പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി തമിഴ്‌നാട്ടില്‍ 31,500 കോടി രൂപയുടെ 11 പദ്ധതികള്‍ക്ക് തറക്കല്ലിടുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു



 ''തമിഴ്നാട്ടിലേയ്ക്ക് തിരികെ എത്തുക എന്നത് എല്ലായ്‌പ്പോഴും വിസ്മയകരമായ അനുഭവമാണ്. ഈ പ്രദേശം പ്രത്യേകത നിറഞ്ഞതാണ്. ഈ സംസ്ഥാനത്തെ ജനങ്ങളും സംസ്‌കാരവും ഭാഷയും വിശിഷ്ടമാണ്'' 



''തമിഴ് ഭാഷ ശാശ്വതവും തമിഴ് സംസ്‌കാരം സാര്‍വലൗകികവുമാണ്''



''ഭാവിയുടെ ആവശ്യങ്ങള്‍ കണക്കിലെടുത്താണ് ആധുനികവല്‍ക്കരണവും വികസനവും നടത്തുന്നത്. അതേസമയം, പ്രാദേശിക കലകളുമായും സംസ്‌കാരവുമായും അതു ലയിക്കുകയും ചെയ്യും''



''മികച്ച നിലവാരമുള്ളതും സുസ്ഥിരവുമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് ഇന്ത്യാ ഗവണ്‍മെന്റ് പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്'' 



''പ്രധാന പദ്ധതികള്‍ പരിപൂര്‍ണതയിലെത്തിക്കും വിധത്തിലുള്ള പരിരക്ഷയ്ക്കാണു ഗവണ്‍മെന്റ് പ്രയത്‌നിക്കുന്നത്''



''പാവങ്ങളുടെ ക്ഷേമം ഉറപ്പാക്കലാണു ഞങ്ങള്‍ ലക്ഷ്യമിടുന്നത്''


''അടുത്ത സുഹൃത്തും അയല്‍ക്കാരനും എന്ന നിലയില്‍ ശ്രീലങ്കയ്ക്ക് സാധ്യമായ എല്ലാ പിന്തുണയും ഇന്ത്യ നല്‍കുന്നു''





''തമിഴ് ഭാഷയുടെയും സംസ്‌കാരത്തിന്റെയും പ്രചാരം വര്‍ധിപ്പിക്കുന്നതില്‍ ഇന്ത്യാ ഗവണ്‍മെന്റ് പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണ്''

Posted On: 26 MAY 2022 7:52PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ ചെന്നൈയില്‍ 31,500 കോടി രൂപയുടെ 11 പദ്ധതികള്‍ക്ക് തറക്കല്ലിടുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു. ഈ പദ്ധതികള്‍ അടിസ്ഥാനസൗകര്യ വികസനത്തിനു കരുത്തേകുകയും സമ്പര്‍ക്കസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും മേഖലയില്‍ ജീവിതരീതി സുഗമമാക്കുന്നതിന് പ്രചോദനമേകുകയും ചെയ്യും. തമിഴ്‌നാട് ഗവര്‍ണര്‍ ശ്രീ ആര്‍ എന്‍ രവി, മുഖ്യമന്ത്രി ശ്രീ എം കെ സ്റ്റാലിന്‍, കേന്ദ്രമന്ത്രി ശ്രീ എല്‍ മുരുകന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, തമിഴ്‌നാട്ടില്‍ വീണ്ടും എത്താനായതില്‍ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു. ''തമിഴ്നാട്ടിലേയ്ക്ക് തിരികെ എത്തുക എന്നത് എല്ലായ്‌പ്പോഴും വിസ്മയകരമായ അനുഭവമാണ്. ഈ പ്രദേശം പ്രത്യേകത നിറഞ്ഞതാണ്. ഈ സംസ്ഥാനത്തെ ജനങ്ങളും സംസ്‌കാരവും ഭാഷയും വിശിഷ്ടമാണ്''- അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടില്‍ നിന്നുള്ള ഒരാള്‍ അല്ലെങ്കില്‍ മറ്റൊരാള്‍ എപ്പോഴും മികവു പുലര്‍ത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബധിര ഒളിമ്പിക്സ്  സംഘത്തിന് ആതിഥേയത്വം വഹിച്ച കാര്യം അദ്ദേഹം അനുസ്മരിച്ചു. ''ഇത്തവണത്തെ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണു കണ്ടത്. നാം നേടിയ 16 മെഡലുകളില്‍ 6 എണ്ണത്തിലും തമിഴ്നാട്ടില്‍ നിന്നുള്ള യുവാക്കള്‍ക്കു പങ്കുണ്ട്.''- പ്രധാനമന്ത്രി പറഞ്ഞു.

