പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അഗ്രദൂത് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ദിനപ്പത്രങ്ങളുടെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

മികച്ച അറിവുകളുള്ള മെച്ചപ്പെട്ട സമൂഹത്തിന്റെ നിര്‍മാണമാകണം നമ്മുടെ ലക്ഷ്യം. ഇതിനായി നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാം''

''അഗ്രദൂത് എക്കാലത്തും ദേശീയ താല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്''

''പ്രളയകാലത്ത് അസമിലെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ കേന്ദ്ര- സംസ്ഥാന ഗവണ്മെന്റുകള്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നു'

''ഇന്ത്യന്‍ പാരമ്പര്യം, സംസ്‌കാരം, സ്വാതന്ത്ര്യസമരം, വികസന മുന്നേറ്റം എന്നീ കാര്യങ്ങളില്‍ ഇന്ത്യയിലെ മാധ്യമങ്ങള്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്''

''ജനകീയ പ്രസ്ഥാനങ്ങള്‍ അസമിന്റെ സാംസ്‌കാരിക പൈതൃകവും സംസ്ഥാനത്തിന്റെ അഭിമാനവും സംരക്ഷിച്ചു. ഇപ്പോള്‍ അസം പൊതുജന പങ്കാളിത്തത്തോടെ പുതിയ വികസന കഥ രചിക്കുകയാണ്''

''ഒരു പ്രത്യേക ഭാഷ അറിയാവുന്ന കുറച്ച് ആളുകള്‍ക്കിടയില്‍ എങ്ങനെ ബൗദ്ധിക ഇടം പരിമിതപ്പെടുത്താന്‍ കഴിയും?''

Posted On: 06 JUL 2022 5:50PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗ്രദൂത് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ദിനപ്പത്രങ്ങളുടെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍  ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്തു. അഗ്രദൂതിന്റെ സുവര്‍ണ ജൂബിലി ആഘോഷ കമ്മിറ്റിയുടെ മുഖ്യ രക്ഷാധികാരി കൂടിയായ അസം മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശര്‍മയും ചടങ്ങില്‍ സംബന്ധിച്ചു.

സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി അസമീസ് ഭാഷയില്‍ അഗ്രദൂത് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പത്രങ്ങളെ അഭിനന്ദിച്ചു. ദൈനിക് അഗ്രദൂത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ കരുത്തുറ്റ ശബ്ദമാണെന്ന് പറഞ്ഞ ശ്രീ മോദി പത്രത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ അഭിനന്ദിക്കുന്നതിനൊപ്പം അവര്‍ പത്രപ്രവര്‍ത്തനത്തിലൂടെ ഐക്യത്തിന്റെയും സഹകരണത്തിന്റെയും മൂല്യങ്ങള്‍ സജീവമായി നിലനിര്‍ത്തിയതായും അഭിപ്രായപ്പെട്ടു.

