വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഇന്ത്യയില്‍ വിദേശ സിനിമകളുടെ ചിത്രീകരണത്തിന് ഉത്തേജനം, കേന്ദ്രമന്ത്രി ശ്രീ അനുരാഗ് താക്കൂര്‍ സുപ്രധാന സഹായങ്ങള്‍ പ്രഖ്യാപിച്ചു.
സഹ-നിര്‍മ്മാണത്തിന് 2 കോടി രൂപ വരെയും ഇന്ത്യയില്‍ വിദേശ സിനിമകള്‍ ചിത്രീകരിക്കുന്നതിന് 2.5 കോടി വരെയും ആനുകൂല്യം
കാൻ ചലചിത്രോത്സവത്തിലെ ഇന്ത്യ പവലിയന്‍ ഉദ്ഘാടനം ചെയ്തു ; ഐഎഫ്എഫ്‌ഐയുടെ 53-ാം പതിപ്പിന്റെ പോസ്റ്റര്‍ അനാച്ഛാദനം ചെയ്തു
ഇന്ത്യന്‍ സിനിമ മനുഷ്യ പ്രതിഭയുടെയും വിജയത്തിന്റെയും പുതിയ ഇന്ത്യയുടെ പാതയുടെയും ഗാഥ: ശ്രീ താക്കൂര്‍
കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി നമ്മുടെ മൃദുശക്തിയുടെ ഉപകരണമായി സിനിമ ഉയര്‍ന്നുവന്നിട്ടുണ്ട്: ശ്രീ താക്കൂര്‍
Posted On:
18 MAY 2022 5:16PM by PIB Thiruvananthpuram
കാന്‍ ചലച്ചിത്രോത്സവത്തിലെ ഇന്ത്യാ പവലിയന്‍ 'മാര്‍ച്ചെ ഡു ഫിലിം' കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് താക്കൂര്‍ ഇന്ന് ഉദ്ഘാടനം ചെയ്തു. ഇന്ത്യയെ വിദേശ ചലച്ചിത്ര നിര്‍മ്മാതാക്കളുടെ പ്രിയപ്പെട്ട സ്ഥലമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ, വിദേശ സിനിമകളുടെ ചിത്രീകരണത്തിനും ഇന്ത്യയുമായുള്ള വിദേശ സഹനിര്‍മ്മാണങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുന്നതിനുള്ള രണ്ട് പദ്ധതികള്‍ ശ്രീ അനുരാഗ് താക്കൂര്‍ അവതരിപ്പിച്ചു. ശ്രാവ്യ-ദൃശ്യ സഹനിര്‍മാണത്തിനുള്ള ആനുകൂല്യ പദ്ധതി, വിദേശ സിനിമകളുടെ ഇന്ത്യയിലെ ചിത്രീകരണത്തിന് ആനുകൂല്യ പദ്ധതി എന്നീ രണ്ട് പദ്ധതികളും ഇന്ത്യന്‍ മാധ്യമങ്ങളുടെയും വിനോദ വ്യവസായത്തിന്റെയും സാധ്യതകള്‍ കെട്ടഴിച്ചുവിടാന്‍ ലക്ഷ്യമിടുന്നു.
