വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന 747 വെബ്‌സൈറ്റുകളും 94 യൂട്യൂബ് ചാനലുകളും 2021-22ൽ നിരോധിച്ചു: കേന്ദ്രമന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ

Posted On: 21 JUL 2022 4:14PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ജൂലൈ 20, 2022

രാജ്യതാൽപ്പര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന യൂട്യൂബ് ചാനലുകൾക്കെതിരെ 2021-22ൽ മന്ത്രാലയം ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ പറഞ്ഞു. 94 യൂട്യൂബ് ചാനലുകൾക്കും, 19 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കും, 747 യു ആർ എല്ലു-കൾക്കും എതിരെ മന്ത്രാലയം നടപടിയെടുത്തതായും  അവയെ ബ്ലോക്ക് ചെയ്തതായും  രാജ്യ സഭയിലെ ചോദ്യത്തിന് മറുപടിയായി ശ്രീ ഠാക്കൂർ പറഞ്ഞു. ഇൻഫർമേഷൻ ടെക്നോളജി നിയമം
2000 സെക്ഷൻ 69 എ പ്രകാരമാണ് ഈ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.

 
വ്യാജവാർത്തകൾ പ്രചരിപ്പിച്ചും ഇന്റർനെറ്റിൽ വ്യാജ പ്രചരണം നടത്തിയും രാജ്യത്തിന്റെ പരമാധികാരത്തിന് എതിരെ പ്രവർത്തിക്കുന്ന ഏജൻസികൾക്കെതിരെ ഗവണ്മെന്റ് ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


കേന്ദ്ര മന്ത്രി രാജ്യസഭയിൽ നൽകിയ മറുപടി കാണുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക : https://youtu.be/Z5KsiWYnMx0

 
RRTN/SKY


(Release ID: 1843527) Visitor Counter : 201