കനക് സെന്‍ ദേകയുടെ മാര്‍ഗനിര്‍ദേശത്തില്‍ പ്രവര്‍ത്തിക്കുന്ന അഗ്രദൂത് എല്ലാക്കാലത്തും ദേശീയ താല്‍പ്പര്യം പരമപ്രധാനമായി കണ്ടാണ് പ്രവര്‍ത്തിച്ചതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിനെതിരായ ഏറ്റവും വലിയ ആക്രമണം നടന്ന അടിയന്തരാവസ്ഥക്കാലത്തുപോലും അഗ്രദൂത് ദിനപ്പത്രവും ദേകാജിയും പത്രപ്രവര്‍ത്തന മൂല്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്തില്ല. മൂല്യാധിഷ്ഠിത പത്രപ്രവര്‍ത്തനത്തിന്റെ ഒരു പുതിയ തലമുറയെ അദ്ദേഹം സൃഷ്ടിച്ചതായും മോദി പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസമും വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് വലിയ തോതിലുള്ള വെല്ലുവിളികളും പ്രതിസന്ധികളും നേരിടുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഴയും വെള്ളപ്പൊക്കവും അസമിലെ പല ജില്ലകളിലും സാധാരണ ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ദുരിതാശ്വാസത്തിനും രക്ഷാപ്രവര്‍ത്തനത്തിനുമായി രാവും പകലും മുഖ്യമന്ത്രിയും സംഘവും കഠിനാധ്വാനം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകള്‍ പ്രശ്നപരിഹാരത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ പാരമ്പര്യം, സംസ്‌കാരം, സ്വാതന്ത്ര്യസമരം, വികസന രംഗത്തെ മുന്നേറ്റം എന്നീ കാര്യങ്ങളില്‍ ഇന്ത്യന്‍ ഭാഷാ പത്രങ്ങള്‍ മഹത്തായ സംഭാവനയാണ് നല്‍കിവരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.  പത്രപ്രവര്‍ത്തന ഭൂപടത്തില്‍ അസമിന് പ്രധാനപ്പെട്ട ഒരു സ്ഥാനമുള്ളതിനാല്‍ ഇന്ത്യയില്‍ ഭാഷാ പത്രപ്രവര്‍ത്തനത്തിന്റെ വികസനത്തില്‍ സംസ്ഥാനം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. 150 വര്‍ഷം മുമ്പ് അസമീസ് ഭാഷയില്‍ തുടങ്ങിയ പത്രപ്രവര്‍ത്തനം കാലക്രമേണ കൂടുതല്‍ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ അസമിലുണ്ടായ മാറ്റത്തിന്റെ കഥയാണ് ദൈനിക് അഗാര്‍ക്കറുടെ യാത്ര പറയുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഈ മാറ്റം സാക്ഷാത്കരിക്കുന്നതില്‍ ജനകീയ പ്രസ്ഥാനങ്ങള്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ജനകീയ പ്രസ്ഥാനങ്ങള്‍ അസമിന്റെ സാംസ്‌കാരിക പൈതൃകവും അസമിന്റെ അഭിമാനവും സംരക്ഷിച്ചു. ഇപ്പോള്‍ അസം ജനപങ്കാളിത്തത്തോടെ വികസനത്തിന്റെ പുതിയ കഥ രചിക്കുകയാണ്.

വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളിലൂടെ  പരിഹാരമുണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചര്‍ച്ചകളിലൂടെയാണ് സാധ്യതകള്‍ വികസിക്കുന്നത്. അതിനാല്‍, ഇന്ത്യന്‍ ജനാധിപത്യത്തില്‍ അറിവിന്റെ ഒഴുക്കിനൊപ്പം, വിവരങ്ങളുടെ ഒഴുക്കും തുടര്‍ച്ചയായി ഉണ്ടാകുന്നു. ആ പാരമ്പര്യത്തിന്റെ ഭാഗമാണ് അഗ്രദൂതെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുന്ന വേളയില്‍ ഒരു പ്രത്യേക ഭാഷ അറിയാവുന്ന ചുരുക്കം ചില ആളുകള്‍ക്കിടയില്‍ ബൗദ്ധിക ഇടം പരിമിതപ്പെടുത്തുന്നതിനെ പ്രധാനമന്ത്രി ചോദ്യം ചെയ്തു. ഈ ചോദ്യം വികാരത്തിന്റെ മാത്രമല്ല, ശാസ്ത്രീയ യുക്തിയുടെയും കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് വ്യാവസായിക വിപ്ലവങ്ങളെക്കുറിച്ചുള്ള ഗവേഷണത്തില്‍ പിന്നോട്ട് പോകാനുള്ള ഒരു കാരണമായി ഇതിനെ കാണാവുന്നതാണ്. അടിമത്തത്തിന്റെ നീണ്ടകാലത്ത് ഇന്ത്യന്‍ ഭാഷകളുടെ വികാസം നിലച്ചുവെന്നും ആധുനിക ഭാഷാശാസ്ത്ര ശാഖകളിലെ ഗവേഷണം ചില ഭാഷകളില്‍ മാത്രമായി പരിമിതപ്പെടുത്തിയതായും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ ഒരു വലിയ വിഭാഗത്തിന് ആ ഭാഷകളോ ആ അറിവോ ലഭ്യമല്ലായിരുന്നു. അതിനാല്‍ ബുദ്ധിയുടെയും വൈദഗ്ധ്യത്തിന്റെയും വ്യാപ്തി കുറഞ്ഞതായും അദ്ദേഹം പറഞ്ഞു. ഇതോടെ കണ്ടുപിടുത്തത്തിന്റെയും നവീകരണത്തിന്റെയും മേഖലകള്‍ പരിമിതപ്പെട്ടു. നാലാം വ്യാവസായിക വിപ്ലവത്തില്‍ ലോകത്തെ നയിക്കാന്‍ ഇന്ത്യയ്ക്ക് മുന്നില്‍ വലിയ സാധ്യതകളാണുള്ളത്. ഇത് നമ്മുടെ ഡാറ്റയുടെ കരുത്തും ഡിജിറ്റല്‍ സമ്പുഷ്ടീകരണവും സാധ്യമാക്കിയ കാര്യങ്ങളാണ്. ''ഭാഷയുടെ പേരില്‍ മാത്രം ഒരു ഇന്ത്യക്കാരനും മികച്ച വിവരങ്ങളും മികച്ച അറിവും മികച്ച നൈപുണ്യവും മികച്ച അവസരവും നിഷേധിക്കപ്പെടരുത്. ഇക്കാര്യം നാം ഉറപ്പ് വരുത്തണം. അതുകൊണ്ടാണ് ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഇന്ത്യന്‍ ഭാഷകളിലെ പഠനങ്ങളെ ഞങ്ങള്‍ പ്രോത്സാഹിപ്പിച്ചത്.''- പ്രധാനമന്ത്രി പറഞ്ഞു. മാതൃഭാഷയിലെ വിജ്ഞാനം എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി ലോകത്തിലെ ഏറ്റവും മികച്ച ഉള്ളടക്കം ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമാക്കുക എന്നതാണ് ഇപ്പോഴുള്ള നമ്മുടെ ലക്ഷ്യമെന്ന് പറഞ്ഞു. ഇതിനായി, ഞങ്ങള്‍ ദേശീയ ഭാഷാ വിവര്‍ത്തന ദൗത്യവുമായി മുന്നോട്ട് പോകുകയാണ്.  അറിവിന്റെയും വിവരങ്ങളുടെയും വലിയ കലവറയായ ഇന്റര്‍നെറ്റ് ഓരോ ഇന്ത്യക്കാരനും സ്വന്തം ഭാഷയില്‍ ഉപയോഗിക്കാന്‍ പ്രാപ്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അടുത്തിടെ ആരംഭിച്ച ഏകീകൃത ഭാഷാ ഇന്റര്‍ഫേസായ ഭാഷിണി പ്ലാറ്റ്ഫോമിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്ക് സ്വന്തം ഭാഷയില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്നത് സാമൂഹികവും സാമ്പത്തികവുമായ ആവശ്യങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അസമിലെയും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ജൈവവൈവിധ്യത്തെക്കുറിച്ചും സാംസ്‌കാരിക പുരോഗതിയെക്കുറിച്ചും പറഞ്ഞ പ്രധാനമന്ത്രി സംസ്ഥാനത്തിന് സംഗീതമേഖലയില്‍ സമ്പന്നമായ പാരമ്പര്യമുണ്ടെന്നും അത് ആഗോള തലത്തില്‍ എത്തിച്ചേരേണ്ടതുണ്ടെന്നും പറഞ്ഞു. ഈ മേഖലയിലെ ഡിജിറ്റല്‍ സമ്പര്‍ക്കസൗകര്യവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 8 വഷമായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അസമിലെ ഗോത്രപാരമ്പര്യത്തിനും വിനോദസഞ്ചാരത്തിനും സംസ്‌കാരത്തിനും മികച്ച ഗുണഫലങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വച്ഛ് ഭാരത് ദൗത്യം പോലുള്ള ക്യാംപെയിനുകളില്‍ നമ്മുടെ മാധ്യമങ്ങള്‍ വഹിക്കുന്ന ക്രിയാത്മകമായ പങ്ക് ഇന്ന് രാജ്യത്തുടനീളവും ലോകമെമ്പാടും അഭിനന്ദിക്കപ്പെടുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതുപോലെ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്ത് നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ എല്ലാവര്‍ക്കും കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മികച്ച അറിവുകളുള്ള മെച്ചപ്പെട്ട സമൂഹത്തിന്റെ നിര്‍മാണമാകണം നമ്മുടെ ലക്ഷ്യം. ഇതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നു പറഞ്ഞാണ് പ്രധാനമന്ത്രി ഉപസംഹരിച്ചത്.

