പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ചെന്നൈയിൽ അണ്ണാ സർവകലാശാലയുടെ 42-ാമതു ബിരുദദാനച്ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

“ഇന്നത്തെ ദിവസം നേട്ടങ്ങളുടേതു മാത്രമല്ല, അഭിലാഷങ്ങളുടേതുകൂടിയാണ്”


“ഇന്ത്യൻ യുവതയെ ലോകം മുഴുവൻ പ്രതീക്ഷയോടെയാണു നോക്കുന്നത്. കാരണം നിങ്ങൾ രാജ്യത്തിന്റെ വളർച്ചായന്ത്രങ്ങളാണ്; ഇന്ത്യ ലോകത്തിന്റെ വളർച്ചായന്ത്രവും”


“നാം എന്തിൽനിന്നാണു രൂപപ്പെട്ടിരിക്കുന്നതെന്നു വെളിപ്പെടുത്തുന്നതു പ്രതിബന്ധങ്ങളാണ്. അജ്ഞാതമായവയെ ഇന്ത്യ ആത്മവിശ്വാസത്തോടെയാണു നേരിട്ടത്”


“അന്താരാഷ്ട്ര വ്യാപാരഗതിവിഗതികളിൽ എക്കാലത്തെയും മികച്ച നിലയിലാണിപ്പോൾ ഇന്ത്യ”


“ആഗോളവിതരണശൃംഖലയിൽ സുപ്രധാനകണ്ണിയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു” 

“ഇവിടെ സാങ്കേതികവിദ്യയോടുള്ള അഭിരുചിയുണ്ട്, ഉത്തരവാദിത്വമേറ്റെടുക്കുന്നവരിൽ വിശ്വാസമുണ്ട്, പരിഷ്കരണത്തിനുള്ള ഗുണവിശേഷങ്ങളുണ്ട്”


“കരുത്തുറ്റ ഗവണ്മെന്റ് എല്ലാത്തിലും അല്ലെങ്കിൽ എല്ലാവരിലും നിയന്ത്രണം വയ്ക്കുന്നില്ല. ഇത് ഇടപെടലിനുള്ള സംവിധാനത്തിന്റെ പ്രേരണയെ നിയന്ത്രിക്കുന്നു. നിയന്ത്രണങ്ങളൊരുക്കുന്നതല്ല, പകരം പ്രതികരിക്കുന്നതാണു കരുത്തുറ്റ ഗവണ്മെന്റ്. എല്ലാമേഖലകളിലേക്കും കരുത്തുറ്റ ഗവണ്മെന്റ് നീങ്ങാറില്ല. അതു സ്വയം പരിമിതപ്പെടുത്തുകയും ജനങ്ങളുടെ കഴിവുകൾക്ക് ഇടമേകുകയും ചെയ്യുന്നു”

Posted On: 29 JUL 2022 11:40AM by PIB Thiruvananthpuram

പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിൽ ഇന്ന് അണ്ണാ സർവകലാശാലയുടെ  42-ാമതു ബിരുദദാനച്ചടങ്ങിൽ പങ്കെടുത്തു. തമിഴ്‌നാട് ഗവർണർ ആർ എൻ രവി, മുഖ്യമന്ത്രി ശ്രീ എം കെ സ്റ്റാലിൻ, കേന്ദ്രമന്ത്രി ശ്രീ എൽ മുരുകൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സമ്മേളനത്തെ അഭിസംബോധന ചെയ്യവേ ബിരുദധാരികളായ വിദ്യാർഥികളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. “അണ്ണാ സർവകലാശാലയുടെ 42-ാമതു ബിരുദദാനച്ചടങ്ങിൽ ബിരുദധാരികളാകുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ. നിങ്ങൾ ഇതിനകം നിങ്ങളുടെ മനസിൽ നിങ്ങൾക്കായി ഭാവി കെട്ടിപ്പടുത്തിട്ടുണ്ടാകണം. അതുകൊണ്ടുതന്നെ, ഇന്നത്തെ ദിവസം നേട്ടങ്ങളുടേതു മാത്രമല്ല, അഭിലാഷങ്ങളുടെ ദിനവുംകൂടിയാണ്”- അദ്ദേഹം പറഞ്ഞു. അവരെ നാളെയുടെ നേതാക്കൾ എന്നു വിശേഷിപ്പിച്ച പ്രധാനമന്ത്രി, മാതാപിതാക്കളുടെ ത്യാഗത്തെക്കുറിച്ചും സർവകലാശാലയിലെ അധ്യാപകരുടെയും അധ്യാപകേതര ജീവനക്കാരുടെയും പിന്തുണയെക്കുറിച്ചും പരാമർശിച്ചു. 

