പ്രധാനമന്ത്രിയുടെ ഓഫീസ്
ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറലിന്റെ ഗ്ലോബൽ ഹെൽത്ത് ലീഡേഴ്‌സ് അവാർഡ് നേടിയ ആശാ പ്രവർത്തകരുടെ മുഴുവൻ ടീമിനും പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
23 MAY 2022 9:10AM by PIB Thiruvananthpuram
ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറലിന്റെ ഗ്ലോബൽ ഹെൽത്ത് ലീഡേഴ്‌സ് അവാർഡ് ലഭിച്ച ആശാ പ്രവർത്തകരുടെ മുഴുവൻ ടീമിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു . ആരോഗ്യകരമായ ഇന്ത്യ ഉറപ്പാക്കുന്നതിൽ ആശാ പ്രവർത്തകർ മുൻപന്തിയിലാണെന്നും അവരുടെ സമർപ്പണവും നിശ്ചയദാർഢ്യവും പ്രശംസനീയമാണെന്നും ശ്രീ മോദി പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"ആശ പ്രവർത്തകരുടെ മുഴുവൻ ടീമിനും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറലിന്റെ ഗ്ലോബൽ ഹെൽത്ത് ലീഡേഴ്‌സ് അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ട്. എല്ലാ ആശാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. ആരോഗ്യകരമായ ഇന്ത്യ ഉറപ്പാക്കുന്നതിൽ അവർ മുൻപന്തിയിലാണ്. അവരുടെ അർപ്പണബോധവും നിശ്ചയദാർഢ്യവും പ്രശംസനീയമാണ്."
****
-ND-
(Release ID: 1827518)
Visitor Counter : 196
Read this release in:
English
,
Gujarati
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Odia
,
Tamil
,
Telugu
,
Kannada