സഹകരണ മന്ത്രാലയം
azadi ka amrit mahotsav

100-ാം അന്താരാഷ്ട്ര സഹകരണ ദിനാചരണത്തിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ മുഖ്യാതിഥിയാകും


"സഹകരണ സംഘങ്ങൾ ആത്മനിർഭര ഭാരതവും മെച്ചപ്പെട്ട ലോകവും നിർമ്മിക്കുന്നു" എന്നതാണ് ദിനാചരണത്തിന്റെ വിഷയം

Posted On: 03 JUL 2022 11:10AM by PIB Thiruvananthpuram

കേന്ദ്ര സഹകരണ മന്ത്രാലയവും,  നാഷണൽ കോഓപ്പറേറ്റീവ് യൂണിയൻ ഓഫ് ഇന്ത്യയും (എൻ സി യു ഐ) സംയുക്തമായി ജൂലൈ 4 ന്  ന്യൂഡൽഹിയിലെ വിജ്ഞാൻ  ഭവനിൽ  സംഘടിപ്പിക്കുന്ന 100-ാമത് അന്താരാഷ്ട്ര സഹകരണ ദിനാചരണത്തിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ മുഖ്യാതിഥിയാകും.  സഹകരണ വിദ്യാഭ്യാസത്തിലും പരിശീലനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന്റെ ഒരു ഉന്നത സംഘടനയാണ് എൻ സി യു ഐ. "സഹകരണ സംഘങ്ങൾ  ആത്മനിർഭര  ഭാരതവും  മെച്ചപ്പെട്ട ലോകവും നിർമ്മിക്കുന്നു" എന്നതാണ് 100-ാമത് അന്താരാഷ്ട്ര സഹകരണ ദിനത്തിന്റെ മുഖ്യ വിഷയം. 

കേന്ദ്ര ക്ഷീര-മത്സ്യബന്ധന മന്ത്രി ശ്രീ പർഷോത്തം രൂപാല, സഹകരണ സഹമന്ത്രി ശ്രീ ബി.എൽ. വർമ, ഐസിഎ-എപി പ്രസിഡന്റ് ഡോ. ചന്ദ്ര പാൽ സിംഗ് എന്നിവരും ആഘോഷങ്ങളിൽ പങ്കെടുക്കും. യോഗത്തിൽ എൻസിയുഐ പ്രസിഡന്റ് ദിലീപ് സംഘാനി അധ്യക്ഷത വഹിക്കും.

ആത്മനിർഭര  ഭാരതത്തിന്റെ  അടിസ്ഥാന ആശയവും ദർശനവും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സ്വയം സുസ്ഥിരമായ വളർച്ചയെ അടിസ്ഥാനമാക്കിയുള്ളതാണ്; കൂടാതെ ഇന്ത്യയുടെ സഹകരണ മാതൃക ആത്മനിർഭര  ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള കേന്ദ്ര  ഗവൺമെന്റിന്റെ ഊന്നലുമായി പൊരുത്തപ്പെടുത്തിയിരിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ സഹകരണ പ്രസ്ഥാനമാണ് ഇന്ത്യയിലെ സഹകരണ പ്രസ്ഥാനം. നിലവിൽ, 90 ശതമാനം ഗ്രാമങ്ങളെയും ഉൾക്കൊള്ളുന്ന 8.5 ലക്ഷത്തിലധികം ശൃംഖലയുള്ള ഇന്ത്യയിലെ സഹകരണ സ്ഥാപനങ്ങൾ ഗ്രാമ-നഗര മേഖലകളിലെ സമഗ്രമായ വളർച്ചയ്ക്ക് സാമൂഹിക-സാമ്പത്തിക വികസനം കൊണ്ടുവരുന്നതിനുള്ള സുപ്രധാന സ്ഥാപനങ്ങളാണ്. അമുൽ, ഇഫ്‌കോ, ക്രിബ്‌കോ, നാഫെഡ് മുതലായവ ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന്റെ അറിയപ്പെടുന്ന വിജയഗാഥകളിൽ ചിലതാണ്.

പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളുടെ കംപ്യൂട്ടർവൽക്കരണത്തിന് അംഗീകാരം നൽകി സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന തീരുമാനമാണ് കേന്ദ്രമന്ത്രിസഭ അടുത്തിടെ കൈക്കൊണ്ടത്. ഈ സംഘങ്ങൾക്ക്   അവരുടെ ബിസിനസ്സ് വൈവിധ്യവത്കരിക്കാനും ഒന്നിലധികം പ്രവർത്തനങ്ങൾ/സേവനങ്ങൾ ഏറ്റെടുക്കാനും സൗകര്യമൊരുക്കുന്നു. ഏകദേശം 63,000 പ്രവർത്തനക്ഷമമായ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളുടെ കമ്പ്യൂട്ടർവൽക്കരണം 5 വർഷത്തിനുള്ളിൽ ഈ പദ്ധതി  ലക്ഷ്യമിടുന്നു. മൊത്തം ബജറ്റ് വിഹിതം രൂപ. 2,516 കോടി രൂപ .

ലോകമെമ്പാടുമുള്ള സഹകരണ സ്ഥാപനങ്ങൾ ജൂലായ് 2 ന് നൂറാമത് അന്താരാഷ്ട്ര സഹകരണ ദിനം (കോപ്സ് ഡേ) ആഘോഷിക്കും. സഹകരണ തത്വങ്ങളിലും മൂല്യങ്ങളിലും പ്രചോദനം ഉൾക്കൊണ്ട് മനുഷ്യകേന്ദ്രീകൃതമായ ഒരു ബിസിനസ്സ് മാതൃക പിന്തുടരുന്നതിലൂടെ ലോക സഹകരണ സംഘങ്ങളുടെ അതുല്യമായ സംഭാവനകൾ പ്രദർശിപ്പിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര സഹകരണ വർഷമായ 2012 മുതലുള്ള  ഒരു ദശാബ്ദത്തെ ഇത് അടയാളപ്പെടുത്തുന്നു. സഹകരണ സംഘങ്ങളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുകയും അന്താരാഷ്ട്ര ഐക്യദാർഢ്യം, സാമ്പത്തിക കാര്യക്ഷമത, സമത്വം, ലോകസമാധാനം എന്നീ  ആശയങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് അന്താരാഷ്ട്ര സഹകരണ ദിനത്തിന്റെ ലക്ഷ്യം. തൊഴിലെടുക്കുന്ന ജനസംഖ്യയുടെ 10 ശതമാനം പേർക്ക് സഹകരണ സ്ഥാപനങ്ങൾ ജോലി നൽകുന്നു, കൂടാതെ 300 ഏറ്റവും വലിയ സഹകരണ സ്ഥാപനങ്ങൾ    2,146 ബില്യൺ യുഎസ് ഡോളർ വിറ്റുവരവ് ഉണ്ടാക്കുന്നു.

**ND**


(Release ID: 1838939) Visitor Counter : 884