ആനുകൂല്യങ്ങളുടെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിച്ച ശ്രീ താക്കൂര്‍, ഔദ്യോഗിക സഹനിര്‍മാണത്തിന് അന്താരാഷ്ട്ര ചലച്ചിത്ര നിര്‍മ്മാണ കമ്പനികള്‍ക്ക് ഇന്ത്യയിലെ ചെലവില്‍ പരമാവധി 2 കോടി രൂപയ്ക്കു 30% വരെ എന്ന വ്യവസ്ഥയ്ക്കു വിധേയമായി തിരിച്ചു കിട്ടുന്നതിന് അവകാശവാദം ഉന്നയിക്കാമെന്ന് അറിയിച്ചു. ഇന്ത്യയില്‍ 15% അല്ലെങ്കില്‍ അതില്‍ കൂടുതല്‍ തൊഴിലാളികളെ നിയമിക്കുന്നതിന് അധിക 'റീഇംബേഴ്സ്മെന്റ്' അനുവദിക്കുന്നതിനാല്‍ ഇന്ത്യയില്‍ ചിത്രീകരിക്കുന്ന വിദേശ സിനിമകള്‍ക്ക് പരമാവധി 50 ലക്ഷം രൂപ ( 65,000 യുഎസ് ഡോളര്‍) വരെ 5% അധിക മായി ആവശ്യപ്പെടാം. ഇന്ത്യയുമായുള്ള ആഗോള സഹകരണത്തിനും വിദേശ സിനിമാ നിര്‍മ്മാതാക്കളില്‍ നിന്ന് നിക്ഷേപം ആകര്‍ഷിക്കുന്നതിനും ഇന്ത്യയെ ഒരു ചിത്രീകരണ കേന്ദ്രമായി പ്രോത്സാഹിപ്പിക്കുന്നതിനും ഈ പദ്ധതികള്‍ പ്രചോദനം നല്‍കുമെന്നും മന്ത്രി പറഞ്ഞു. (സ്‌കീമിന്റെ വിശദാംശങ്ങള്‍ ചുവടെയുള്ള അനുബന്ധം 1 ല്‍ ഉണ്ട്)
സാമൂഹികവും ദേശീയവുമായ പ്രാധാന്യമുള്ള വിഷയങ്ങളെ പാകതയോടെ കൈകാര്യം ചെയ്യുന്നതിനൊപ്പം തന്നെ, ഇന്ത്യന്‍ സിനിമയിലെ സര്‍ഗ്ഗാത്മകതയും മികവും നവീകരണവും വികസിച്ചിരിക്കുന്നുവെന്ന് ഇന്ത്യന്‍ സിനിമയുടെ ആഴത്തിലുള്ള സാമൂഹിക വേരുകള്‍ വിശദീകരിച്ചുകൊണ്ട് ശ്രീ അനുരാഗ് താക്കൂര്‍ പറഞ്ഞു. 'ഇന്ത്യന്‍ ജനതയുടെ മൂല്യങ്ങളും വിശ്വാസങ്ങളും അനുഭവങ്ങളും പ്രതിഫലിപ്പിക്കുമ്പോള്‍, ഇന്ത്യന്‍ സിനിമ അവരുടെ പ്രതീക്ഷകളും സ്വപ്നങ്ങളും നേട്ടങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ സംസ്‌കാരത്തില്‍ വേരൂന്നിയിരിക്കുമ്പോള്‍ തന്നെ, ഇന്ത്യന്‍ ചലച്ചിത്ര വ്യവസായം ഒരു സാര്‍വത്രിക സ്വഭാവം കൈവരിച്ചു. നമ്മുടെ പഴക്കമേറിയ കഥകള്‍ സംരക്ഷിക്കുന്നതിനൊപ്പം, സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ ഇന്ത്യന്‍ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ അവരുടെ കഥപറച്ചിലിന്റെ കലയില്‍ നവീകരിക്കുകയാണ്,' മന്ത്രി കൂട്ടിച്ചേര്‍ത്തു. 'ഇന്ത്യന്‍ സിനിമ 6000 വര്‍ഷം പഴക്കമുള്ള ഒരു നാഗരികതയുടെ കഥ മാത്രമല്ല, 1.3 ശതകോടി കഥകളുടെ ഗാഥ മാത്രവുമല്ല, നിങ്ങളുടെ ലെന്‍സിലൂടെ വിവരിച്ച മനുഷ്യ പ്രതിഭയുടെയും വിജയത്തിന്റെയും പുതിയ ഇന്ത്യയുടെ പാതയുടെയും കഥയാണ്', മന്ത്രി പറഞ്ഞു.
'യേ ജവാനി ഹേ ദിവാനി' എന്ന സിനിമയിലെ ഒരു ഡയലോഗ് പരാവര്‍ത്തനം ചെയ്തുകൊണ്ട്, മനോഹരമായ യാത്രയിലൂടെ ഇന്ത്യന്‍ സിനിമ ആഗോള ചലച്ചിത്ര നിര്‍മ്മാതാക്കളെ പ്രചോദിപ്പിക്കുകയും ചെയ്തുവെന്ന് ശ്രീ താക്കൂര്‍ പറഞ്ഞു. അവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇന്ത്യയില്‍ കലയും സിനിമയും നിര്‍മ്മിക്കാനുള്ള ഏറ്റവും നല്ല സമയമായിരുന്നു 2020- മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ സിനിമ ഒരു മാതൃകാപരമായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്, ''കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, സ്ട്രീമിംഗ് വിപ്ലവം രാജ്യത്തെ കൊടുങ്കാറ്റാക്കി, ഡിജിറ്റല്‍ / ഒടിടി വേദികളുടെ ജനപ്രീതി സിനിമകള്‍ സൃഷ്ടിക്കുന്നതും വിതരണം ചെയ്യുന്നതും ഉപഭോഗം ചെയ്യുന്നതും എങ്ങനെയെന്നത് മാറ്റി. ആഗോള, ഇന്ത്യന്‍ സിനിമയുടെ ഉപഭോക്താക്കള്‍ക്ക് മുമ്പെന്നത്തേക്കാളും കൂടുതല്‍ തെരഞ്ഞെടുപ്പു സാധ്യതകളുണ്ട്.
