപ്പര്യങ്ങൾക്കായി മാത്രമല്ല, മേഖലയുടെ സമാധാനത്തിന്റെയും സ്ഥിരതയുടെയും സമൃദ്ധിയുടെയും ഉറവിടമായി മാറുകയാണ്.
മാലിദ്വീപിന്റെ ഏത് ആവശ്യത്തിലും പ്രതിസന്ധിയിലും ആദ്യം പ്രതികരിക്കുന്നത് ഇന്ത്യയാണ്. അത് തുടരുകയും ചെയ്യും.
പ്രസിഡൻറ് സോലിഹിനും അദ്ദേഹത്തിന്റെ സംഘത്തിനും സന്തോഷകരമായ ഇന്ത്യാ സന്ദർശനം ആശംസിക്കുന്നു.
വളരെയധികം നന്ദി.
-ND-
(Release ID: 1847574)
Visitor Counter : 123
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada