പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഒഡീഷ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 25 MAY 2022 2:32PM by PIB Thiruvananthpuram

ഒഡീഷയിലെ ഗഞ്ചം ജില്ലയിലുണ്ടായ ദാരുണമായ അപകടത്തെ തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :

"ഒഡീഷയിലെ ഗഞ്ചം ജില്ലയിലുണ്ടായ ദാരുണമായ അപകടത്തിലെ  ജീവഹാനിയിൽ  ഞാൻ അഗാധമായി വേദനിക്കുന്നു.  ദുരന്തത്തിന്റെ  ഈ  മണിക്കൂറിൽ, എന്റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി 

 

-ND-

(Release ID: 1828234) Visitor Counter : 68