രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

പ്രതിരോധ പെൻഷൻകാർ 2022 ജൂൺ 25-നകം വാർഷിക തിരിച്ചറിയൽ പൂർത്തിയാക്കാൻ അഭ്യർത്ഥന

Posted On: 26 MAY 2022 2:00PM by PIB Thiruvananthpuram



ന്യൂ ഡൽഹി: മെയ് 26, 2022  
 

പ്രതിരോധ പെൻഷൻകാർക്ക് വാർഷിക തിരിച്ചറിയൽ/ലൈഫ് സർട്ടിഫിക്കേഷൻ പൂർത്തിയാക്കാനുള്ള സമയപരിധി 2022 ജൂൺ 25 വരെ പ്രതിരോധ മന്ത്രാലയം നീട്ടി.
 
2022 മെയ് 25-ന് ലഭിച്ച ഡാറ്റ പരിശോധിച്ചപ്പോൾ, സ്പർശിൽ ഉൾപ്പെടുത്തപ്പെട്ട 34,636 പെൻഷൻകാർ, 2021 നവംബറോടെ ഓൺലൈനായോ അവരുടെ ബാങ്കുകൾ വഴിയോ, വാർഷിക  തിരിച്ചറിയൽ/ലൈഫ് നടപടികൾ പൂർത്തിയാക്കിയിട്ടില്ലെന്ന് ശ്രദ്ധയിൽപ്പെട്ടു. വാർഷിക തിരിച്ചറിയൽ വിശദാംശങ്ങൾ മാസാവസാനത്തോടെ അതത് ബാങ്കുകൾക്ക് പരിശോധിക്കാൻ കഴിയാത്തതിനാൽ പ്രത്യേക ഒറ്റത്തവണ ഇളവ് പ്രകാരമാണ് 2022 ഏപ്രിൽ മാസത്തെ പെൻഷൻ, 58,275 പെൻഷൻകാർക്ക് നൽകിയത് (സ്പർശിലെ 4.47 ലക്ഷം പെൻഷൻകാരിൽ നിന്ന്).


വാർഷിക തിരിച്ചറിയൽ/ലൈഫ് സർട്ടിഫിക്കേഷൻ പ്രക്രിയ പ്രതിമാസ പെൻഷൻ തുടർച്ചയായും സമയബന്ധിതമായും ലഭിക്കുന്നതിനുള്ള നിയമപരമായ ആവശ്യകതയാണ്. വാർഷിക തിരിച്ചറിയൽ/ലൈഫ് സർട്ടിഫിക്കേഷന്റെ അഭാവത്തിൽ 2022 മെയ് 25 വരെ പ്രാരംഭ ഇളവ് നൽകിയിരുന്നു. പ്രതിരോധ മന്ത്രാലയം അതിപ്പോൾ 2022 ജൂൺ 25 വരെ നീട്ടിയിട്ടുണ്ട്.

ഇനിപ്പറയുന്ന മാർഗ്ഗങ്ങളിലൂടെ വാർഷിക തിരിച്ചറിയൽ/ലൈഫ് സർട്ടിഫിക്കേഷൻ നടത്താം:

1. ഡിജിറ്റൽ ജീവൻ പ്രമാൺ ഓൺലൈൻ/ആൻഡ്രോയിഡ് ഉപയോക്താക്കൾക്കുള്ള ജീവൻ പ്രമാൺ ഫേസ് ആപ്പ് വഴി

a. പ്രക്രിയ പൂർത്തിയാക്കുന്നതിനുള്ള വിശദാംശങ്ങൾ  https://jeevanpramaan.gov.in/package/documentdowload/JeevanPramaan_FaceApp_3.6_Installation എന്ന ലിങ്കിൽ കാണാവുന്നതാണ്

b. സ്പർശ് പെൻഷൻകാർ: സാംഗ്ഷനിംഗ് അതോറിറ്റിയായി “ Defence – PCDA (P) Allahabad” ഉം വിതരണ അതോറിറ്റിയായി “SPARSH – PCDA (Pensions) Allahabad ഉം തിരഞ്ഞെടുക്കുക

c. അന്തരാവകാശ പെൻഷൻകാർ (2016-ന് മുമ്പ് വിരമിച്ചവർ): "Defence - Jt.CDA(AF) Subroto Park" അല്ലെങ്കിൽ Defence - PCDA (P) അലഹബാദ്" അല്ലെങ്കിൽ "Defence - PCDA (Navy) Mumbai" എന്നീ ബന്ധപ്പെട്ട സാംഗ്ഷനിംഗ് അതോറിറ്റി തിരഞ്ഞെടുക്കുക. വിതരണ അതോറിറ്റിയായി നിങ്ങളുടെ പെൻഷൻ വിതരണം ചെയ്യുന്ന ബാങ്ക്/DPDO മുതലായവ തിരഞ്ഞെടുക്കുക

2. വാർഷിക തിരിച്ചറിയൽ പൂർത്തിയാക്കുന്നതിന് പെൻഷൻകാർക്ക് പൊതു സേവന കേന്ദ്രങ്ങൾ (CSCs) സന്ദർശിക്കാവുന്നതാണ്. നിങ്ങളുടെ ഏറ്റവും അടുത്തുള്ള CSC ഇനിപ്പറയുന്ന ലിങ്കിൽ കണ്ടെത്താവുന്നതാണ്: https://findmycsc.nic.in/

3. ലൈഫ് സർട്ടിഫിക്കേൻ പുതുക്കുന്നതിനായി പെൻഷൻകാർക്ക് അവരുടെ അടുത്തുള്ള DPDO യും സന്ദർശിക്കാവുന്നതാണ്. അന്തരാവകാശ പെൻഷൻകാർക്ക് അവരുടെ ലൈഫ് സർട്ടിഫിക്കേഷൻ അതത് ബാങ്കുകളിൽ പുതുക്കുന്നത് തുടരാം.

 
RRTN/SKY
 

(Release ID: 1828498) Visitor Counter : 230