മദ്രാസ് എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശത്തുനിന്ന് 125 വർഷം മുമ്പു സ്വാമി വിവേകാനന്ദൻ ഇന്ത്യയിലെ യുവജനങ്ങളുടെ സാധ്യതകളെപ്പറ്റി പറഞ്ഞ വാക്കുകൾ പ്രധാനമന്ത്രി അനുസ്മരിച്ചു. “ഇന്ത്യൻ യുവതയെ ലോകം മുഴുവൻ പ്രതീക്ഷയോടെയാണു നോക്കുന്നത്. കാരണം നിങ്ങൾ രാജ്യത്തിന്റെ വളർച്ചായന്ത്രങ്ങളാണ്; ഇന്ത്യ ലോകത്തിന്റെ വളർച്ചായന്ത്രവും”- പ്രധാനമന്ത്രി പറഞ്ഞു.

അണ്ണാ സർവകലാശാലയുമായുള്ള മുൻ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുൾ കലാമിന്റെ ബന്ധവും പ്രധാനമന്ത്രി അനുസ്മരിച്ചു. “അദ്ദേഹത്തിന്റെ ചിന്തകളും മൂല്യങ്ങളും എപ്പോഴും നിങ്ങളെ പ്രചോദിപ്പിക്കട്ടെ”യെന്നു പ്രധാനമന്ത്രി ആശംസിച്ചു. 

കോവിഡ്-19 മഹാമാരി അഭൂതപൂർവമായ സംഭവമായിരുന്നെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നൂറ്റാണ്ടിലൊരിക്കൽ മാത്രമുണ്ടാകുന്ന തരത്തിലുള്ള പ്രതിസന്ധിയായിരുന്ന അതിനെതിരായ നടപടികളെക്കുറിച്ച് ആർക്കും അറിവില്ലായിരുന്നു. അത് എല്ലാ രാജ്യങ്ങളെയും പരീക്ഷിച്ചു. നാം എന്തിൽനിന്നാണു രൂപപ്പെട്ടിരിക്കുന്നതെന്നു വെളിപ്പെടുത്തുന്നതു പ്രതിബന്ധങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. അജ്ഞാതമായവയെ ഇന്ത്യ ആത്മവിശ്വാസത്തോടെയാണു നേരിട്ടത്. അതിനു ശാസ്ത്രജ്ഞർ, ആരോഗ്യപരിപാലനവിദഗ്ധർ, സാധാരണക്കാർ എന്നിവർക്കു നന്ദി പറയുന്നു. ഇതിന്റെയെല്ലാം ഫലമായി, ഇന്ത്യയിലെ എല്ലാ മേഖലകളും പുതുജീവിതത്തിന്റെ തിരക്കിലാണെന്ന് അദ്ദേഹം പറഞ്ഞു. വ്യവസായം, നിക്ഷേപം, നവീകരണം, അന്താരാഷ്ട്രവ്യാപാരം തുടങ്ങിയവയിലെല്ലാം ഇന്ത്യയെ മുൻനിരയിൽ കാണാം. കഴിഞ്ഞവർഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ ഫോൺ നിർമാതാക്കളായിരുന്നു ഇന്ത്യയെന്നു പ്രധാനമന്ത്രി പറഞ്ഞു. നവീകരണം ജീവിതരീതിയായി മാറുകയാണ്. കഴിഞ്ഞ 6 വർഷത്തിനുള്ളിൽ, അംഗീകൃത സ്റ്റാർട്ടപ്പുകളുടെ എണ്ണം 15,000 ശതമാനം വർധിച്ചതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞവർഷം 83 ബില്യൺ ഡോളറിന്റെ റെക്കോർഡ് വിദേശനിക്ഷേപമാണ് ഇന്ത്യക്കു ലഭിച്ചതെന്നു പ്രധാനമന്ത്രി അറിയിച്ചു. മഹാമാരിക്കുപിന്നാലെ, നമ്മുടെ സ്റ്റാർട്ടപ്പുകൾക്കും റെക്കോർഡ് ധനസഹായമാണു ലഭിച്ചത്. ഇതിനെല്ലാമുപരിയായി അന്താരാഷ്ട്ര വ്യാപാരഗതിവിഗതികളിൽ എക്കാലത്തെയും മികച്ച നിലയിലാണിപ്പോൾ ഇന്ത്യ. 