സമ്പന്നമായ തമിഴ് സംസ്‌കാരത്തെക്കുറിച്ച് പ്രധാനമന്ത്രി തുടര്‍ന്നു, ''തമിഴ് ഭാഷ ശാശ്വതവും തമിഴ് സംസ്‌കാരം സാര്‍വലൗകികവുമാണ്. ചെന്നൈ മുതല്‍ കനഡ വരെ; മധുര മുതല്‍ മലേഷ്യ വരെ, നാമക്കല്‍ മുതല്‍ ന്യൂയോര്‍ക്ക് വരെ, സേലം മുതല്‍ ദക്ഷിണാഫ്രിക്ക വരെ, പൊങ്കലിന്റെയും പുത്താണ്ടിന്റെയും അവസരങ്ങള്‍ വളരെ ആവേശത്തോടെയാണ് അടയാളപ്പെടുത്തുന്നത്. മഹത്തായ തമിഴ് മണ്ണിന്റെ മകനും കേന്ദ്രമന്ത്രിയുമായ ശ്രീ എല്‍ മുരുകന്‍ അടുത്തിടെ പരമ്പരാഗത തമിഴ് വസ്ത്രം ധരിച്ച് കാന്‍ ചലച്ചിത്ര മേളയിലെ ചുവന്ന പരവതാനിയിലൂടെ നടന്ന് ലോകമെമ്പാടുമുള്ള തമിഴ് ജനതയുടെ അന്തസുയര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു. 

പദ്ധതിയുടെ ഉദ്ഘാടനത്തിലാകട്ടെ, തറക്കല്ലിടലിലാകട്ടെ, റോഡ് സമ്പര്‍ക്കസൗകര്യത്തിനുള്ള ഊന്നല്‍ ദൃശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക അഭിവൃദ്ധിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാലാണ് ഇത്. ബംഗളൂരു-ചെന്നൈ അതിവേഗപാത രണ്ട് പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കും. ചെന്നൈ തുറമുഖത്തെ മധുരവോയലുമായി ബന്ധിപ്പിക്കുന്ന നാലുവരി ഡബിള്‍ ഡെക്കര്‍ എലിവേറ്റഡ് റോഡ് ചെന്നൈ തുറമുഖത്തെ കൂടുതല്‍ കാര്യക്ഷമമാക്കുകയും നഗരത്തിലെ തിരക്ക് കുറയ്ക്കുകയും ചെയ്യും-  അദ്ദേഹം പറഞ്ഞു. അഞ്ച് റെയില്‍വേ സ്റ്റേഷന്റെ പുനര്‍വികസനത്തില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ഭാവിയുടെ ആവശ്യങ്ങള്‍ കണക്കിലെടുത്താണ് ആധുനികവല്‍ക്കരണവും വികസനവും നടത്തുന്നത്. അതേസമയം, പ്രാദേശിക കലകളുമായും സംസ്‌കാരവുമായും അതു ലയിക്കുകയും ചെയ്യും. കര്‍ഷകര്‍ക്ക് പുതിയ വിപണികള്‍ ഒരുക്കുന്നതിനാല്‍ മധുര-തേനി റെയില്‍വേ ഗേജ് മാറ്റ പദ്ധതി അവര്‍ക്കു സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. 

പിഎം ആവാസ് യോജനയ്ക്ക് കീഴിലുള്ള ചരിത്രപ്രസിദ്ധമായ ചെന്നൈ ലൈറ്റ് ഹൗസ് പദ്ധതിയുടെ ഭാഗമായി വീടുകള്‍ ലഭിച്ച എല്ലാവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ''നാം ഒരു ആഗോള മാറ്റത്തിന് തുടക്കമിട്ടതിനാല്‍ത്തന്നെ ഇത് വളരെ സംതൃപ്തിയേകുന്ന പ്രോജക്റ്റാണ്. റെക്കോര്‍ഡ് സമയത്തിനുള്ളില്‍ ആദ്യത്തെ പ്രോജക്റ്റ് യാഥാര്‍ത്ഥ്യമായി. ഇത് ചെന്നൈയില്‍ ആയതില്‍ എനിക്ക് സന്തോഷമുണ്ട്''- അദ്ദേഹം പറഞ്ഞു.

