പ്രധാനമന്ത്രിയുടെ ഓഫീസ്‌

'8 വർഷത്തെ സ്ത്രീ ശാക്തീകരണ'ത്തിന്റെ വിശദാംശങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു


സ്ത്രീ ശാക്തീകരണം വർധിപ്പിക്കുന്നതിനായി ഒരു പുതിയ മാതൃക സൃഷ്ടിക്കപ്പെടുന്നു

Posted On: 09 JUN 2022 5:16PM by PIB Thiruvananthpuram

സ്ത്രീ  ശാക്തീകരണത്തിനായുള്ള ഗവൺമെന്റിന്റെ പ്രവർത്തനങ്ങൾ  സംബന്ധിച്ച  വിവരങ്ങളുള്ള narendramodi.in വെബ്‌സൈറ്റിൽ ലഭ്യമായ വിവിധ ലേഖനങ്ങളുടെ വിശദാംശങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.

സ്ത്രീകളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനുമായി ഗവൺമെന്റിന്റെ വിവിധ പദ്ധതികളെയും സംരംഭങ്ങളെയും കുറിച്ചുള്ള വിവരങ്ങളുള്ള MyGov ന്റെ ഒരു ട്വീറ്റ് ത്രെഡും ശ്രീ മോദി പങ്കിട്ടു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"സ്ത്രീകളുടെ കൂടുതൽ ശാക്തീകരണത്തിനായി ഒരു പുതിയ മാതൃക എങ്ങനെ സൃഷ്ടിക്കപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള ഈ ലേഖനങ്ങൾ  നിങ്ങൾ ആസ്വദിക്കും. ഈ ശ്രമങ്ങൾ വിവിധ മേഖലകളെ ഉൾക്കൊള്ളുകയും സ്ത്രീകൾക്ക് കൂടുതൽ അന്തസ്സും അവസരങ്ങളും ഉറപ്പാക്കുകയും ചെയ്തു. 

"ഇന്ത്യയുടെ നാരി ശക്തിയെ ശാക്തീകരിക്കുന്നതിനുള്ള പ്രവർത്തനത്തെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ. "

--ND--

 

You will enjoy reading these articles on how a new paradigm is bring created to further empowerment of women. These efforts cover diverse sectors and have ensured more dignity as well as opportunities for women. #8YearsOfWomenEmpowerment https://t.co/e2fJNznDRA

— Narendra Modi (@narendramodi) June 9, 2022

Comprehensive information about the work to empower India’s Nari Shakti. #8YearsOfWomenEmpowerment https://t.co/j1EGewmR8G

— Narendra Modi (@narendramodi) June 9, 2022


(Release ID: 1832677) Visitor Counter : 161