''ഞങ്ങള്‍ക്ക് ശക്തമായ ഒരു ബൗദ്ധിക സ്വത്തവകാശ ഭരണമുണ്ട്, കൂടാതെ ഡിജിറ്റല്‍ മാധ്യമം ഇപ്പോള്‍ തിയേറ്ററുകളും സിനിമകളും പോലുള്ള മറ്റ് സ്ഥാപിത ഉപഭോഗ രീതികളെയും വിതരണത്തെയും പൂര്‍ത്തീകരിക്കുന്നു. ഇത് മുമ്പെങ്ങുമില്ലാത്തവിധം ഉപഭോക്തൃ തിരഞ്ഞെടുപ്പിന്റെ ജനാധിപത്യവല്‍ക്കരണം കൊണ്ടുവന്നു, ക്രിയേറ്റീവ് വ്യവസായങ്ങള്‍ക്കുള്ള പിന്തുണയിലൂടെ ഇത് സംരക്ഷിക്കാന്‍ ഞങ്ങളുടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു'', ഇന്ത്യയെ പ്രിയപ്പെട്ട ചിത്രീകരണ കേന്ദ്രമാക്കി മാറ്റാനുള്ള ഗവണ്‍മെന്റിന്റെ ശക്തമായ ഉദ്ദേശ്യത്തെക്കുറിച്ച് ശ്രീ താക്കൂര്‍ പറഞ്ഞു.
ദേശീയ ചലച്ചിത്ര പൈതൃക ദൗത്യത്തിനു കീഴില്‍ ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര പുനരുദ്ധാരണ പദ്ധതി ഗവണ്‍മെന്റ് ആരംഭിച്ചിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായി ഭാഷകളിലും വിഭാഗങ്ങളിലുമായി 2200 സിനിമകള്‍ പഴയ പ്രതാപത്തിലേക്ക് പുനഃസ്ഥാപിക്കുമെന്നും ശ്രീ താക്കൂര്‍ പറഞ്ഞു. 'ഇന്ത്യ പവലിയന്‍ നമ്മുടെ തൊപ്പിയിലെ ഒരു തൂവലാണ്, ഇന്ന് നിങ്ങളുടെ വിശ്വാസവും കഠിനാധ്വാനവും ഉണ്ടെങ്കില്‍ മാത്രമേ അത് നാളെ ഇന്ത്യന്‍ സ്വപ്നത്തിന്റെ തുടക്കക്കാരനാകൂ'
ഐഎഫ്എഫ്‌ഐ ( ഇന്ത്യയുടെ അന്തര്‍ദേശീയ ചലച്ചിത്രമേള) 53-ാം പതിപ്പിന്റെ ഔദ്യോഗിക പോസ്റ്റര്‍ ഇന്ത്യ പവലിയനില്‍ മന്ത്രി പ്രകാശനം ചെയ്തു.
ഇന്ത്യ നിരവധി വര്‍ഷങ്ങളായി ആഗോള ചലച്ചിത്ര വ്യവസായത്തിന് സംഭാവന നല്‍കിയിട്ടുണ്ടെന്നും ഇപ്പോള്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍ ഇന്ത്യയുമായുള്ള കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ പങ്കാളിത്തം യഥാര്‍ത്ഥത്തില്‍ ഐതിഹാസികമാണെന്നും ചടങ്ങില്‍ സംസാരിച്ച നടി തമന്ന ഭാട്ടിയ പറഞ്ഞു. ഇന്ത്യ ഒരുപാട് കഥകളുടെ നാടാണെന്നും അടിത്തട്ടില്‍ നിന്നുള്ള ഈ കഥകള്‍ ആഗോള പ്രാധാന്യത്തിന് അര്‍ഹമാണെന്നും നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക വേളയില്‍ കാനില്‍ ശ്രദ്ധാകേന്ദ്രമായ രാജ്യം ഇന്ത്യയാണെന്നത് അഭിമാനകരമായ നിമിഷമാണെന്നും ഇന്ത്യന്‍ സിനിമ മഹത്വത്തിന്റെ നെറുകയിലാണെന്നും കാനിലെ ഈ നേട്ടം ഒരു തുടക്കം മാത്രമാണെന്നും നടി ദീപിക പദുക്കോണ്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യ കഥകളുടെ നാടായിരുന്നുവെന്നും ഇനി പടിഞ്ഞാറന്‍ പീഠഭൂമിയെന്ന നിലയില്‍ സിനിമയില്‍ ഇന്ത്യന്‍ സംസ്‌കാരം ഒരു പ്രധാന സംസ്‌കാരമായി മാറുമെന്നും ശ്രീ ശേഖര്‍ കപൂര്‍ പറഞ്ഞു. ചലച്ചിത്രനിര്‍മ്മാണം വളരെ എളുപ്പമുള്ള ഒരു പ്രക്രിയയായി മാറേണ്ടതുണ്ടെന്ന് ശ്രീ പ്രസൂണ്‍ ജോഷി പ്രകീര്‍ത്തിച്ചു.
