പ്രധാനമന്ത്രിയുടെ ഓഫീസ്
അസം വെള്ളപ്പൊക്കം : കേന്ദ്രം സ്ഥിഗതികൾ നിരീക്ഷിച്ചു വരുന്നു; സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കും : പ്രധാനമന്ത്രി
Posted On:
23 JUN 2022 8:55PM by PIB Thiruvananthpuram
അസമിലെ വെള്ളപ്പൊക്ക സാഹചര്യം കേന്ദ്ര ഗവണ്മെന്റ് തുടർച്ചയായി നിരീക്ഷിച്ചു വരികയാണെന്നും ഈ വെല്ലുവിളി മറികടക്കാൻ സാധ്യമായ എല്ലാ സഹായവും നൽകാൻ സംസ്ഥാന ഗവൺമെന്റുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു :
"കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, കനത്ത മഴയെത്തുടർന്ന് അസമിന്റെ ചില ഭാഗങ്ങൾ വെള്ളപ്പൊക്കത്തിന് സാക്ഷ്യം വഹിച്ചു. കേന്ദ്ര ഗവണ്മെന്റ് അസമിലെ സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ചുവരികയാണ്, ഈ വെല്ലുവിളി മറികടക്കാൻ സാധ്യമായ എല്ലാ സഹായവും നൽകാൻ സംസ്ഥാന ഗവൺമെന്റുമായി ചേർന്ന് പ്രവർത്തിക്കുന്നു.
"പ്രളയബാധിത പ്രദേശങ്ങളിൽ സൈന്യവും എൻഡിആർഎഫ് സംഘങ്ങളും ഉണ്ട്. അവർ ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾ നടത്തുകയും ദുരിതബാധിതരെ സഹായിക്കുകയും ചെയ്യുന്നു. ഒഴിപ്പിക്കൽ പ്രക്രിയയുടെ ഭാഗമായി വ്യോമസേന 250 ലധികം പറക്കലുകൾ നടത്തിയിട്ടുണ്ട്."
"മുഖ്യമന്ത്രി ഹിമന്തബിശ്വ, അസം സഗവണ്മെന്റിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും ജില്ലകളിൽ രാപ്പകലില്ലാതെ പ്രവർത്തിക്കുകയും ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുകയും ചെയ്യുന്നു. ദുരിതബാധിത പ്രദേശങ്ങളിലെ എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു, സാധ്യമായ എല്ലാ പിന്തുണയും ഒരിക്കൽ കൂടി ഉറപ്പ് നൽകുന്നു."
--ND--
Over the last few days, parts of Assam have witnessed flooding due to heavy rainfall. The Central Government is continuously monitoring the situation in Assam and is working closely with the State Government to provide all possible assistance to overcome this challenge.
— Narendra Modi (@narendramodi) June 23, 2022
(Release ID: 1836619)
Visitor Counter : 156
Read this release in:
Bengali
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada