പ്രധാനമന്ത്രിയുടെ ഓഫീസ്
ആദ്യ സിംഗപ്പൂർ ഓപ്പൺ കിരീടം നേടിയ പി വി സിന്ധുവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
प्रविष्टि तिथि:
17 JUL 2022 2:23PM by PIB Thiruvananthpuram
ആദ്യമായി സിംഗപ്പൂർ ഓപ്പൺ കിരീടം നേടിയ പി വി സിന്ധുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇത് രാജ്യത്തിന് അഭിമാന നിമിഷമാണെന്നും ഭാവി കളിക്കാർക്ക് പ്രചോദനം നൽകുമെന്നും ശ്രീ മോദി പറഞ്ഞു.
കേന്ദ്ര കായിക മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂറിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :
"ആദ്യമായി സിംഗപ്പൂർ ഓപ്പൺ കിരീടം നേടിയ പി സിന്ധുവിനെ ഞാൻ അഭിനന്ദിക്കുന്നു. അവർ വീണ്ടും തന്റെ അസാധാരണമായ കായിക കഴിവുകൾ പ്രകടിപ്പിക്കുകയും വിജയം നേടുകയും ചെയ്തു. ഇത് രാജ്യത്തിന് അഭിമാന നിമിഷമാണ്, ഭാവി കളിക്കാർക്ക് ഇത് പ്രചോദനം നൽകും."
-ND-
(रिलीज़ आईडी: 1842168)
आगंतुक पटल : 202
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada