പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വനിതാ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ നിഖത് സറീനെ പ്രധാനമന്ത്രി അഭിനന്ദിച്ചു; വെങ്കല മെഡൽ നേടിയ മനീഷ മൗണിനും പർവീൺ ഹൂഡയ്ക്കും അഭിനന്ദനം

Posted On: 20 MAY 2022 9:18AM by PIB Thiruvananthpuram

വനിതാ ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ നിഖത് സറീനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. വെങ്കല മെഡൽ നേടിയ മനീഷ മൗൺ, പർവീൺ ഹൂഡ എന്നിവരെയും അദ്ദേഹം അനുമോദിച്ചു. 

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:

"നമ്മുടെ  ബോക്‌സർമാർ നമുക്ക്  അഭിമാനമായി! വനിതാ ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ തകർപ്പൻ സ്വർണ്ണ മെഡൽ നേടിയ നിഖത് സറീന്  അഭിനന്ദനങ്ങൾ. ഇതേ മത്സരത്തിൽ വെങ്കലം നേടിയ മനീഷ മൗൺ, പർവീൺ ഹൂഡ എന്നിവരെയും ഞാൻ അഭിനന്ദിക്കുന്നു."

***

ND

(Release ID: 1826790) Visitor Counter : 112