റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

ടയറുകളുടെ റോളിംഗ് റെസിസ്റ്റൻസ്, വെറ്റ് ഗ്രിപ്പ്, റോളിംഗ് സൗണ്ട് എന്നിവ സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു

Posted On: 01 JUL 2022 1:01PM by PIB Thiruvananthpuramന്യൂ ഡൽഹി , ജൂലൈ 01, 2022

കേന്ദ്ര മോട്ടോർ വാഹന ചട്ടം 1989 ന്റെ ചട്ടം 95 ഭേദഗതി ചെയ്തുകൊണ്ട്,  കേന്ദ്ര ഉപരിതല ഗതാഗത  മന്ത്രാലയം 2022 ജൂൺ 28-ന് വിജ്ഞാപനം പുറപ്പെടുവിച്ചു. ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ് 142:2019-ൽ നിർവചിച്ചിരിക്കുന്നത് പോലെ,C1 (പാസഞ്ചർ കാറുകൾ)  C2 (ലൈറ്റ് ട്രക്ക്), C3 (ട്രക്കും ബസും)  വിഭാഗങ്ങളിൽ വരുന്ന വാഹനങ്ങളുടെ ടയറുകൾക്ക് റോളിംഗ് റെസിസ്റ്റൻസ്, വെറ്റ് ഗ്രിപ്പ്, റോളിംഗ് സൗണ്ട് എമിഷൻ എന്നിവ   നിർബന്ധമാക്കുന്നതാണ് ഭേദഗതി. പ്രസ്തുത ടയറുകൾ ഈ AIS-ൽ വ്യക്തമാക്കിയിരിക്കുന്നതുപോലെ, വെറ്റ് ഗ്രിപ്പ് ആവശ്യകതകളും റോളിംഗ് റെസിസ്റ്റൻസ്, റോളിംഗ് സൗണ്ട് എമിഷൻ എന്നിവയുടെ സ്റ്റേജ് 2 പരിധികളും പാലിക്കണം. ഈ നിയന്ത്രണത്തോടെ, UNECE നിലവാരത്തിലേക്ക് (യുണൈറ്റഡ് നേഷൻസ് ഇക്കണോമിക് കമ്മീഷൻ ഫോർ യൂറോപ്പ്) ഇന്ത്യയും ഉയരും.

ടയറുകളുടെ റോളിംഗ് റെസിസ്റ്റൻസ് വാഹനത്തിന്റെ ഇന്ധനക്ഷമതയെ സ്വാധീനിക്കുന്നു; ടയറുകളുടെ വെറ്റ് ഗ്രിപ്പ് മഴയുള്ളതോ നനവുള്ളതോ ആയ സാഹചര്യങ്ങളിൽ ബ്രേക്കിംഗ് പ്രകടനത്തെ സ്വാധീനിക്കുകയും വാഹന സുരക്ഷ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. റോളിംഗ് സൗണ്ട് എമിഷൻ, ചലന വേളയിൽ ടയറുകളും റോഡിന്റെ ഉപരിതലവും തമ്മിലുള്ള സമ്പർക്കത്തിൽ നിന്ന് ഉണ്ടാകുന്ന ശബ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു.


ഗസറ്റ് വിജ്ഞാപനത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക

 
 
IE/SKY
 


(Release ID: 1838554) Visitor Counter : 148