ചരക്കുനീക്കങ്ങള്‍ക്കായുള്ള വിവിധ സമ്പ്രദായ പാര്‍ക്കുകള്‍ നമ്മുടെ രാജ്യത്തിന്റെ ചരക്ക് ആവാസവ്യവസ്ഥയില്‍ അടിസ്ഥാനപരമായ മാറ്റമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിവിധ മേഖലകളിലായുള്ള ഈ പദ്ധതികള്‍ ഓരോന്നും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയും സ്വയംപര്യാപ്തമാകാനുള്ള നമ്മുടെ ദൃഢനിശ്ചയം വര്‍ധിപ്പിക്കുകയും ചെയ്യും- അദ്ദേഹം പറഞ്ഞു. 

അടിസ്ഥാനസൗകര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയ രാഷ്ട്രങ്ങള്‍ വികസ്വര രാജ്യങ്ങളില്‍ നിന്ന് വികസിത രാജ്യങ്ങളിലേക്കു പരിവര്‍ത്തനം ചെയ്തുവെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. മികച്ച നിലവാരമുള്ളതും സുസ്ഥിരവുമായ അടിസ്ഥാന സൗകര്യങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ ഇന്ത്യാ ഗവണ്‍മെന്റ് പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ഭൗതിക- തീരദേശമേഖലാ അടിസ്ഥാന സൗകര്യങ്ങള്‍ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. പാവങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനാണു ഞങ്ങള്‍ ലക്ഷ്യമിടുന്നത്. സാമൂഹിക അടിസ്ഥാന സൗകര്യങ്ങളില്‍ നാം ഊന്നല്‍ നല്‍കുന്നത്, 'ഏവരുടെയും നന്മ, ഏവരുടെയും സൗഖ്യം' എന്ന തത്വത്തിന് ഊന്നല്‍ നല്‍കുന്നതിനെ സൂചിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാന പദ്ധതികള്‍ പരിപൂര്‍ണതയിലെത്തിക്കും വിധത്തിലുള്ള പരിരക്ഷയ്ക്കാണു ഗവണ്‍മെന്റ് പ്രയത്‌നിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. ശുചിമുറികള്‍, പാര്‍പ്പിടം, സാമ്പത്തിക ഉള്‍പ്പെടുത്തല്‍ തുടങ്ങി ഏതു മേഖലയിലായാലും പൂര്‍ണമായി പ്രാവര്‍ത്തികമാക്കാനാണു ഞങ്ങള്‍ പ്രയത്‌നിക്കുന്നത്. അതു സാധ്യമാകുമ്പോള്‍, ആരും ഒഴിവാക്കപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പരമ്പരാഗതമായി അടിസ്ഥാനസൗകര്യങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നതിലും അപ്പുറത്തേക്ക് ഗവണ്‍മെന്റ് മുന്നേറിയതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് റോഡുകള്‍, വൈദ്യുതി, വെള്ളം എന്നിവയെയാണ്  അടിസ്ഥാന സൗകര്യങ്ങള്‍ എന്ന നിലയില്‍ പരാമര്‍ശിച്ചിരുന്നത്. ഇന്ന്  നാം ഇന്ത്യയുടെ പാചകവാതക പൈപ്പ്‌ലൈന്‍ ശൃംഖല വിപുലീകരിക്കാന്‍ പ്രയത്‌നിക്കുകയാണ്. 'ഐ-വേ'കളില്‍ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. എല്ലാ ഗ്രാമങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുക എന്നത് ഞങ്ങളുടെ കാഴ്ചപ്പാടാണ്.

തമിഴ് ഭാഷയുടെയും സംസ്‌കാരത്തിന്റെയും പ്രചാരം വര്‍ധിപ്പിക്കുന്നതില്‍ ഇന്ത്യാ ഗവണ്‍മെന്റ് പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ വര്‍ഷം ജനുവരിയില്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കല്‍ തമിഴിന്റെ പുതിയ കാമ്പസ് ചെന്നൈയില്‍ ഉദ്ഘാടനം ചെയ്തു. പുതിയ കാമ്പസിന് പൂര്‍ണമായും ധനസഹായം നല്‍കുന്നത് കേന്ദ്ര ഗവണ്‍മെന്റാണ്. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ അടുത്തിടെ തമിഴ് പഠനത്തെക്കുറിച്ചുള്ള 'സുബ്രഹ്‌മണ്യ ഭാരതി ചെയര്‍' പ്രഖ്യാപിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഎച്ച്യു തന്റെ നിയോജക മണ്ഡലത്തിലാണു സ്ഥിതിചെയ്യുന്നത് എന്നതിനാല്‍, ഈ സന്തോഷം വളരെയേറെ പ്രത്യേകതകള്‍ ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിസന്ധിയുടെ ഘട്ടത്തിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവിടത്തെ സംഭവവികാസങ്ങളില്‍ നിങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. അടുത്ത സുഹൃത്തും അയല്‍ക്കാരനും എന്ന നിലയില്‍ ശ്രീലങ്കയ്ക്ക് എല്ലാ പിന്തുണയും ഇന്ത്യ നല്‍കുന്നുണ്ട്. ജാഫ്‌ന സന്ദര്‍ശിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി താനാണെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. ശ്രീലങ്കയിലെ തമിഴ് ജനതയെ സഹായിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് നിരവധി പദ്ധതികള്‍ ഏറ്റെടുത്തു നടത്തുന്നുണ്ട്. ആരോഗ്യ സംരക്ഷണം, ഗതാഗതം, പാര്‍പ്പിടം, സംസ്‌കാരം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഈ പദ്ധതികള്‍. 

