പ്രധാനമന്ത്രിയുടെ ഓഫീസ്‌

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം : പ്രധാനമന്ത്രി വിദ്യാർത്ഥികളെ അഭിനന്ദിച്ചു


വിദ്യാർത്ഥികളോട് തങ്ങളുടെ ഉൾവിളി പിന്തുടരാൻ പ്രധാനമന്ത്രി അഭ്യർത്ഥിച്ചു


ഫലങ്ങളിൽ തൃപ്തരല്ലാത്ത വിദ്യാർത്ഥികളെ പ്രധാനമന്ത്രി പ്രോത്സാഹിപ്പിച്ചു

Posted On: 22 JUL 2022 2:05PM by PIB Thiruvananthpuram

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദ്യാർത്ഥികളെ അഭിനന്ദിച്ചു.

ട്വീറ്റുകളുടെ ഒരു ശ്രേണിയിൽ പ്രധാനമന്ത്രി പറഞ്ഞു : 

“സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ വിജയിച്ച എന്റെ എല്ലാ യുവ സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ. ഇവരുടെ  ആത്മാർത്ഥതയും അർപ്പണബോധവും പ്രശംസനീയമാണ്. മാനവികത ഒരു വലിയ വെല്ലുവിളി നേരിടുകയും  ചെയ്ത ഒരു കാലഘട്ടത്തിലൂടെയാണ് അവർ ഈ പരീക്ഷകൾക്ക് തയ്യാറെടുത്തതും ഈ വിജയം കൊയ്തതും. 

“സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ വിജയിച്ച നമ്മുടെ  യുവ പരീക്ഷാ യോദ്ധാക്കളെ കാത്തിരിക്കുന്നത് എണ്ണമറ്റ അവസരങ്ങളാണ്. തങ്ങളുടെ  ഉൾവിളിക്ക്  പിന്നാലെ പോകാനും  തങ്ങൾക്ക് താൽപ്പര്യമുള്ള വിഷയങ്ങൾ പിന്തുടരാനും ഞാൻ അവരോട് അഭ്യർത്ഥിക്കുന്നു. അവരുടെ ഭാവി ഉദ്യമങ്ങൾക്ക് എന്റെ ആശംസകൾ."

“ചില വിദ്യാർത്ഥികൾ തങ്ങളുടെ ഫലത്തിൽ  സന്തുഷ്ടരായിരിക്കില്ല, പക്ഷേ ഒരു പരീക്ഷ ഒരിക്കലും അവർ ആരാണെന്ന് നിർവചിക്കില്ലെന്ന് അവർ അറിഞ്ഞിരിക്കണം. വരും കാലങ്ങളിൽ അവർ കൂടുതൽ വിജയം കണ്ടെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. പരീക്ഷയുമായി ബന്ധപ്പെട്ട വശങ്ങൾ നാം  ചർച്ച ചെയ്ത ഈ വർഷത്തെ പരീക്ഷ പേ ചർച്ചയും  പങ്കിടുന്നു."

--ND--

Congratulations to all my young friends who passed the CBSE Class XII exams. The grit and dedication of these youngsters is commendable. They prepared for these exams through a time when humanity faced a monumental challenge and achieved this success.

— Narendra Modi (@narendramodi) July 22, 2022

There are innumerable opportunities that await our young Exam Warriors, who passed the CBSE Class XII exams. I urge them to follow their inner calling and pursue subjects they are passionate about. My best wishes for their future endeavours.

— Narendra Modi (@narendramodi) July 22, 2022

Some students may not be happy with their results but they must know that one exam will never define who they are. I am certain they will find more success in the times to come. Also sharing this year's PPC where we discussed aspects relating to exams. https://t.co/lKYdXhnHTF

— Narendra Modi (@narendramodi) July 22, 2022

 



(Release ID: 1843814) Visitor Counter : 118