സാങ്കേതികാധിഷ്ഠിതതടസങ്ങളുടെ ഈ കാലഘട്ടത്തിൽ, ഇന്ത്യക്ക് അനുകൂലമായ മൂന്നു പ്രധാന ഘടകങ്ങളുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. സാങ്കേതികവിദ്യയോടുള്ള അഭിരുചിയാണ് ഒന്നാമത്തെ ഘടകം. സാങ്കേതികവിദ്യയുടെ ഉപയോഗത്തോടൊപ്പം അതിനോടുള്ള പൊരുത്തപ്പെടലും വർധിക്കുന്നു. ഏറ്റവും പാവപ്പെട്ടവർപോലും അതിനോടു പൊരുത്തപ്പെടുന്നു. “രണ്ടാമത്തെ ഘടകം ഉത്തരവാദിത്വമേറ്റെടുക്കുന്നവരിൽ വിശ്വാസമുണ്ട് എന്നതാണ്. നേരത്തെ പൊതുവേദികളിൽ യുവാക്കൾക്കു താനൊരു സംരംഭകനാണെന്നു പറയാൻ ബുദ്ധിമുട്ടായിരുന്നു. പലരും അവരോടു 'സെറ്റിൽ' ആകണമെന്നു പറയാറുണ്ടായിരുന്നു. അതിനർഥം ശമ്പളമുള്ള ഒരു ജോലി നേടൂ എന്നാണ്. എന്നാലിപ്പോൾ സ്ഥിതി അതല്ല. മൂന്നാമത്തെ ഘടകം ഇതാണ്: പരിഷ്കരണത്തിനുള്ള ഗുണവിശേഷങ്ങളുണ്ട്”- പ്രധാനമന്ത്രി പറഞ്ഞു. “കരുത്തുറ്റ ഗവണ്മെന്റ് എന്നാൽ എല്ലാത്തിനെയും അല്ലെങ്കിൽ എല്ലാവരെയും നിയന്ത്രിക്കുന്നതാകണം എന്ന ധാരണ നിലനിന്നിരുന്നു. എന്നാൽ ഞങ്ങൾ ഇതു തിരുത്തി. കരുത്തുറ്റ ഗവണ്മെന്റ് എല്ലാത്തിലും അല്ലെങ്കിൽ എല്ലാവരിലും നിയന്ത്രണം വയ്ക്കുന്നില്ല. ഇത് ഇടപെടലിനുള്ള സംവിധാനത്തിന്റെ പ്രേരണയെ നിയന്ത്രിക്കുന്നു. നിയന്ത്രണങ്ങളൊരുക്കുന്നതല്ല, പകരം പ്രതികരിക്കുന്നതാണു കരുത്തുറ്റ ഗവണ്മെന്റ്. എല്ലാ മേഖലകളിലേക്കും കരുത്തുറ്റ ഗവണ്മെന്റ് നീങ്ങാറില്ല. അതു സ്വയം പരിമിതപ്പെടുത്തുകയും ജനങ്ങളുടെ കഴിവുകൾക്ക് ഇടമേകുകയും ചെയ്യുന്നു”- അദ്ദേഹം വിശദീകരിച്ചു. “എല്ലാം അറിയാനോ ചെയ്യാനോ കഴിയില്ലെന്നു വിനയത്തോടെ അംഗീകരിക്കുന്നതിലാണു ശക്തമായ ഗവണ്മെന്റിന്റെ കരുത്ത്”. അതുകൊണ്ടാണു പരിഷ്കാരങ്ങൾ എല്ലാ മേഖലയിലും ജനങ്ങൾക്കും അവരുടെ കഴിവുകൾക്കും കൂടുതൽ ഇടം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വിദ്യാഭ്യാസനയത്തിലൂടെയും വ്യവസായനടത്തിപ്പു സുഗമമാക്കുന്നതിനായി 25,000 നിബന്ധനകൾ റദ്ദാക്കിയതിലൂടെയും യുവാക്കൾക്ക് എന്തെല്ലാം സ്വാതന്ത്ര്യം നൽകുന്നുണ്ടെന്നതിനുള്ള ഉദാഹരണങ്ങളും അദ്ദേഹം നൽകി. “ഏഞ്ചൽ ടാക്സ് നീക്കം ചെയ്യൽ, മുൻകാലനികുതി എടുത്തുകളയൽ, കോർപ്പറേറ്റ് നികുതി കുറയ്ക്കൽ എന്നിവ നിക്ഷേപങ്ങളെയും വ്യവസായത്തെയും പ്രോത്സാഹിപ്പിക്കുന്നു. ഡ്രോൺ, ബഹിരാകാശം, ജിയോസ്പേഷ്യൽ എന്നീ മേഖലകളിലെ പരിഷ്കാരങ്ങൾ പുതിയ വഴികൾ തുറന്നു.” - അദ്ദേഹം പറഞ്ഞു.

