ധനകാര്യ മന്ത്രാലയം

2022 ജൂണിലെ മൊത്തം ചരക്ക് സേവന നികുതി (GST ) വരുമാനം 1,44,616 കോടി രൂപ ; മുൻവർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 56% വർദ്ധന. കേരളത്തിന്റെ  ചരക്ക് സേവന നികുതി (GST ) വരുമാനത്തിൽ 116% വർദ്ധന

Posted On: 01 JUL 2022 2:56PM by PIB Thiruvananthpuram

 ന്യൂ ഡൽഹി , ജൂലൈ 01, 2022


2022 ജൂണിലെ മൊത്തം ചരക്ക് സേവന നികുതി (GST ) വരുമാനം 1,44,616 കോടി രൂപയാണ്. അതിൽ  ₹25,306 കോടി കേന്ദ്ര GST യും , ₹32,406 കോടി സംസ്ഥാന GST യും, ₹75, 887 കോടി സംയോജിത GST യും  (ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് പിരിച്ചെടുത്ത ₹40102 കോടി ഉൾപ്പെടെ) സെസ് ₹ 11,018 കോടി സെസും (ചരക്കുകളുടെ ഇറക്കുമതിയിൽ സമാഹരിച്ച ₹ 1197 കോടി ഉൾപ്പെടെ) ആണ്. 2022 ഏപ്രിലിലെ ₹1,67,540 കോടി വരുമാനത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന രണ്ടാമത്തെ വരുമാനമാണ് 2022 ജൂണിലെ GST സമാഹരണം.

സംയോജിത GST യിൽ നിന്ന് 29,588 കോടി രൂപ കേന്ദ്ര GST  യിലേക്കും 24,235 കോടി രൂപ സംസ്ഥാന GST യിലേക്കും സർക്കാർ മാറ്റി. കേന്ദ്രവും സംസ്ഥാനങ്ങളും/കേന്ദ്രഭരണ പ്രദേശങ്ങളും തമ്മിൽ 50:50 എന്ന അനുപാതത്തിൽ അഡ്-ഹോക്ക് അടിസ്ഥാനത്തിൽ 27,000 കോടി രൂപ സംയോജിത GST യും ഈ മാസം കേന്ദ്രം അനുവദിച്ചു. റെഗുലർ, അഡ്‌ഹോക്ക് സെറ്റിൽമെന്റിന് ശേഷം 2022 ജൂൺ മാസത്തിൽ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ആകെ വരുമാനം  കേന്ദ്ര GST ₹68,394 കോടിയും സംസ്ഥാന GST ₹70,141 കോടിയുമാണ്.

2022 ജൂണിലെ GST വരുമാനം കഴിഞ്ഞ വർഷം ഇതേ മാസത്തെ GST വരുമാനമായ 92,800 കോടിയേക്കാൾ 56% കൂടുതലാണ്. ഈ മാസത്തിൽ, ചരക്കുകളുടെ ഇറക്കുമതിയിൽ നിന്നുള്ള വരുമാനം 55% കൂടുതലാണ്, ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം (സേവനങ്ങളുടെ ഇറക്കുമതി ഉൾപ്പെടെ) കഴിഞ്ഞ വർഷം ഇതേ മാസത്തെ വരുമാനത്തേക്കാൾ 56% കൂടുതലാണ്. ഈ കാലയളവിൽ കേരളത്തിന്റെ  ചരക്ക് സേവന നികുതി (GST ) വരുമാനം 116% വർദ്ധന രേഖപ്പെടുത്തി 998 കോടി രൂപയിൽ നിന്ന് 2,161 രൂപയായി ഉയർന്നു.

GST ആരംഭിച്ചതിന് ശേഷം ഇത് അഞ്ചാം തവണയാണ് പ്രതിമാസ GST സമാഹരണം ₹1.40 ലക്ഷം കോടി കടന്നത്. 2022 മാർച്ചിന് ശേഷം തുടർച്ചയായി നാലാം മാസം ₹1.40 ലക്ഷം കോടി കടന്നു. മുൻകാലങ്ങളിലേതു  പോലെ കുറഞ്ഞ സമാഹരണം നടക്കുന്ന മാസമെന്ന പതിവും ഇപ്രാവശ്യം ജൂൺ മറികടന്നു.  2022 മെയ് മാസത്തിൽ ജനറേറ്റ് ചെയ്ത ഇ-വേ ബില്ലുകളുടെ ആകെ എണ്ണം 7.3 കോടി ആയിരുന്നു. ഇത് 2022 ഏപ്രിൽ മാസത്തിൽ ജനറേറ്റ് ചെയ്ത 7.4 കോടി ഇ-വേ ബില്ലുകളേക്കാൾ 2% കുറവാണിത്.

 
 
 
2022 ജൂണിലെ ജിഎസ്ടി വരുമാനത്തിന്റെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വളർച്ച

State

Jun-21

Jun-22

Growth

Jammu and Kashmir

300

372

24%

Himachal Pradesh

519

693

34%

Punjab

1,111

1,683

51%

Chandigarh

120

170

41%

Uttarakhand

702

1,281

82%

Haryana

3,801

6,714

77%

Delhi

2,656

4,313

62%

Rajasthan

2,176

3,386

56%

Uttar Pradesh

4,588

6,835

49%

Bihar

889

1,232

39%

Sikkim

212

256

21%

Arunachal Pradesh

33

59

77%

Nagaland

30

34

11%

Manipur

22

39

78%

Mizoram

17

26

49%

Tripura

43

63

47%

Meghalaya

105

153

46%

Assam

662

972

47%

West Bengal

2,744

4,331

58%

Jharkhand

2,032

2,315

14%

Odisha

3,000

3,965

32%

Chhattisgarh

2,230

2,774

24%

Madhya Pradesh

2,098

2,837

35%

Gujarat

6,128

9,207

50%

Daman and Diu

0

0

-13%

Dadra and Nagar Haveli

243

350

44%

Maharashtra

13,722

22,341

63%

Karnataka

5,103

8,845

73%

Goa

256

429

67%

Lakshadweep

0

1

33%

Kerala

998

2,161

116%

Tamil Nadu

4,380

8,027

83%

Puducherry

104

182

75%

Andaman and Nicobar Islands

12

22

94%

Telangana

2,845

3,901

37%

Andhra Pradesh

2,051

2,987

46%

Ladakh

6

13

118%

Other Territory

127

205

61%

Centre Jurisdiction

164

143

-12%

Grand Total

66,229

1,03,317

56%

 

 

IE/SKY

 

****

 (Release ID: 1838615) Visitor Counter : 218