'ആസാദി കാ അമൃത് മഹോത്സവ' വേളയില്‍ നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള രാജ്യത്തിന്റെ കൂട്ടായ ദൃഢനിശ്ചയം ആവര്‍ത്തിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഉപസംഹരിച്ചത്. 

2960 കോടി രൂപയുടെ അഞ്ച് പദ്ധതികള്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. 500 കോടിയിലധികം രൂപ ചെലവിട്ട 75 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മധുര-തേനി (റെയില്‍വേ ഗേജ് മാറ്റം) പദ്ധതി, ഈ മേഖലയിലെ വിനോദസഞ്ചാരത്തിന് ഉത്തേജനമേകുകയും പ്രാപ്യമാക്കുകയും ചെയ്യും. താംബരത്തിനും ചെങ്കല്‍പട്ടിനുമിടയില്‍ 590 കോടിയിലധികം രൂപ ചെലവില്‍ നിര്‍മ്മിച്ച 30 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മൂന്നാമത്തെ റെയില്‍വേ ലൈന്‍, കൂടുതല്‍ സബര്‍ബന്‍ സര്‍വീസുകളുടെ നടത്തിപ്പ് സുഗമമാക്കുകയും യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യും. യഥാക്രമം 850 കോടി രൂപയും 910 കോടി രൂപയും ചെലവഴിച്ചു നിര്‍മിച്ച ഇടിബി പിഎന്‍എംടി പ്രകൃതിവാതക പൈപ്പ്‌ലൈനിന്റെ 115 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എന്നൂര്‍-ചെങ്കല്‍പട്ട് സെക്ഷനും 271 കിലോമീറ്റര്‍ നീളമുള്ള തിരുവള്ളൂര്‍-ബംഗളൂരു സെക്ഷനും ഉപഭോക്താക്കള്‍ക്കും തമിഴ്നാട്, കര്‍ണാടകം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ വ്യവസായങ്ങള്‍ക്കും പ്രകൃതി വാതക വിതരണം സുഗമമാക്കും.

പ്രധാനമന്ത്രി ആവാസ് യോജന-നഗര പദ്ധതിക്ക് കീഴില്‍ 116 കോടി രൂപ ചെലവില്‍ ചെന്നൈ ലൈറ്റ് ഹൗസ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച 1152 വീടുകളുടെ ഉദ്ഘാടനവും നടന്നു.

28,540 കോടിയിലധികം രൂപ ചെലവില്‍ നിര്‍മിക്കുന്ന ആറ് പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. 262 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബംഗളൂരു-ചെന്നൈ അതിവേഗപാത 14,870 കോടിയിലധികം രൂപ ചെലവില്‍ നിര്‍മിക്കും. ഇത് കര്‍ണാടകം, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുകയും ബംഗളൂരുവിനും ചെന്നൈയ്ക്കുമിടയിലുള്ള യാത്രാ സമയം 2-3 മണിക്കൂര്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ചെന്നൈ തുറമുഖത്തെ മധുരവോയലുമായി (എന്‍എച്ച് 4) ബന്ധിപ്പിക്കുന്ന 21 കിലോമീറ്റര്‍ നീളമുള്ള 4 വരി ഡബിള്‍ ഡെക്കര്‍ എലിവേറ്റഡ് റോഡ് 5850 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കും. 24 മണിക്കൂറും ചെന്നൈ തുറമുഖത്തേക്കുള്ള ചരക്ക് വാഹനങ്ങളുടെ യാത്ര ഇത് സുഗമമാക്കും. എന്‍എച്ച് 844ന്റെ 94 കിലോമീറ്റര്‍ നീളമുള്ള നെരലുരു മുതല്‍ ധര്‍മ്മപുരി വരെയുള്ള 4 വരി ഭാഗവും എന്‍എച്ച് 227ന്റെ മീന്‍സുരുട്ടി മുതല്‍ ചിദംബരം വരെയുള്ള 31 കിലോമീറ്റര്‍ നീളമുള്ള 2 വരിയും യഥാക്രമം 3870 കോടി രൂപ, 720 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്നു. മേഖലയില്‍ തടസ്സമില്ലാത്ത സമ്പര്‍ക്കസംവിധാനത്തിന് ഇതു സഹായിക്കും.