മറ്റാരുമായല്ല, ബ്രാന്‍ഡ് ഇന്ത്യയുടെ ഭാഗമായാണ് താന്‍ അവിടെയുണ്ടായിരുന്നതെന്നും ഇന്ത്യ ആദരണീയമായ രാജ്യമാണെന്നത് ഇന്ത്യ ശരിയായ ശബ്ദങ്ങള്‍ ഉണ്ടാക്കുന്നു എന്നതിന്റെ തെളിവാണെന്നും പൂജാ ഹെഗ്ഡെ അഭിപ്രായപ്പെട്ടു. സിനിമയില്‍ ഇന്ത്യന്‍ സ്ത്രീകള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് വാണി ത്രിപാഠി അഭിപ്രായപ്പെട്ടു, ജൂറി അംഗമായി ദീപിക തെളിയിച്ചതുപോലെ ഇന്ത്യന്‍ സ്ത്രീകള്‍ ഇന്ന് ലോകമെമ്പാടും ആഘോഷിക്കപ്പെടുന്നു. ശ്രീ.ആര്‍.മാധവന്‍, ശ്രീ.എ.ആര്‍. റഹ്‌മാന്‍, ഉര്‍വശി റൗട്ടേല, ശ്രീ മാമേ ഖാന്‍, ഐ ആന്‍ഡ് ബി സെക്രട്ടറി ശ്രീ അപൂര്‍വ ചന്ദ്ര എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ഫ്രാന്‍സിലെ ഇന്ത്യന്‍ സ്ഥാനപതി ശ്രീ ജാവേദ് അഷ്റഫ് കാന്‍ ഫിലിം ഫെസ്റ്റിവലിലേക്കുള്ള ഇന്ത്യന്‍ പ്രതിനിധികള്‍ക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം വായിച്ചു. ഇന്ത്യന്‍ സിനിമ ലോകത്തിന് ഇന്ത്യയെ കൂടുതല്‍ അറിയാന്‍ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്തു പറഞ്ഞു. ലോകത്ത് ഇന്ത്യയുടെ മൃദുശക്തി വികസിക്കുന്നതിന്റെ നിര്‍ണായക വശമാണ് ഇന്ത്യന്‍ സിനിമ-അദ്ദേഹം ചൂണ്ടിക്കാട്ടി.
അനുബന്ധം-
ഇന്ത്യയില്‍ വിദേശ സിനിമകളുടെ ശ്രാവ്യ-ദൃശ്യ-സഹനിര്‍മാണം, ചിത്രീകരണം എന്നിവയ്ക്കുള്ള പ്രോത്സാഹന പദ്ധതികളുടെ പ്രധാന സവിശേഷതകള്‍ :
ഇന്ത്യയില്‍ ചിത്രീകരിക്കുന്ന അന്തര്‍ദേശീയ സിനിമകള്‍ക്കും വിദേശ രാജ്യങ്ങളുമായുള്ള ഔദ്യോഗിക സഹനിര്‍മാണത്തിനും ആനുകൂല്യ പദ്ധതികള്‍ ആരംഭിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം തീരുമാനിച്ചു.
