ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ആയുഷ്മാൻ ഭാരത് ഡിജിറ്റൽ ദൗത്യത്തിനായുള്ള ഓൺലൈൻ പബ്ലിക് ഡാഷ്ബോർഡ് ദേശീയ ആരോഗ്യ അതോറിറ്റി പുറത്തിറക്കി
प्रविष्टि तिथि:
30 MAY 2022 1:33PM by PIB Thiruvananthpuram
ന്യൂ ഡൽഹി: മെയ് 30 , 2022
ദേശീയ ആരോഗ്യ അതോറിറ്റിയുടെ (NHA) അഭിമാന പദ്ധതിയായ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന്റെ (ABDM) തത്സമയ വിവരങ്ങൾ ലഭ്യമാക്കാനായി ഒരു ഡാഷ്ബോർഡ് പുറത്തിറക്കി. ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ട് (ABHA) നമ്പറുകൾ, ഹെൽത്ത് കെയർ പ്രൊഫഷണൽസ് രജിസ്ട്രി (HPR), ഹെൽത്ത് ഫെസിലിറ്റി രജിസ്ട്രി (HFR) എന്നിവയിലെ വിവരങ്ങൾ ABDM പബ്ലിക് ഡാഷ്ബോർഡ് പ്രദർശിപ്പിക്കുന്നു.
ഡാഷ്‌ബോർഡ് പ്രകാരം, 2022 മെയ് 30-ന്, മൊത്തം 22.1 കോടി ആളുകൾ ABHA (നേരത്തെ ഹെൽത്ത് ഐഡി എന്നറിയപ്പെട്ടിരുന്നു) സൃഷ്ടിച്ചിട്ടുണ്ട്. 16,600 - ലധികം ആരോഗ്യ പ്രൊഫഷണലുകൾ HPR-ൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.69400- ലധികം ആരോഗ്യ സൗകര്യങ്ങൾ HFR-ൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 1.8 ലക്ഷത്തിലധികം ആരോഗ്യ രേഖകൾ ഇതിനോടകം ഉപയോക്താക്കൾ ലിങ്ക് ചെയ്‌തിട്ടുണ്ട്. കൂടാതെ അടുത്തിടെ നവീകരിച്ച ABHA ആപ്പിന്റെ ഡൗൺലോഡുകൾ 5.1 ലക്ഷം കവിഞ്ഞു.
ബന്ധപ്പെട്ടവർക്ക് ABDM വെബ്‌സൈറ്റിൽ (https://abdm.gov.in/) നിന്നോ https://dashboard.abdm.gov.in/abdm/ എന്ന ലിങ്കിൽ നിന്നോ ABDM ഡാഷ്‌ബോർഡ് ലഭിക്കും.
ABHA ജനറേറ്റു ചെയ്‌തവരുടെ എണ്ണം, രജിസ്റ്റർ ചെയ്‌ത ആരോഗ്യ പരിരക്ഷാ പ്രൊഫഷണലുകളുടെ എണ്ണം, ABHA-യുമായി ബന്ധപ്പെട്ട ഡിജിറ്റൽ ആരോഗ്യ റെക്കോർഡുകൾ എന്നിവ ഡാറ്റ ഡാഷ്‌ബോർഡ് ശേഖരിക്കുന്നു. ദിവസേന രജിസ്റ്റർ ചെയ്യുന്നതും നാളിതുവരെയുള്ളതുമായ ആരോഗ്യ സൗകര്യങ്ങളുടെ വിശദാംശങ്ങളും ഡാഷ്‌ബോർഡിലുണ്ട്. ലിങ്ക് ചെയ്‌തിരിക്കുന്ന ഡിജിറ്റൽ ഹെൽത്ത് രേഖകൾ തത്സമയം ഡാഷ്‌ബോർഡിൽ ലഭ്യമാക്കിയിട്ടുണ്ട്.
CoWIN, PMJAY, Aarogya Setu മുതലായ നിരവധി ജനപ്രിയ ഡിജിറ്റൽ ആരോഗ്യ ആപ്ലിക്കേഷനുകൾ വഴിയും ABHA നമ്പർ ലഭിക്കും.
ഇന്റഗ്രേറ്റർമാർ/ ആരോഗ്യ സാങ്കേതിക സേവന ദാതാക്കൾ/ ആപ്പുകൾ എന്നിങ്ങനെ ABDM-മായി ഇതിനകം സംയോജിപ്പിച്ചിട്ടുള്ളതും ABDM പങ്കാളികളായി രജിസ്റ്റർ ചെയ്തിട്ടുള്ളതും ആയ വിവരങ്ങൾ ലഭ്യമാക്കുന്ന
ABDM സാൻഡ്‌ബോക്‌സ് പോർട്ടലിന് ഒരു ഡാഷ്‌ബോർഡ് വിഭാഗമുണ്ട് (https://sandbox.abdm.gov.in/applications/Integrators)
IE/SKY
****
(रिलीज़ आईडी: 1829456)
आगंतुक पटल : 212