ഷിപ്പിങ് മന്ത്രാലയം
തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിൽ യുവ പ്രൊഫഷണലുകളെ ഉൾപ്പെടുത്തുന്നതിനുള്ള സാഗർമാല യംഗ് പ്രൊഫഷണൽ സ്കീം
Posted On:
03 JUN 2022 11:25AM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജൂൺ 3, 2022
തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന്റെ വിവിധ വിഭാഗങ്ങളിൽ കഴിവും, തുറന്ന ചിന്താഗതിയും, ഊർജ്ജസ്വലതയുമുള്ള യുവ പ്രൊഫഷണലുകളെ ഉൾപ്പെടുത്തുന്നതിനുള്ള ഒരു പദ്ധതിക്ക് മന്ത്രാലയം രൂപം നൽകി.
യുവ പ്രൊഫഷണലുകൾക്ക് പ്രായോഗിക പാഠങ്ങൾ ലഭ്യമാക്കുന്നതിലാണ് ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഗവൺമെന്റിന്റെ പ്രവർത്തനത്തെക്കുറിച്ചും വികസനാത്മക നയങ്ങളെക്കുറിച്ചും പ്രൊഫഷണലുകൾക്ക് പഠിക്കാൻ അവസരമുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ, ഡാറ്റാ വിശകലനം, പ്രോജക്ട് മാനേജ്മെന്റ്, നൂതനത്വം, ഡിജിറ്റൽ പരിവർത്തനം, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ മന്ത്രാലയത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുതകുന്ന ഉന്നത നിലവാരമുള്ള ആശയങ്ങൾ സംഭാവന ചെയ്യാൻ പ്രൊഫഷണലുകൾ സജ്ജരായിരിക്കണം.
തീരുമാനങ്ങൾ എടുക്കുന്നതിൽ യുവാക്കളുടെ സജീവ പങ്കാളിത്തം ഈ പദ്ധതി പ്രോത്സാഹിപ്പിക്കും. വ്യക്തിഗത തലത്തിൽ സാമൂഹിക ക്ഷേമത്തിന് കൂടുതൽ സംഭാവന നൽകുന്നതിലൂടെയും ആത്മാഭിമാനവും ശാക്തീകരണ ബോധവും വർധിപ്പിക്കുന്നതിലൂടെയും, പൊതുവായ ആശങ്കകൾ പരിഹരിക്കുന്നതിനുള്ള മെച്ചപ്പെട്ട അവബോധം സൃഷിക്കുന്നതിലൂടെയും, ദീർഘകാലാടിസ്ഥാനത്തിൽ പ്രാവർത്തികമാക്കാൻ കഴിയുന്ന പരിഹാരങ്ങൾ കണ്ടെത്തുന്നതിനുള്ള യോജിച്ചുള്ള പ്രവർത്തനങ്ങളിലൂടെയും സമൂഹത്തിൽ നിർണായകമായ നേട്ടങ്ങൾക്ക് പദ്ധതി വഴിവയ്ക്കും.
തുടക്കത്തിൽ, ഈ പദ്ധതിക്ക് കീഴിൽ 25-ലധികം യുവ പ്രൊഫഷണലുകളെ നിയമിക്കും. പ്രൊഫഷണലുകൾക്ക്: 1) B.E/ B.Tech, B. Planning; 2) കൂടാതെ/അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ/മേഖലയിൽ MBA / തത്തുല്യ ബിരുദം; 3) കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം എന്നിവ ഉണ്ടായിരിക്കണം. അക്കൗണ്ടൻസി, ഫിനാൻസ്, ലീഗൽ, സ്റ്റാറ്റിസ്റ്റിക്‌സ്, ഇക്കണോമിക്‌സ്/കൊമേഴ്‌സ്, ഡാറ്റ അനലിറ്റിക്‌സ് എന്നീ മേഖലകളിലെ പ്രൊഫഷണലുകളും ആവശ്യകതയെ അടിസ്ഥാനമാക്കി മന്ത്രാലയം നിയോഗിക്കും. 2 വർഷത്തേക്കായിരിക്കും നിയമനം. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 2 വർഷത്തേക്ക് കൂടി നീട്ടാവുന്നതാണ്.
അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം മന്ത്രാലയത്തിന്റെ വെബ് പോർട്ടലിലും തൊഴിൽ മന്ത്രാലയത്തിന്റെ നാഷണൽ കരിയർ സർവീസ് പോർട്ടലിലും ലഭ്യമാകും.
RRTN/SKY
****
(Release ID: 1830859)
Visitor Counter : 205