പ്രോത്സാഹനവും യോഗ്യതയും
ശ്രാവ്യ- ദൃശ്യ സഹനിര്‍മാണത്തിനുള്ള ആനുകൂല്യ പദ്ധതിക്കു കീഴില്‍, യോഗ്യതയുള്ള എല്ലാ പദ്ധതികള്‍ക്കും, ഇന്ത്യന്‍ സഹ-നിര്‍മ്മാതാവിന്, പരമാവധി 2 കോടി രൂപ എന്നതിനു (യുഎസ് ഡോളര്‍ 260,000) വിധേയമായി, ഇന്ത്യയിലെ ചെലവിന്റെ 30% വരെ തിരിച്ചു കിട്ടാന്‍ അപേക്ഷിക്കാം. എന്നിരുന്നാലും, പദ്ധതിക്കുള്ള സാമ്പത്തിക സംഭാവനയുടെ അതാത് വിഹിതം അനുസരിച്ച് നിര്‍മ്മാതാക്കള്‍ക്കിടയില്‍ തിരിച്ചുനല്‍കല്‍ വിഭജിക്കപ്പെടും.
ശ്രാവ്യ, ദൃശ്യ സഹനിര്‍മാണം സംബന്ധിച്ച ഇന്ത്യയുടെ ഔദ്യോഗിക ഉഭയകക്ഷി സഹനിര്‍മാണ ഉടമ്പടികളില്‍ ഒന്നിന് കീഴില്‍, വാർത്താവിതരണ മന്ത്രാലയവും പങ്കെടുക്കുന്ന രാജ്യവും പദ്ധതിക്ക് 'സഹ നിര്‍മാണ' പദവി നല്‍കിയിരിക്കണം 2022 ഏപ്രില്‍ 1ന് ശേഷം ഔദ്യോഗിക സഹനിര്‍മാണ പദവി ലഭിച്ച പദ്ധതികള്‍ക്ക് ആനുകൂല്യത്തിന് അര്‍ഹതയുണ്ട്.
വിദേശ സിനിമകള്‍ ഇന്ത്യയില്‍ ഷൂട്ട് ചെയ്യുന്നതിനുള്ള പ്രോത്സാഹന പദ്ധതിക്കു കീഴില്‍, മുകളില്‍ സൂചിപ്പിച്ച അതേ പ്രോത്സാഹനം നല്‍കും. അതിനുപുറമെ, അധിക തിരിച്ചു നല്‍കലിനായ 5% അധിക ബോണസ് പരമാവധി 50 ലക്ഷം രൂപ (യുഎസ് ഡോളര്‍ 65,000) അവകാശപ്പെടാം. കൂടാതെ ഇന്ത്യയില്‍ 15% അല്ലെങ്കില്‍ അതില്‍ കൂടുതല്‍ തൊഴിലാളികളെ നിയമിക്കുന്നതിന് അനുവദിക്കുകയും ചെയ്യും.
2022 ഏപ്രില്‍ 1ന് ശേഷം ഐ ആന്റ് ബി മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും (ഡോക്യുമെന്ററികള്‍ക്ക് മാത്രം) ഷൂട്ടിംഗ് അനുമതി നല്‍കിയിട്ടുള്ള അന്താരാഷ്ട്ര നിര്‍മാണത്തിന് ഈ ആനുകൂല്യം ലഭിക്കുന്നതിന് അര്‍ഹതയുണ്ട്.
ആനുകൂല്യങ്ങള്‍ രണ്ട് ഘട്ടങ്ങളിലായി വിതരണം ചെയ്യും. അതായത് ഇടക്കാലത്തേയും അവസാനത്തേയും. ഇന്ത്യയില്‍ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ അന്തിമ വിതരണം നടത്താം. പ്രത്യേക പ്രോത്സാഹന മൂല്യനിര്‍ണ്ണയ സമിതിയുടെ ശുപാര്‍ശ പ്രകാരം പ്രോത്സാഹനങ്ങള്‍ നല്‍കും. (വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എഫ്എഫ്ഒ വെബ്‌സൈറ്റില്‍ ലഭ്യമാകും). മാത്രമല്ല, രണ്ട് പദ്ധതികള്‍ക്കു കീഴിലും ആനുകൂല്യങ്ങള്‍ അവകാശപ്പൈടാവുന്നതാണ്.
ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്റെ (എന്‍എഫ്ഡിസി) കീഴിലുള്ള ഫിലിം ഫെലിസിറ്റേഷന്‍ ഓഫീസ് (എഫ്എഫ്ഒ) വഴിയാണ് ആനുകൂല്യ പദ്ധതി നടപ്പാക്കുന്നത്.
Annex 2
YouTube link of India Pavillion at Cannes 2022
<iframe width="580" height="420" src="https://www.youtube.com/embed/86x9ehj0Cb8" title="YouTube video player" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture" allowfullscreen></iframe>
(Release ID: 1826487)
Visitor Counter : 197
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada