പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജി-7 ഉച്ചകോടിക്കിടെ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

प्रविष्टि तिथि: 27 JUN 2022 9:21PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  2022 ജൂൺ 27-ന് ജർമ്മനിയിലെ ഷ്‌ലോസ് എൽമൗവിൽ  G-7 ഉച്ചകോടിക്കിടെ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ്  സിറിൽ റമാഫോസയുമായി  കൂടിക്കാഴ്ച്ച നടത്തി. 

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ കൈവരിച്ച പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്തു, പ്രത്യേകിച്ചും 2019-ലെ തന്ത്രപരമായ സഹകരണ പദ്ധതിയിൽ ഒപ്പുവെച്ചതിനെത്തുടർന്ന്. പ്രതിരോധം, വിദ്യാഭ്യാസം, കാർഷിക മേഖലകളിൽ കൈവരിച്ച പുരോഗതിയിൽ അവർ സംതൃപ്തി പ്രകടിപ്പിച്ചു.  വ്യാപാരം, നിക്ഷേപം, ഭക്ഷ്യസുരക്ഷ, പ്രതിരോധം, ഫാർമസ്യൂട്ടിക്കൽസ്, ഡിജിറ്റൽ സാമ്പത്തിക ഉൾപ്പെടുത്തൽ, നൈപുണ്യ വികസനം, ഇൻഷുറൻസ്, ആരോഗ്യം, ജനങ്ങളുമായുള്ള സമ്പർക്കം തുടങ്ങിയ മേഖലകളിലെ  ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കേണ്ടതിന്റെ ആവശ്യകത ആവർത്തിച്ച് പറയുകയും ചെയ്തു.

വികസ്വര രാജ്യങ്ങളിൽ കോവിഡ് -19 വാക്സിനുകളുടെ ഉത്പാദനത്തെ പിന്തുണയ്ക്കുന്ന 2022 ജൂണിലെ  ലോക വ്യാപാര സംഘടനയുടെ കരാറിനെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. കോവിഡ്-19 പ്രതിരോധം, പ്രതിരോധം അല്ലെങ്കിൽ ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട് ട്രിപ്‌സ് കരാറിലെ ചില വ്യവസ്ഥകൾ നടപ്പിലാക്കുന്നത് സംബന്ധിച്ച്    ലോക വ്യാപാര സംഘടനയുടെ  എല്ലാ  അംഗങ്ങൾക്കും ഇളവ് നിർദ്ദേശിക്കുന്ന ആദ്യ നിർദ്ദേശം ഇന്ത്യയും ദക്ഷിണാഫ്രിക്കയും സമർപ്പിച്ചിരുന്നു.

ബഹുമുഖ സ്ഥാപനങ്ങളിലെ, പ്രത്യേകിച്ച് യുഎൻ സുരക്ഷാ സമിതിയിലെ  തുടർച്ചയായ ഏകോപനത്തെക്കുറിച്ചും അവയുടെ നവീകരണത്തിന്റെ ആവശ്യകതയെക്കുറിച്ചും ചർച്ചകൾ നടന്നു. 
--ND--


(रिलीज़ आईडी: 1837400) आगंतुक पटल : 195
इस विज्ञप्ति को इन भाषाओं में पढ़ें: Gujarati , English , Urdu , Marathi , हिन्दी , Manipuri , Bengali , Assamese , Punjabi , Odia , Tamil , Telugu , Kannada