റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

ഭാരത് NCAP (ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം) അവതരിപ്പിക്കുന്നതിനുള്ള കരട് GSR വിജ്ഞാപനത്തിന് ശ്രീ നിതിൻ ഗഡ്കരി അംഗീകാരം നൽകി

Posted On: 24 JUN 2022 2:57PM by PIB Thiruvananthpuram
ഇന്ത്യയിലെ വാഹനങ്ങൾക്ക് ക്രാഷ് ടെസ്റ്റുകളിലെ പ്രകടനത്തെ അടിസ്ഥാനമാക്കി സ്റ്റാർ റേറ്റിംഗ് നൽകുന്നതിനുള്ള ഭാരത് NCAP (ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം) അവതരിപ്പിക്കുന്നതിനുള്ള കരട് GSR വിജ്ഞാപനത്തിന് കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രി ശ്രീ നിതിൻ ഗഡ്കരി അംഗീകാരം നൽകി..

സുരക്ഷിത വാഹനങ്ങൾ നിർമ്മിക്കുന്നതിനായി ഇന്ത്യയിലെ OEM-കൾക്കിടയിൽ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിനും, സ്റ്റാർ റേറ്റിംഗിനെ അടിസ്ഥാനമാക്കി സുരക്ഷിതമായ കാറുകൾ തിരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്നതിനുമുള്ള ഉപഭോക്തൃ കേന്ദ്രീകൃത പ്ലാറ്റ്‌ഫോമായി ഭാരത്-NCAP പ്രവർത്തിക്കുമെന്ന് ട്വീറ്റുകളിലൂടെ അദ്ദേഹം പറഞ്ഞു.

ക്രാഷ് ടെസ്റ്റ് അടിസ്ഥാനമാക്കിയുള്ള ഇന്ത്യൻ കാറുകളുടെ സ്റ്റാർ റേറ്റിംഗ്, ഘടനാപരമായ സുരക്ഷയും യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കുന്നതിന് മാത്രമല്ല, ഇന്ത്യൻ വാഹനങ്ങളുടെ കയറ്റുമതി നിലവാരം വർദ്ധിപ്പിക്കുന്നതിലും വളരെ നിർണായകമാണെന്ന് മന്ത്രി പറഞ്ഞു. നിലവിലുള്ള ഇന്ത്യൻ ചട്ടങ്ങൾ കണക്കിലെടുത്ത്, ഭാരത് NCAP-യുടെ ടെസ്റ്റിംഗ് പ്രോട്ടോക്കോൾ, ആഗോള ക്രാഷ് ടെസ്റ്റ് പ്രോട്ടോക്കോളുകളുമായി സമന്വയിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. OEM കൾക്ക് അവരുടെ വാഹനങ്ങൾ ഇന്ത്യയുടെ ആഭ്യന്തര ടെസ്റ്റിംഗ് സൗകര്യങ്ങളിൽ പരീക്ഷിക്കാൻ ഇത് വഴി സാധിക്കും.
 
RRTN

(Release ID: 1836754) Visitor Counter : 196