പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മധ്യപ്രദേശിലെ ബസ് ദുരന്തത്തെ തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 18 JUL 2022 1:46PM by PIB Thiruvananthpuram

മധ്യപ്രദേശിലെ ധറിൽ ബസ് ദുരന്തത്തിൽ ഉണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു : 

"മധ്യപ്രദേശിലെ ധറിൽ ഉണ്ടായ ബസ് ദുരന്തം ദു:ഖകരമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോടൊപ്പമാണ്  എന്റെ ചിന്തകൾ. രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്, പ്രാദേശിക അധികൃതർ  ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നു: പ്രധാനമന്ത്രി"

***

-ND-

(Release ID: 1842339)