പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിയുടെ ജർമ്മനി, യുഎഇ സന്ദർശനം 2022 ജൂൺ 26 മുതൽ 28 വരെ

Posted On: 22 JUN 2022 6:16PM by PIB Thiruvananthpuram

ജർമ്മനി ചാൻസലർ  ഒലാഫ് ഷോൾസിന്റെ    ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി    2022 ജൂൺ 26-27 തീയതികളിൽ ജർമ്മനിയുടെ  അധ്യക്ഷതയിൽ ചേരുന്ന  ജി 7 ഉച്ചകോടിക്കായി ജർമ്മനിയിലെ ഷ്ലോസ് എൽമൗ സന്ദർശിക്കും.   ഉച്ചകോടിയിൽ  പരിസ്ഥിതി, ഊർജം, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, ജനാധിപത്യം എന്നിവ ഉൾപ്പെടുന്ന രണ്ട് സെഷനുകളിൽ പ്രധാനമന്ത്രി സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സുപ്രധാന വിഷയങ്ങളിൽ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമത്തിൽ, അർജന്റീന, ഇന്തോനേഷ്യ, സെനഗൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ മറ്റ് ജനാധിപത്യ രാജ്യങ്ങളെയും ക്ഷണിച്ചിട്ടുണ്ട് . ഉച്ചകോടിയിൽ   പങ്കെടുക്കുന്ന ചില രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും.

ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള ശക്തമായ  ഉറ്റ പങ്കാളിത്തത്തിന്റെയും ഉയർന്ന തലത്തിലുള്ള രാഷ്ട്രീയ ബന്ധങ്ങളുടെയും പാരമ്പര്യം അനുസരിച്ചാണ് ജി 7 ഉച്ചകോടിക്കുള്ള ക്ഷണം. ഇന്ത്യ-ജർമ്മനി കൂടിയാലോചനകളുടെ  (ഐജിസി) ആറാം പതിപ്പിനായി 2022 മെയ് 2-നായിരുന്നു പ്രധാനമന്ത്രിയുടെ അവസാന ജർമ്മനി സന്ദർശനം.

ജി 7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം, മുൻ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ . ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വേർപാടിൽ വ്യക്തിപരമായ അനുശോചനം രേഖപ്പെടുത്താൻ പ്രധാനമന്ത്രി 2022 ജൂൺ 28 ന് യുണൈറ്റഡ് അറബ് എമിറേറ്സിലേയ്ക്ക്  (യുഎഇ) പോകും. യുഎഇയുടെ പുതിയ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി തിരഞ്ഞെടുക്കപ്പെട്ട ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അഭിനന്ദിക്കാനുള്ള അവസരം പ്രധാനമന്ത്രി ഉപയോഗിക്കും.

ജൂൺ 28ന് രാത്രി തന്നെ പ്രധാനമന്ത്രി യുഎഇയിൽ നിന്ന് പുറപ്പെടും.

-ND-


(Release ID: 1836304) Visitor Counter : 156