മന്ത്രിസഭ
azadi ka amrit mahotsav

ശ്രീലങ്കയിലെ കൊളംബോയിൽ ബിംസ്‌റ്റെക് ടെക്‌നോളജി ട്രാൻസ്‌ഫർ സെന്റർ സ്ഥാപിക്കുന്നതിനായുള്ള ഇന്ത്യയുടെ പങ്കാളിത്ത പത്രിക കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.

Posted On: 14 JUN 2022 4:08PM by PIB Thiruvananthpuram

മൾട്ടി സെക്ടറൽ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോപ്പറേഷൻ (ബിംസ്റ്റെക്) ടെക്നോളജി ട്രാൻസ്ഫർ ഫെസിലിറ്റി (ടിടിഎഫ്) ബംഗാൾ ഉൾക്കടൽ സ്ഥാപിക്കുന്നതിനുള്ള ഇന്ത്യയുടെ പങ്കാളിത്ത പത്രികയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗംഅംഗീകാരം നൽകി . 2022 മാർച്ച് 30-ന് ശ്രീലങ്കയിലെ കൊളംബോയിൽ നടന്ന അഞ്ചാമത് ബിംസ്റ്റെക് ഉച്ചകോടിയിൽ   ബിംസ്റ്റെക് അംഗരാജ്യങ്ങൾ  അംഗീകരിച്ചതാണിത് .

സാങ്കേതികവിദ്യകളുടെ കൈമാറ്റം, അനുഭവങ്ങൾ പങ്കുവയ്ക്കൽ, ശേഷി വർദ്ധിപ്പിക്കൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ബിംസ്റ്റെക് അംഗരാജ്യങ്ങൾക്കിടയിൽ സാങ്കേതിക കൈമാറ്റത്തിൽ സഹകരണം ഏകോപിപ്പിക്കുക, സുഗമമാക്കുക, ശക്തിപ്പെടുത്തുക എന്നിവയാണ് ബിംസ്റ്റെക് ടിടിഎഫിന്റെ പ്രധാന ലക്ഷ്യങ്ങൾ.

ബയോടെക്‌നോളജി, നാനോ ടെക്‌നോളജി, ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി, സ്‌പേസ് ടെക്‌നോളജി ആപ്ലിക്കേഷനുകൾ, അഗ്രികൾച്ചറൽ ടെക്‌നോളജി, ഫുഡ് പ്രോസസിംഗ് ടെക്‌നോളജി, ഫാർമസ്യൂട്ടിക്കൽ ടെക്‌നോളജി ഓട്ടോമേഷൻ, പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജം തുടങ്ങിയ മുൻഗണനാ മേഖലകളിൽ ബിംസ്‌റ്റെക് അംഗരാജ്യങ്ങൾക്കിടയിൽ സാങ്കേതികവിദ്യകൾ കൈമാറാൻ ടിടിഎഫ് സഹായിക്കും. ടെക്നോളജി ഓട്ടോമേഷൻ, പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജ സാങ്കേതികവിദ്യ, സമുദ്രശാസ്ത്രം, ആണവ സാങ്കേതിക ആപ്ലിക്കേഷനുകൾ, ഇ-മാലിന്യവും ഖരമാലിന്യവും കൈകാര്യം ചെയ്യുന്ന സാങ്കേതികവിദ്യ, ആരോഗ്യ സാങ്കേതികവിദ്യകൾ, ദുരന്തസാധ്യത കുറയ്ക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിന് അനുയോജ്യമായ സാങ്കേതിക വിദ്യകൾ തുടങ്ങിയ മേഖലകളിലും സഹകരണം ഉറപ്പാക്കും. 

ടിടിഎഫിന് ഒരു ഭരണസമിതി  ഉണ്ടായിരിക്കും, ടിടിഎഫിന്റെ പ്രവർത്തനങ്ങളുടെ മൊത്തത്തിലുള്ള നിയന്ത്രണം ഈ സമിതിയിൽ  നിക്ഷിപ്തമായിരിക്കും. ഓരോ അംഗരാജ്യത്തിൽ നിന്നും ഒരു നോമിനി അടങ്ങുന്നതാണ് ഭരണ സമിതി.

ബിംസ്‌റ്റെക് ടിടിഎഫ്  ന്റെ പ്രതീക്ഷിക്കുന്ന ഫലങ്ങൾ ഇവയാണ്: 


ബിംസ്‌റ്റെക്  രാജ്യങ്ങളിൽ ലഭ്യമായ സാങ്കേതികവിദ്യകളുടെ ഡാറ്റാബാങ്ക്,
ടെക്നോളജി ട്രാൻസ്ഫർ മാനേജ്മെന്റ്, സ്റ്റാൻഡേർഡ്സ്, അക്രഡിറ്റേഷൻ, മെട്രോളജി, ടെസ്റ്റിംഗ്, കാലിബ്രേഷൻ സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിലെ നല്ല രീതികളെക്കുറിച്ചുള്ള വിവരങ്ങളുടെ ശേഖരം.
ശേഷി വർദ്ധിപ്പിക്കൽ, അനുഭവങ്ങളുടെ പങ്കുവയ്ക്കൽ, വികസനത്തിലെ നല്ല രീതികൾ, കൂടാതെ
ബിംസ്‌റ്റെക്   രാജ്യങ്ങൾക്കിടയിൽ സാങ്കേതികവിദ്യകളുടെ കൈമാറ്റവും ഉപയോഗവും.

 

-ND-


(Release ID: 1833892) Visitor Counter : 203