 

--ND--

Watch LIVE https://t.co/s62hreIQ5u

— PMO India (@PMOIndia) July 6, 2022

डेका जी के मार्गदर्शन में दैनिक अग्रदूत ने सदैव राष्ट्रहित को सर्वोपरि रखा।

इमरजेंसी के दौरान भी जब लोकतंत्र पर सबसे बड़ा हमला हुआ, तब भी दैनिक अग्रदूत और डेका जी ने पत्रकारीय मूल्यों से समझौता नहीं किया: PM @narendramodi

— PMO India (@PMOIndia) July 6, 2022

बीते कुछ दिनों से असम बाढ़ के रूप में बड़ी चुनौती और कठिनाइयों का सामना भी कर रहा है।

असम के अनेक जिलों में सामान्य जीवन बहुत अधिक प्रभावित हुआ है।

हिमंता जी और उनकी टीम राहत और बचाव के लिए दिनरात बहुत मेहनत कर रही है: PM @narendramodi

— PMO India (@PMOIndia) July 6, 2022

मेरी भी समय-समय पर इसको लेकर बातचीत होती रहती है।

मैं आज असम के लोगों को, अग्रदूत के पाठकों को ये भरोसा दिलाता हूं केंद्र और राज्य सरकार मिलकर, उनकी मुश्किलें कम करने में जुटी हैं: PM @narendramodi

— PMO India (@PMOIndia) July 6, 2022

दैनिक अग्रदूत के पिछले 50 वर्षों की यात्रा असम में हुए बदलाव की कहानी सुनाती है।

जन आंदोलनों ने इस बदलाव को साकार करने में अहम भूमिका निभाई है।

जन आंदोलनों ने असम की सांस्कृतिक विरासत और असमिया गौरव की रक्षा की।

और अब जन भागीदारी की बदौलत असम विकास की नई गाथा लिख रहा है: PM

— PMO India (@PMOIndia) July 6, 2022

जब संवाद होता है, तब समाधान निकलता है।

संवाद से ही संभावनाओं का विस्तार होता है।

इसलिए भारतीय लोकतंत्र में ज्ञान के प्रवाह के साथ ही सूचना का प्रवाह भी अविरल बहा और निरंतर बह रहा है: PM @narendramodi

— PMO India (@PMOIndia) July 6, 2022

जब संवाद होता है, तब समाधान निकलता है।

संवाद से ही संभावनाओं का विस्तार होता है।

इसलिए भारतीय लोकतंत्र में ज्ञान के प्रवाह के साथ ही सूचना का प्रवाह भी अविरल बहा और निरंतर बह रहा है: PM @narendramodi

— PMO India (@PMOIndia) July 6, 2022

आज़ादी के 75 वर्ष जब हम पूरा कर रहे हैं, तब एक प्रश्न हमें ज़रूर पूछना चाहिए।

Intellectual space किसी विशेष भाषा को जानने वाले कुछ लोगों तक ही सीमित क्यों रहना चाहिए?

ये सवाल सिर्फ इमोशन का नहीं है, बल्कि scientific logic का भी है: PM

— PMO India (@PMOIndia) July 6, 2022

गुलामी के लंबे कालखंड में भारतीय भाषाओं के विस्तार को रोका गया, और आधुनिक ज्ञान-विज्ञान, रिसर्च को इक्का-दुक्का भाषाओं तक सीमित कर दिया गया।

भारत के बहुत बड़े वर्ग की उन भाषाओं तक, उस ज्ञान तक access ही नहीं था: PM @narendramodi

— PMO India (@PMOIndia) July 6, 2022

यानि Intellect का, expertise का दायरा निरंतर सिकुड़ता गया।

जिससे invention और innovation का pool भी limited हो गया: PM @narendramodi

— PMO India (@PMOIndia) July 6, 2022

कोई भी भारतीय best information, best knowledge, best skill और , best opportunity से सिर्फ भाषा के कारण वंचित ना रहे, ये हमारा प्रयास है।

इसलिए हमने राष्ट्रीय शिक्षा नीति में भारतीय भाषाओं में पढ़ाई को प्रोत्साहन दिया: PM @narendramodi

— PMO India (@PMOIndia) July 6, 2022

स्वच्छ भारत मिशन जैसे अभियान में हमारे मीडिया ने जो सकारात्मक भूमिका निभाई है, उसकी पूरे देश और दुनिया में आज भी सराहना होती है।

इसी तरह, अमृत महोत्सव में देश के संकल्पों में भी आप भागीदार बन सकते हैं: PM @narendramodi

— PMO India (@PMOIndia) July 6, 2022

***


(Release ID: 1839644) Visitor Counter : 188