യുവാക്കളുടെ പുരോഗതിയും രാജ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. “നിങ്ങളുടെ വളർച്ച ഇന്ത്യയുടെ വളർച്ചയാണ്. നിങ്ങളുടെ അറിവുകൾ ഇന്ത്യയുടെ അറിവുകളാണ്. നിങ്ങളുടെ വിജയം ഇന്ത്യയുടെ വിജയമാണ്.”- പ്രധാനമന്ത്രി ഉപസംഹരിച്ചു.

പരിപാടിയിൽ 69 പേർക്കു പ്രധാനമന്ത്രി സ്വർണമെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. 1978 സെപ്റ്റംബർ 4നാണ് അണ്ണാ സർവകലാശാല സ്ഥാപിച്ചത്. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി സി എൻ അണ്ണാദുരൈയുടെ പേരാണു സർവകലാശാലയ്ക്കു നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി 13 കോളേജുകളും 494 അഫിലിയേറ്റഡ് കോളേജുകളും തമിഴ്‌നാട്ടിലുണ്ട്.  തിരുനെൽവേലി, മധുരൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലായി 3 മേഖലാ ക്യാമ്പസുകളാണു സർവകലാശാലയ്ക്കുള്ളത്.

--ND--

Delighted to join the 42nd convocation ceremony of Anna University in Chennai. https://t.co/FYxoDnfxi3

— Narendra Modi (@narendramodi) July 29, 2022

Congratulations to all those who are graduating today in Anna University’s 42nd convocation.

You would have already built a future for yourselves in your minds.

Therefore, today is not only a day of achievements but also of aspirations: PM @narendramodi

— PMO India (@PMOIndia) July 29, 2022

The whole world is looking at India’s youth with hope.

Because you are the growth engines of the country and India is the world’s growth engine: PM @narendramodi at 42nd convocation of Anna University, Chennai

— PMO India (@PMOIndia) July 29, 2022

The COVID-19 pandemic was an unprecedented event.

It was a once-in-a-century crisis that nobody had any user manual for.

It tested every country: PM @narendramodi

— PMO India (@PMOIndia) July 29, 2022

The COVID-19 pandemic was an unprecedented event.

It was a once-in-a-century crisis that nobody had any user manual for.

It tested every country: PM @narendramodi

— PMO India (@PMOIndia) July 29, 2022

In the last year, India was the world’s second-largest mobile phone manufacturer.

Innovation is becoming a way of life.

In just the last 6 years, the number of recognised start-ups increased by 15,000 percent: PM @narendramodi

— PMO India (@PMOIndia) July 29, 2022

Last year, India received a record FDI of over 83 billion dollars.

Our start-ups too received record funding post-pandemic.

Above all this, India’s position in the international trade dynamics is at its best ever: PM @narendramodi

— PMO India (@PMOIndia) July 29, 2022

In this era of tech-led disruptions, there are three important factors in your favour.

The first factor is there is a taste for technology.

There is a growing sense of comfort with the use of technology.

Even the poorest of the poor are adapting to it: PM @narendramodi

— PMO India (@PMOIndia) July 29, 2022

The second factor is there is trust in risk-takers.

Earlier at social occasions it was difficult for a youngster to say he or she was an entrepreneur.

People used to tell them to ‘get settled’, meaning, get a salaried job.

Now the situation is opposite: PM @narendramodi

— PMO India (@PMOIndia) July 29, 2022

The third factor is: there is temperament for reform.

Earlier, there was a notion that a strong government means it should control everything and everyone.

But we have changed this: PM @narendramodi

— PMO India (@PMOIndia) July 29, 2022

A strong government does not control everything or everyone. It controls the system’s impulse to interfere.

A strong government is not restrictive but is responsive.

A strong government does not move into every domain. It limits itself and makes space for people’s talents: PM

— PMO India (@PMOIndia) July 29, 2022

***


(Release ID: 1846110) Visitor Counter : 221