ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
azadi ka amrit mahotsav

അറ്റകുറ്റപ്പണികൾക്കുള്ള അവകാശം (Right to Repair) സംബന്ധിച്ച സമഗ്രമായ ചട്ടക്കൂട് വികസിപ്പിക്കുന്നതിന് ഉപഭോക്തൃകാര്യ വകുപ്പ് ഒരു സമിതി രൂപീകരിക്കുന്നു

Posted On: 14 JUL 2022 11:51AM by PIB Thiruvananthpuram



ന്യൂ ഡൽഹി: ജൂലൈ 14, 2022  

സുസ്ഥിര ഉപഭോഗം പ്രോത്സാഹിപ്പിച്ച്, LiFE (പരിസ്ഥിതി സൗഹൃദ ജീവിതശൈലി) പ്രസ്ഥാനത്തിന് കൂടുതൽ ഊന്നൽ നൽകാനുള്ള ശ്രമത്തിന്റെ ഭാഗമായി, അറ്റകുറ്റപ്പണികൾക്കുള്ള അവകാശം സംബന്ധിച്ച സമഗ്രമായ ചട്ടക്കൂട് വികസിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പുമായി ഇന്ത്യാ ഗവൺമെന്റിന്റെ ഉപഭോക്തൃ കാര്യ വകുപ്പ്.

പ്രാദേശിക വിപണികളിൽ നിന്ന് ഉത്പന്നം വാങ്ങുന്നവരെയും ഉപഭോക്താക്കളെയും ശാക്തീകരിക്കുക; ഉപകരണ നിർമ്മാതാക്കളും, മൂന്നാം-കക്ഷിയായ 
വാങ്ങുന്നവരും, വില്പനക്കാരും തമ്മിലുള്ള ഇടപാടുകൾ സമന്വയിപ്പിക്കുക; ഉത്പന്നങ്ങളുടെ സുസ്ഥിര ഉപഭോഗം വികസിപ്പിക്കുന്നതിനും; ഇ-മാലിന്യം കുറയ്ക്കുന്നതിനും ഊന്നൽ നൽകുക എന്നിവയാണ് ഇന്ത്യയിൽ അറ്റകുറ്റപ്പണികൾക്കുള്ള അവകാശം സംബന്ധിച്ച ചട്ടക്കൂട് വികസിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഇത് ഉത്പന്നങ്ങളുടെ സുസ്ഥിരത സംബന്ധിച്ച് അദ്‌ഭുതകരമായ പരിവർത്തനത്തിന് നാന്ദി കുറിക്കുമെന്ന് മാത്രമല്ല മൂന്നാം കക്ഷി അറ്റകുറ്റപ്പണികൾ അനുവദിച്ചുകൊണ്ട് ആത്മനിർഭർ ഭാരത് മുഖേന ലക്ഷ്യമിടുന്ന തൊഴിൽ സൃഷ്ടിക്ക് ഉത്തേജകമായി വർത്തിക്കുകയും ചെയ്യും.

ഇതുമായി ബന്ധപ്പെട്ട് ഇന്ത്യാ ഗവൺമെന്റിന്റെ ഉപഭോക്തൃ കാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ശ്രീമതി നിധി ഖാരെ അധ്യക്ഷയായി ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. ഉപഭോക്തൃ പ്രവര്‍ത്തകരുടെയും സംഘടനകളുടെയും പ്രതിനിധികൾ സമിതി അംഗങ്ങളാണ്.

 

2022 ജൂലായ് 13-ന് കമ്മിറ്റി ആദ്യ യോഗം ചേർന്നു. അതിൽ അറ്റകുറ്റപ്പണികൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാന മേഖലകൾ കണ്ടെത്തി. കാർഷിക ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ/ടാബ്‌ലെറ്റുകൾ, ഉപഭോക്തൃ വസ്തുക്കൾ, മോട്ടോർ വാഹന ഉപകരണങ്ങൾ എന്നിവയാണ് തിരിച്ചറിഞ്ഞ മേഖലകൾ.
 

മാനുവലുകൾ, സ്കീമാറ്റിക്സ്, സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ എന്നിവയുടെ ലഭ്യതയും അവ സംബന്ധിച്ച പൂർണ്ണമായ അറിവും സാങ്കേതിക കമ്പനികൾ ലഭ്യമാക്കണമെന്ന് ആലോചനകൾക്കിടയിൽ അഭിപ്രായമുയർന്നു. ഡയഗ്നോസ്റ്റിക് ടൂളുകൾ ഉൾപ്പെടെയുള്ള സർവീസ് ചെയ്യാനുള്ള ഉപകരണങ്ങൾ വ്യക്തികൾ ഉൾപ്പെടെയുള്ള മൂന്നാം കക്ഷികൾക്ക് ലഭ്യമാക്കണം. അതുവഴി ഉത്പന്നങ്ങളുടെ ചെറിയ തകരാറുകൾ പരിഹരിക്കാനാകും.

 
RRTN/SKY

(Release ID: 1841474) Visitor Counter : 272