പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ലൈഫ് മൂവ്‌മെന്റ്' എന്ന ആഗോള സംരംഭത്തിന് പ്രധാനമന്ത്രി ജൂൺ 5-ന് തുടക്കം കുറിക്കും


പരിസ്ഥിതി ബോധമുള്ള ജീവിതശൈലി സ്വീകരിക്കുന്നതിനുള്ള ആശയങ്ങൾ ക്ഷണിക്കുന്ന 'ലൈഫ് ഗ്ലോബൽ കോൾ ഫോർ പേപ്പറുകൾ' സമാരംഭിക്കും


ലൈഫ് എന്ന ആശയം പ്രധാനമന്ത്രി ഗ്ലാസ്‌ഗോയിൽ കാലാവസ്ഥ ഉച്ചകോടിയിൽ അവതരിപ്പിച്ചത്

'ബുദ്ധിരഹിതവും വിനാശകരവുമായ ഉപഭോഗം' എന്നതിനുപകരം 'മനസ്സോടെയുള്ളതും ആസൂത്രിതവുമായ ഉപയോഗത്തിൽ' ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു


प्रविष्टि तिथि: 04 JUN 2022 1:48PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജൂൺ 5 ന് വൈകുന്നേരം 6 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ ആഗോള സംരംഭമായ ‘ലൈഫ് സ്റ്റൈൽ ഫോർ ദ എൻവയോൺമെന്റ് (ലൈഫ്) പ്രസ്ഥാനത്തിന് തുടക്കം കുറിക്കും. ലോകമെമ്പാടുമുള്ള വ്യക്തികളെയും സമൂഹങ്ങളെയും  സംഘടനകളെയും പരിസ്ഥിതി ബോധമുള്ള ഒരു ജീവിതശൈലി സ്വീകരിക്കുന്നതിന് സ്വാധീനിക്കാനും പ്രേരിപ്പിക്കാനും അക്കാദമിക്, സർവ്വകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ മുതലായവയിൽ നിന്ന് ആശയങ്ങളും നിർദ്ദേശങ്ങളും ക്ഷണിക്കുന്ന 'ലൈഫ് ഗ്ലോബൽ കോൾ ഫോർ പേപ്പേഴ്‌സ്' ആരംഭിക്കും. പരിപാടിയിൽ പ്രധാനമന്ത്രി മുഖ്യപ്രഭാഷണവും നടത്തും.


ബിൽ & മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ കോ-ചെയർമാൻ ബിൽ ഗേറ്റ്‌സിന്റെ പങ്കാളിത്തത്തിനും പരിപാടി സാക്ഷ്യം വഹിക്കും. കാലാവസ്ഥാ സാമ്പത്തിക ശാസ്ത്രജ്ഞൻ  ലോർഡ് നിക്കോളാസ് സ്റ്റേൺ,  നഡ്ജ് തിയറിയുടെ രചയിതാവ്  ലോർഡ് കാസ് സൺസ്റ്റീൻ,  വേൾഡ് റിസോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റും സിഇഒയുമായ പ്രൊഫ. ശ്രീ. അനിരുദ്ധ ദാസ്‌ഗുപ്ത ,  യുഎൻഇപി ഗ്ലോബൽ ഹെഡ് ഇംഗർ ആൻഡേഴ്സൺ യുഎൻഡിപി ഗ്ലോബൽ ഹെഡ് അക്കിം സ്റ്റെയ്‌നർ, ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസ് തുടങ്ങിയവരും  സംബന്ധിക്കും.


കഴിഞ്ഞ വർഷം ഗ്ലാസ്‌ഗോയിൽ നടന്ന  ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിൽ  ലൈഫ് എന്ന ആശയം പ്രധാനമന്ത്രി അവതരിപ്പിച്ചിരുന്നു . ഈ ആശയം പരിസ്ഥിതി ബോധമുള്ള ഒരു ജീവിതശൈലിയെ പ്രോത്സാഹിപ്പിക്കുന്നു, അത് 'ബുദ്ധിരഹിതവും വിനാശകരവുമായ ഉപഭോഗം' എന്നതിനുപകരം 'മനസ്സോടെയുള്ളതും ആസൂത്രിതവുമായ ഉപയോഗത്തിൽ' ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

 

-ND-


(रिलीज़ आईडी: 1831100) आगंतुक पटल : 295
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , English , Urdu , Marathi , हिन्दी , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Kannada