പ്രധാനമന്ത്രിയുടെ ഓഫീസ്‌

നൈനിറ്റാളിൽ കാർ ഒലിച്ചുപോയതിനെ തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 08 JUL 2022 6:54PM by PIB Thiruvananthpuram

ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ കാർ ഒലിച്ചുപോയതിനെ തുടർന്നുണ്ടായ ജീവഹാനിയിൽ  പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി  അഗാധ ദുഃഖം പ്രകടിപ്പിച്ചു. 

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :

"നൈനിറ്റാൾ ജില്ലയിൽ ഒരു കാർ ഒലിച്ചുപോയ ദുരന്തത്തിൽ വേദനിക്കുന്നു.  ദുഃഖത്തിന്റെ ഈ വേളയിൽ  എന്റെ ചിന്തകൾ ദുഖാർത്തരായ  കുടുംബങ്ങളോടൊപ്പമാണ്. കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കാൻ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്: പ്രധാനമന്ത്രി"

***

-ND-

(Release ID: 1840183) Visitor Counter : 108