ചെന്നൈ എഗ്മോര്‍, രാമേശ്വരം, മധുര, കാട്പാടി, കന്യാകുമാരി എന്നീ അഞ്ച് റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസനത്തിനുള്ള തറക്കല്ലിടലും പരിപാടിയില്‍ നടന്നു. 1800 കോടിയിലധികം ചെലവിട്ടാണ് ഈ പദ്ധതി പൂര്‍ത്തീകരിക്കുന്നത്. ആധുനിക സൗകര്യങ്ങള്‍ ഒരുക്കി യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതു നടപ്പാക്കുന്നത്.

ഏകദേശം 1430 കോടി രൂപ ചെലവിടുന്ന മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക് പാര്‍ക്കിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. വിവിധ രീതികളിലുള്ള തടസ്സങ്ങളില്ലാത്ത ചരക്കുനീക്കത്തിനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും ഇതു സഹായകമാകും.

--ND--

 

It is always wonderful to be back in Tamil Nadu!

This land is special.

The people, culture and language of this state are outstanding: PM @narendramodi

— PMO India (@PMOIndia) May 26, 2022

Just recently I hosted the Indian Deaflympics contingent at my residence.

You would be aware that this time it was India’s best performance in the tournament.

But do you know that out of the 16 medals we have won, youngsters from Tamil Nadu had a role in 6 of those medals: PM

— PMO India (@PMOIndia) May 26, 2022

The Tamil language is eternal and the Tamil culture is global.

From Chennai to Canada,

From Madurai to Malaysia,

From Namakkal to New York,

From Salem to South Africa,

The occasions of Pongal and Puthandu are marked with great fervour: PM @narendramodi

— PMO India (@PMOIndia) May 26, 2022

I am particularly happy that five railway stations are being redeveloped.

This modernisation and development is being done keeping in mind the needs of the future.

At the same time, it will merge with local art and culture: PM @narendramodi in Chennai

— PMO India (@PMOIndia) May 26, 2022

I would like to congratulate all those who will be getting houses as a part of the historic Chennai Light House project under the PM-Awas Yojana.

This has been a very satisfying project for us: PM @narendramodi

— PMO India (@PMOIndia) May 26, 2022

Multi-modal logistic parks will be a paradigm shift in freight ecosystem of our country.

Each of these projects across various sectors will boost job creation and our resolve to be Aatmanirbhar: PM @narendramodi

— PMO India (@PMOIndia) May 26, 2022

History has taught us that those nations which gave topmost importance to infrastructure made the transition from developing to developed countries.

The Government of India is fully focussed on building infrastructure that is top quality and sustainable: PM @narendramodi

— PMO India (@PMOIndia) May 26, 2022

Our Government is working to achieve saturation level coverage for key schemes.

Take any sector - toilets, housing, financial inclusion… we are working towards complete coverage: PM @narendramodi

— PMO India (@PMOIndia) May 26, 2022

A few years ago, infrastructure referred to roads, power and water.

Today we are working to expand India’s gas pipeline network.

Work is happening on i-ways. It is our vision to take high speed internet to every village: PM @narendramodi

— PMO India (@PMOIndia) May 26, 2022

The Government of India is fully committed to further popularising Tamil language and culture.

In January this year, the new campus of Central Institute of Classical Tamil was inaugurated in Chennai. The new campus is fully funded by the Union Government: PM @narendramodi

— PMO India (@PMOIndia) May 26, 2022

A 'Subramania Bharati Chair' on Tamil Studies at Banaras Hindu University was recently announced.

Since BHU is located in my constituency, the joy was extra special: PM @narendramodi in Chennai

— PMO India (@PMOIndia) May 26, 2022

Sri Lanka is passing through difficult times. I am sure you are concerned with the developments there.

As a close friend and neighbour, India is providing all possible support to Sri Lanka: PM @narendramodi

— PMO India (@PMOIndia) May 26, 2022

***



(Release ID: 1828605) Visitor Counter : 161